പെട്ടെന്ന് നിറം വൈകാൻ മുട്ടയിലൊരു സൂത്രം ചെയ്യാം. സംഭവം വൻ ഹിറ്റ്  പോലെയാണ്. മുട്ടയ്‌ക്കൊപ്പം നാരങ്ങാനീരും വേണം. നാരങ്ങാനീരും മുഖത്തിന് ബ്ലീച്ചിംഗ് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സിയും സിട്രിക് ആസിഡുമെല്ലാം തന്നെ ഏറെ ഗുണങ്ങള്‍ നല്‍കുന്നു. നല്ലൊരു ക്ലെന്‍സിംഗ് ഏജന്റും ബ്ലീച്ചിംഗ് ഏജന്റുമാണ് നാരങ്ങ. മുഖത്തെ അമിത എണ്ണമയമടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇതൊരു സ്വാഭാവിക പരിഹാരമാണ്.

 

 

  മുട്ടയുടെ വെള്ള മാത്രമാണ് ഇതിനായി എടുക്കേണ്ടത്. മുട്ട അറ്റം പൊട്ടിച്ചാല്‍ വെള്ള മാത്രമായി എടുക്കാം. ഇതിലേയ്ക്ക് കാല്‍ ടീസ്പൂണ്‍ നാരങ്ങാനീരു ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക. നല്ലപോലെ ഇളക്കി പതയണം.. ഇത് വെന്തു മുട്ട ഓംലററ് പരുവമാകും. മുഴുവനുമായി വേവാതെ ഇടത്തരം വേവില്‍ മിശ്രിതം, ക്രീം പരുവത്തിലാകുമ്പോള്‍ വേണം, വാങ്ങാന്‍. ഉടനെ ബൗളിലേയ്ക്കു മാറ്റുക. ഇല്ലെങ്കില്‍ ഇത് പാനിലെ ചൂടില്‍ വീണ്ടും വേവും.പിന്നീട് ഒരു ഫ്രയിംഗ് പാനില്‍ ഇതൊഴിയ്ക്കുക. ഇത് അടുപ്പത്തു വയ്ക്കണം.

 

 

  കുറഞ്ഞ തീയില്‍ വച്ച് ഇത് ഇളക്കിക്കൊണ്ടിരിയ്ക്കുക. ഇത് മുഖത്തു പുരട്ടാന്‍ പാകത്തില്‍ കട്ടിയുള്ള മിശ്രിതമായാല്‍ ഉടന്‍ മറ്റൊരു ബൗളിലേയ്ക്കു മാറ്റുക. കൂടുതല്‍ വേവാന്‍ പാടില്ല.ഈ മിശ്രിതം ചൂടാറുമ്പോള്‍ മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു മുഖം കഴുകാം. ചര്‍മത്തിലുണ്ടാകുന്ന നിറം വ്യത്യാസം നിങ്ങള്‍ക്ക് അറിയാം. നാരങ്ങയും മുട്ടയും പല രീതിയിലും, നിറം മാത്രമല്ല, ചര്‍മത്തിന് ഗുണം നല്‍കും.

 

 

  കൊളാജന്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന കൂട്ടാണിത്. ഇതു മുഖ കോശത്തിന് ഇലാസ്‌ററിസിറ്റി നല്‍കും. അയഞ്ഞു തൂങ്ങാതെ ചര്‍മത്തിന് ഇറുക്കം നല്‍കും.ഇതാണ് ചര്‍മത്തിന് ഇറുക്കം നല്‍കുന്നതും ചുളിവുകള്‍ ഒഴിവാക്കുന്നതും. ചര്‍മം അയഞ്ഞു തൂങ്ങുന്നത് ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന പ്രധാനപ്പെട്ടൊരു വഴിയാണ്.ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണു നാരങ്ങയും മുട്ട വെള്ളയും കലര്‍ത്തിയ ഈ മിശ്രിതം.

 

 

  യാതൊരു പാര്‍ശ്വ ഫലങ്ങളുമില്ലാതെ ചര്‍മത്തിന് നിറം നല്‍കുന്ന ഒന്നാണിത്. മുഖത്തിന് ഇറുക്കം നല്‍കുന്ന ഒന്നു കൂടിയാണിത്.നല്ല നിറത്തിന് കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നത് ഗുണത്തേക്കാളേറെ പലപ്പോഴും ദോഷം വരുത്തും. ഇതിനുള്ള പരിഹാരം തികച്ചും സ്വാഭാവികമായ വഴികള്‍ പരീക്ഷിയ്ക്കുയെന്നതാണ്.  

మరింత సమాచారం తెలుసుకోండి: