നേത്രാവതി എക്സ്പ്രെസ്സിന്റെ ബോഗി വേർപെട്ടു:ഒഴിവായത് വൻദുരന്തം
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസ്സിന്റെ ബോഗികള്‍ പേട്ട സ്റ്റേഷനു സമീപത്തു വച്ച് വേർപെട്ടു.എഞ്ചിനും ബി6 വരെയുള്ള ബോഗികളും കുറച്ചുദൂരം മുന്നോട്ടുപോയി. കപ്ലറില്‍ വന്ന തകരാറാണ് ബോഗികള്‍ വേര്‍പെടാന്‍ കാരണമായത്.
മറ്റു ബോഗികള്‍ പേട്ട സ്റ്റേഷനില്‍ കിടക്കുകയും എഞ്ചിനും ഒരു എ സി കോച്ചും ഒരു ജനറല്‍ കോച്ചും മുന്നോട്ടു പോകുകയായിരുന്നു .കുറച്ചുനേരം മുന്നോട്ടു പോയപ്പോഴാണ് ബോഗികള്‍ വേര്‍പ്പെട്ടതായി മനസ്സിലായത്. തുടർന്ന് ട്രെയിന്‍ നിര്‍ത്തുകയും,അധികൃതര്‍ സ്ഥലത്തെത്തി പ്രശ്‌നം പരഹരിക്കുകയും ചെയ്‌തു.വേര്‍പ്പെടു പോയ ബോഗികള്‍ കൂട്ടി യോജിപ്പിച്ചതിനും പരിശോധനകള്‍ക്കും ശേഷം ട്രെയിന്‍ യാത്ര പുന:സ്ഥാപിക്കുകയും ചെയ്തു.
click and follow Indiaherald WhatsApp channel