അമ്മ കുഞ്ഞിനെ ചേര്‍ത്തു പിടിച്ച് ഉറക്കണം. കാരണം കുഞ്ഞിന് മുന്‍പേ പരിചയമുള്ള ഗന്ധവും ശബ്ദവുമെല്ലാം തന്നെ അമ്മയുടേതാണ്.കുഞ്ഞുണ്ടായാല്‍ പിന്നെ കുഞ്ഞിനെ ചുറ്റിപ്പററിത്തന്നെയായിരിയ്ക്കും, മാതാപിതാക്കളുടെ ജീവിതം. കുഞ്ഞിന്റെ വളര്‍ച്ച, കളിചിരികള്‍ ഇങ്ങനെ പോകുന്നു ഇത്. കുഞ്ഞ് പത്തുമാസവും അമ്മയുടെ വയറിന്റെ സുരക്ഷിതത്വത്തിലാണ് കഴിയുന്നത്. പുറത്തു വന്നാലും അമ്മയോടായിരിയ്ക്കും കുഞ്ഞിന് അടുപ്പക്കൂടുതലും. അതായത് മുന്‍പേ പരിചയമുള്ള ഗന്ധവും ശബ്ദവുമെല്ലാം തന്നെ അമ്മയുടേതാണ്. അമ്മയുടെ മുലപ്പാലാണ് കുഞ്ഞിന്റെ ഭക്ഷണവും. കുഞ്ഞുങ്ങളെ പൊതുവേ, പ്രത്യേകിച്ചും നവജാത ശിശുക്കളെ അമ്മയോടൊപ്പമാണ് ഉറക്കുക.



  അമ്മയോടൊപ്പം തന്നെ, അമ്മ ചേര്‍ത്തു പിടിച്ചു തന്നെ ഇവരെ ഉറക്കണം. കുഞ്ഞിന്റെ കൂടെ തന്നെ അമ്മ ഉറങ്ങണം, കുഞ്ഞിനെ ചേര്‍ത്തു പിടിച്ച് ഉറങ്ങണം എന്നു പറയുന്നതിന് സയന്റിഫിക് അടിസ്ഥാനങ്ങളുമുണ്ട്. അമ്മയ്‌ക്കൊപ്പം കിടത്തി ഉറക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഒരു പരിധി വരെ വ്യത്യാസങ്ങള്‍ കൊണ്ടു വരാന്‍ സാധിയ്ക്കുമെന്നു വേണം, പറയുവാന്‍. രാത്രിയില്‍ ലൈറ്റുകള്‍ കെടുത്തി അമ്മ ഉറങ്ങുമ്പോള്‍ ഇതേ താളത്തിലേയ്ക്ക് കുഞ്ഞും വരും. പ്രത്യേകിച്ചും ഇടയ്ക്കിടെ പാല്‍ കുടിയ്ക്കാന്‍ കഴിയുന്നതു കൊണ്ടും രാത്രി ഉറക്കം എന്ന ശീലം കുഞ്ഞുങ്ങളില്‍ വളരും.കുഞ്ഞുങ്ങളുടെ ശരീര താളം, അതായത് രാത്രി ഉറങ്ങുക, പകല്‍ ഉണര്‍ന്നിരിയ്ക്കുക എന്നത് ജനിച്ച് ആദ്യ കുറേ നാളുകളില്‍ വ്യത്യസ്തമായിരിയ്ക്കും. ഇവര്‍ രാത്രി ഉറങ്ങാതിരിയ്ക്കുകയും പകല്‍ ഉറങ്ങുകയും ചെയ്യും.



 ഹോങ്കോങ്ങിലാണ്സിഡ്‌സ്‌ രോഗസാധ്യതയുടെ നിരക്ക് ഏറ്റവും കുറവുള്ളത് എന്ന് കണ്ടെത്തിയിരിക്കുന്നു. ഇതിന്റെ പ്രധാന കാരണം കുട്ടികളെയവർ രക്ഷിതാക്കൾക്കൊപ്പം കിടത്തി ഉറക്കുന്നതുകൊണ്ടാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പീഡിയാട്രിക് റെസ്പിറേറ്ററിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, മാതാപിതാക്കളോടൊപ്പം ഉറങ്ങുന്ന കുഞ്ഞുങ്ങൾക്ക് ഒറ്റയ്ക്ക് കിടത്തി ഉറക്കുന്ന കുഞ്ഞുങ്ങളേക്കാൾ സിഡ്‌സ്‌ (സഡൻ ഇൻഫൻറ് ഡെത്ത് സിൻഡ്രോം) രോഗസാധ്യതകൾ ഉണ്ടാവുന്നത് കുറവാണെന്ന് കണ്ടെത്തി. കുഞ്ഞിന്റെ അടുത്ത് കിടന്നുറങ്ങുന്ന അമ്മ ശ്വസനത്തിലൂടെ കാർബൺ ഡയോക്സൈഡ്) പുറത്തു വിടുമ്പോൾ ഇതിന്റെ അളവ്‌ ചുറ്റുമുള്ള അന്തരീക്ഷത്തിൽ ഉയർന്നതായി മാറുന്നു.




ഈ സാഹചര്യത്തിൽ കുഞ്ഞിന്റെ സമീപത്തുള്ള കാർബൺ ഡയോക്സൈഡിന്റെ സാന്നിധ്യത്തോട് പ്രതികരിക്കുന്നതിനു വേണ്ടി കുഞ്ഞ് കൂടുതൽ ആഴത്തിലും വേഗത്തിലും ശ്വസിക്കുന്നു. അതുവഴി നിരന്തരവും ആരോഗ്യകരവുമായ ശ്വസന രീതി ഉറപ്പാക്കുകയും ചെയ്യുന്നു. ഇത് കുഞ്ഞിന്റെ ലംഗ്‌സ് ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നുമാണ്.കുഞ്ഞിന്റെ ശ്വസനത്തെ, ശ്വാസോച്ഛാസ ആരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് കുഞ്ഞിനെ ചേര്‍ത്തു പിടിച്ച് അമ്മ ഉറങ്ങുന്നത്.

Find out more: