മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ: എൽജെപി യൂണിവേഴ്സ് ഇനിയാണ് ആരംഭിക്കുന്നത്! പരീക്ഷണങ്ങളിലൂടെയായിരുന്നു ആദ്യ സിനിമ മുതൽ ലിജോ ജോസ് പെല്ലിശേരിയുടെ സഞ്ചാരം. ആദ്യ കാലത്ത് താരപരിവേഷമുള്ള നായകന്മാരിലൂടെയാണ് കഥ പറഞ്ഞതെങ്കിൽ പിന്നീട് തൻ്റെ കഥ പറയാനുള്ളവരെ ലിജോ തന്നെ കണ്ടെത്തി. മലയാളത്തിൻ്റെ വെള്ളിത്തിരയിൽ‌ അന്നുവരെ കാണാതിരുന്ന പല ദൃശ്യങ്ങളും പിന്നീട് തെളിഞ്ഞു വന്നു. സമീപകാലത്ത് വന്ന ജെല്ലിക്കെട്ടും ഇമയൗവും ചുരുളിയുമെല്ലാം ലിജോയ്ക്കു മാത്രം സാധ്യമാകുന്ന സിനിമകളാണെന്നു തെളിയിച്ചു. ഇനി തൻ്റെ ട്രാക്ക് മാറ്റി സൂപ്പർ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള തയാറെടുപ്പിലാണ് ലിജോ. മമ്മൂട്ടിയ്ക്കൊപ്പം സിനിമ ചെയ്ത ലിജോ മോഹൻലാലിനൊപ്പമുള്ള സിനിമ ആരംഭിക്കുകയാണ് ഉടൻ. പുതിയ റിപ്പോർട്ടുകൾ പ്രകാരം ആമേനു ശേഷം വീണ്ടും ഫഹദും ലിജോയ്ക്കൊപ്പം എത്തുന്നു. മലയാള സിനിമയുടെ കാഴ്ചാനുഭവത്തിൽ ഇപ്പോഴുള്ളവരിൽ വിപ്ലവം സൃഷ്ടിക്കുന്ന സംവിധായകൻ ഒരേ ഒരാൾ മാത്രമാണ്.





അദ്ദേഹം ഇന്നു കേരളത്തിന് അകത്തും പുറത്തും അത് ഒരു ബ്രാൻഡ് നെയിം പോലെ വളർന്നിരിക്കുന്നു, സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ആന്ധ്രാപ്രദേശിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും പ്രധാന കഥാപാത്രമാകുമെന്നാണ് പുറത്തു വരുന്ന വിവരം. വലിയ താരനിരയിലാണ് മോഹൻലാൽ ചിത്രത്തിലേക്ക് ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്നത്. ബോളിവുഡ് താരം രാധിക ആപ്തെ ചിത്രത്തിൽ നായികയാകുമെന്നും റിപ്പോർട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായി 2015 ൽ പുറത്തിറങ്ങിയ ഹരത്തിലാണ് രാധിക ആപ്തെ ആദ്യമായി മലയാളത്തിലെത്തിയത്. ഇപ്പോൾ മോഹൻലാലിനൊപ്പം മലയാളത്തിലേക്ക്. ചിത്രം 2023 ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കും. മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം. 'മലക്കോട്ടൈ വാലിബൻ' എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നതെന്നും മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയിൽ മോഹൻലാൽ ഗുസ്തിക്കാരനായാണ് എത്തുകയെന്നും സൂചനയുണ്ട്.





സോളമൻറെയും ശോശന്നയുടെയും പ്രണയവും സോളമൻ നയിക്കുന്ന ഗീവർഗീസ് ബാൻറിനു നേരിടേണ്ട മത്സരവുമൊക്കെയായി കഥ പറഞ്ഞ ചിത്രം മേക്കിംഗ് കൊണ്ടും കഥ പറച്ചിൽകൊണ്ടും മലയാളത്തിനു പുതിയ ഭാവുകത്വം സമ്മാനിക്കുകയായിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ലിജോ ജോസ് പെല്ലിശേരി- മോഹൻലാൽ പ്രോജക്ടിൽ ഫഹദ് ഫാസിലും നിർണായക കഥാപാത്രമായി എത്തുന്നു. 2013 ൽ പുറത്തിറങ്ങിയ റെഡ് വൈനു ശേഷം മോഹൻലാലും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുകയാണ്. എങ്കിലും ഇരുവരും ഒന്നിച്ച് കാമറക്കു മുന്നിലെത്തുന്നത് ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിലൂടെയാകും. ഫഹദ് ഫാസിലിൻ്റെ കരിയറിലെ മികച്ച കഥാപാത്രമാണ് ആമേനിലെ സോളമൻ. ലിജോ ജോസ് പെല്ലിശേരി അഭ്രപാളിയിൽ തീർത്ത മാജിക്കൽ സ്റ്റോറിയായിരുന്നു ആമേൻ.  




മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. എസ്. ഹരീഷ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൻ്റെ ടീസറിനും പോസ്റ്ററിനും മികച്ച സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇതിനോടകം നിരവധി ചലച്ചിത്ര മേളകളിലും ചിത്രം പ്രദർശിപ്പിച്ചു കഴിഞ്ഞു. ഈ ചിത്രത്തിനു ശേഷം വീണ്ടും മമ്മൂട്ടിയും ലിജോയും ഒന്നിക്കുകയാണ്. ഇത്തവണ യാഥാർഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കുന്ന ത്രില്ലർ കഥയാണ് മമ്മൂട്ടിയെ അണിനിരത്തി ലിജോ ഒരുക്കുന്നത്. മോഹൻലാൽ ചിത്രത്തിനു ശേഷമാകും മമ്മൂട്ടിയുമായുള്ള രണ്ടാം പ്രോജക്ട്.

Find out more: