ഞങ്ങൾക്കൊരു മാലാഖയുണ്ടായി; വിശേഷം പുറത്തുവിട്ട് ശ്രീയ ശരണും ഭർത്താവ് ആന്ദ്രേയും! തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് ശ്രീയ ശരൺ. ഇപ്പോഴിതാ താൻ അമ്മയായ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി. ഭർത്താവ് ആന്ദ്രേ കൊശ്ചീവിനും മകൾക്കുമൊപ്പം നിന്നുള്ള വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിശേഷം താരം അറിയിച്ചിരിക്കുന്നത്. രാധ എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നതെന്നും ഇപ്പോൾ ഒമ്പത് മാസം പ്രായമായെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീയ വ്യക്തമാക്കിയിട്ടുമുണ്ട്.





   'ഏറെ ഭ്രാന്തമാണെങ്കിലും ഏറ്റവും മനോഹരമായ ക്വാറൻറൈനായിരുന്നു 2020ൽ ഞങ്ങളുടേത്. ലോകം മുഴുവൻ ഒരു പ്രക്ഷുബ്ധാവസ്ഥയിലൂടെ കടന്നുപോയപ്പോൾ ഞങ്ങളുടെ ലോകം എന്നെന്നേക്കുമായി മാറി, സാഹസികതയും ആവേശവും പഠനവും നിറഞ്ഞ ഒരു ലോകമായി. ഞങ്ങളുടെ ജീവിതത്തിൽ ഒരു മാലാഖയുണ്ടായി. അതിൽ ഞങ്ങൾ ദൈവത്തോട് വളരെ നന്ദിയുള്ളവരാണ്', വീഡിയോ പങ്കവെച്ച് ഇൻസ്റ്റയിൽ ശ്രീയ കുറിച്ചിരിക്കുകയാണ്. 2018 ലായിരുന്നു ശ്രീയയും റഷ്യൻ ടെന്നീസ് താരം കൊശ്ചീവും തമ്മിൽ വിവാഹിതരായത്.





   വിവാഹ ശേഷം ബാർസിലോനയിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. സബ് കുശാൽ മംഗൾ എന്ന ബോളിവുഡ് സിനിമയിലാണ് ശ്രീയ ഒടുവിലായി അഭിനയിച്ചത്. ആർആർആർ, ഗമനം, നരകാസുരൻ, തഡ്ക, ദൃശ്യം 2 ഹിന്ദി റീമേക്ക് തുടങ്ങിയവയാണ് ശ്രീയ അഭിനയിക്കുന്ന പുതിയ സിനിമകൾ. താൻ ഗർഭിണിയായതും മറ്റുമുള്ള വിവരങ്ങളൊന്നും ഇതുവരെ ശ്രീയ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടിരുന്നില്ല. ഗർഭിണിയായിരുന്ന സമയത്തെ ചിത്രവും ഇപ്പോൾ പങ്കുവെച്ച വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.   ഇപ്പോഴിതാ താൻ അമ്മയായ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി.




 ഭർത്താവ് ആന്ദ്രേ കൊശ്ചീവിനും മകൾക്കുമൊപ്പം നിന്നുള്ള വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിശേഷം താരം അറിയിച്ചിരിക്കുന്നത്. രാധ എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നതെന്നും ഇപ്പോൾ ഒമ്പത് മാസം പ്രായമായെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീയ വ്യക്തമാക്കിയിട്ടുമുണ്ട്. 'ഏറെ ഭ്രാന്തമാണെങ്കിലും ഏറ്റവും മനോഹരമായ ക്വാറൻറൈനായിരുന്നു 2020ൽ ഞങ്ങളുടേത്. ലോകം മുഴുവൻ ഒരു പ്രക്ഷുബ്ധാവസ്ഥയിലൂടെ കടന്നുപോയപ്പോൾ ഞങ്ങളുടെ ലോകം എന്നെന്നേക്കുമായി മാറി, സാഹസികതയും ആവേശവും പഠനവും നിറഞ്ഞ ഒരു ലോകമായി. ഞങ്ങളുടെ ജീവിതത്തിൽ ഒരു മാലാഖയുണ്ടായി.





 മകൾ ജനിച്ച് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് താൻ അമ്മയായ വിവരം ശ്രീയ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഭർത്താവ് ആന്ദ്രേ കൊശ്ചീവിനും മകൾക്കുമൊപ്പം നിന്നുള്ള വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിശേഷം താരം അറിയിച്ചിരിക്കുന്നത്. രാധ എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നതെന്നും ഇപ്പോൾ ഒമ്പത് മാസം പ്രായമായെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീയ വ്യക്തമാക്കിയിട്ടുമുണ്ട്.

Find out more: