
രാജ്യത്തെ കൊവിഡിന്റെ സ്ഥിതി വിലയിരുത്തിയതിന് ശേഷമായിരിക്കും.പള്ളികളിൽ കർശനമായ കൊവിഡ് സുരക്ഷാ മുൻകരുതലുകൾ നടപ്പാക്കുമെന്ന് എൻസിഇഎംഎ അറിയിച്ചു. പ്രാർഥനയുടെ പരമാവധി ദൈർഘ്യം 30 മിനിറ്റുകൾക്ക് നിയന്ത്രിച്ചിരിക്കുന്നു. പ്രാർഥന കഴിഞ്ഞാലുടൻ തന്നെ പള്ളികൾ അടയ്ക്കും. വിശുദ്ധ റമദാൻ ഒരു മാസത്തിനുള്ളിൽ ആരംഭിക്കും. കൊവിഡ് രോഗവ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ മാർച്ച് മാസം പള്ളികൾ ആദ്യമായി അടച്ചത്. ജൂലൈയിൽ ദിവസേനയുള്ള അഞ്ച് പ്രാർഥനകൾക്കായി വീണ്ടും തുറന്നെങ്കിലും വെള്ളിയാഴ്ച പ്രാർഥനകൾ നിർത്തിവെച്ചിരുന്നു. ഡിസംബർ 4 ന് വെള്ളിയാഴ്ച പ്രാർഥനകൾ പുനഃരാരംഭിച്ചു.
വീടുകളിലും കുടുംബങ്ങളിലും ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നതിനും പങ്കുവെയ്ക്കുന്നതിനും വിലക്കുണ്ട്. ഒരു വീട്ടിൽ താമസിക്കുന്ന കുടുംബത്തിലെ അംഗങ്ങൾക്ക് പരസ്പരം ഭക്ഷണം പങ്കുവെയ്ക്കാം. രാജ്യത്ത് ഇഫ്താർ ടെന്റുകൾ പാടില്ല. ഉച്ചഭക്ഷണം പങ്കുവെയ്ക്കുന്നതിനും വിലക്കുണ്ട്. ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹത്തിനായി റമദാനിടയിലെ വൈകുന്നേരമുള്ള ഒത്തുചേരലുകൾ എല്ലാവരും ഒഴിവാക്കണമെന്നും കുടുംബ കൂട്ടായ്മകൾ പരിമിതപ്പെടുത്തണമെന്നും എൻസിഇഎംഎ നിർദേശിച്ചു. കുടുംബ- ഇൻസ്റ്റിറ്റ്യൂഷണൽ ഇഫ്താർ ടെന്റുകൾ അനുവദിക്കില്ല. പൊതുയിടങ്ങളിൽ ഭക്ഷണങ്ങൾ പങ്കുവെയ്ക്കാനോ വീടുകൾക്കും പള്ളികൾക്കും മുമ്പിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാനോ പാടില്ല.
പ്രായമായവരും ഗുരുതരാവസ്ഥയിലുള്ളവരും സുരക്ഷ ഉറപ്പാക്കാനായി ഇത്തരം ഒത്തുചേരലുകൾ ഒഴിവാക്കണം. വി സുരക്ഷാ നടപടികൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്താനായി പരിശോധനകൾ നടത്തും. ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കും. റെസ്റ്റോറന്റുകൾക്ക് അകത്തും പുറത്തും ഇഫ്താർ വിരുന്നുകൾ വിതരണം ചെയ്യുന്നതിന് വിലക്കുണ്ട്.