നാട് നന്നാക്കാൻ യുഡിഎഫ്: തെരഞ്ഞെടുപ്പ് പ്രചാരണ വാക്യം പുറത്ത്! 'നാട് നന്നാക്കാൻ യുഡിഎഫ്' എന്നതാണ് ഇത്തവണത്തെ പ്രചാരണ വാക്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫിന്റെ പ്രചാരണ വാക്യം പുറത്തിറക്കി.'ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാം' എന്നതാണ് അഭ്യർത്ഥന എന്നും ചെന്നിത്തല വ്യക്തമാക്കി. സർക്കാരിന്റെ അഴിമതി ഉൾപ്പെടെ പ്രചാരണ വിഷയമാക്കുമെന്ന് ചെന്നിത്തല പറഞ്ഞു.'വാക്ക് നൽകുന്നു യുഡിഎഫ്' എന്ന വാചകം കൂടി ഉണ്ടാകുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 'സംശുദ്ധം സദ്ഭരണം' എന്നതാണ് ലക്ഷ്യം. കേരളത്തിൽ ഒരു മാറ്റം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പിആർഡി പരസ്യത്തിലെ പൊള്ളത്തരം പുറത്തു കൊണ്ടുവരും.




 ഐശ്യര്യ കേരളം, ലോകോത്തര കേരളം എന്ന പേരിൽ പ്രകടനപത്രിക തയ്യാറാക്കി വരികയാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ഉസ്മാൻ നാട്ടിലെത്തി പ്രതിപക്ഷ നേതാവ് തന്നെ വിളിച്ചെന്നു പറഞ്ഞ് വാർത്താ സമ്മേളനം നടത്തി. അപ്പോൾ എന്നെ എതിർത്തവർക്കു തന്നെയാണ് തിരിച്ചടി ഉണ്ടായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു, ട്വന്റിഫോർ റിപ്പോർട്ട് ചെയ്തു.സമൂഹമാധ്യമങ്ങളിൽ തന്നെ ചിലർ ഉസ്മാൻ എന്ന് വിളിക്കുന്നതിൽ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉസ്മാൻ എന്ന് വിളിക്കാൻ തുടങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ തനിക്ക് റേറ്റിങ് കൂടിയെന്നും ചെന്നിത്തല പറയുന്നു. കേരളത്തിലെ കോൺഗ്രസിനെ തിരികെ കൊണ്ടുവരികയാണ് തന്റെ ദൗത്യം.



 നാളെ എന്തു കിട്ടുന്നുവെന്നതല്ല, യുഡിഎഫിനെ തിരികെ കൊണ്ടുവരികയെന്ന ചരിത്ര ദൗത്യമാണ് നിറവേറ്റുന്നതെന്ന് രമേശ് ചെന്നിത്തല പറയുന്നു.വിമർശിക്കുന്നവരോട് തനിക്ക് വിരോധമില്ല. തന്റെ അടുത്ത് ഒരു പത്രക്കാരൻ വരുമ്പോൾ കടക്ക് പുറത്ത് എന്ന് പറയാനോ സെൽഫി എടുക്കുമ്പോൾ കൈ തട്ടിമാറ്റാനോ ഞാനില്ല. ഉമ്മൻ ചാണ്ടിയുടെ ജനപ്രീതിയിൽ തനിക്ക് സന്തോഷമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.



അതേസമയം, യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണോ എന്ന വിഷയത്തിൽ രമേശ് പ്രതികരണം നടത്തി. അത്തരത്തിൽ ഒരു സ്ഥാനം നൽകണോ വേണ്ടയോ എന്നത് ആലോചിക്കാവുന്ന കാര്യമാണ്. അവർ ഒരു രാഷ്ട്രീയ പാർട്ടിയാണ്. ജനാധിപത്യത്തിൽ ഒരു പാർട്ടിക്ക് ഏത് ഭാഗത്തും അവകാശപ്പെടാനുള്ള അധികാരമുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അവകാശമാണതെന്നും ചെന്നിത്തല പറഞ്ഞു.

Find out more: