ആര്യൻ ഖാ ന്റെ അറസ്റ്റ് ; ഷാരൂഖ് ഖാനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി നടൻ സൽമാൻ ഖാൻ. ഷാരൂഖിനെ സന്ദർശിക്കാനെത്തിച്ചേരുന്ന സൽമാൻറെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലാണ്. ഇതാണ് യഥാർഥ സുഹൃത്ത്, സന്തോഷത്തിലും സങ്കടത്തിലും ഒപ്പം നിൽക്കുന്ന സുഹൃത്ത് തുടങ്ങി നിരവധി കമൻറുകളാണ് ചിത്രങ്ങൾക്കും വീഡിയോയ്ക്കും താഴെ ആരാധകർ പോസ്റ്റ് ചെയ്തിട്ടുള്ളത്. ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായത് ബോളിവുഡ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ തൻറെ സുഹൃത്ത് ഷാരൂഖിനെ വീട്ടിലെത്തി ആശ്വസിപ്പിക്കാൻ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ എത്തുകയുണ്ടായി. ഇന്നലെ രാത്രിയാണ് ഷൂരൂഖിൻറെ മുംബൈയിലെ വീടായ മന്നത്തിൽ സൽമാൻ ഖാൻ എത്തിയത്. എന്നാൽ സംഭവത്തിൽ ആര്യൻ ഖാന് പങ്കില്ലെന്ന് ആര്യൻറെ അഭിഭാഷകനായ സതീഷ് മനേഷിൻഡെ അറിയിച്ചിരിക്കുകയാണ്.





   'സംഘാടകർ ആര്യനെ അതിഥിയായി ക്ഷണിക്കുകയായിരുന്നു, പണം മുടക്കി ആര്യൻ കപ്പലിൽ ടിക്കറ്റ് എടുത്തിട്ടില്ലെന്നും ബോർഡിങ് പാസ് പോലുമില്ലായിരുന്നുവെന്നും ചാറ്റിൻറെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ അറസ്റ്റ് എന്നുമാണ് അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെയാണ് ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. എൻസിബി കസ്റ്റഡിയിൽ കഴിയുന്ന ആര്യനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരിവസ്തുക്കളുടെ വാങ്ങൽ, വിൽപ്പന, ഉപയോഗം എന്നീ കുറ്റങ്ങളാണ് ആര്യനെതിരെ എൻസിബി ചുമത്തിയിരിക്കുന്നത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് നീങ്ങുകയായിരുന്ന കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിവിരുന്ന് നടന്നത്.



 

  രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ യാത്രക്കാരെന്ന വ്യാജേന കപ്പലിൽ കയറിയാണ് എൻസബി ഉദ്യോഗസ്ഥർ‍ വിരുന്നിനെത്തിയവരിൽ നിന്ന് കൊക്കെയിൻ, ഹാഷിഷ്. എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകൾ പിടികൂടിയത്. അതേസമയം ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ബോളിവുഡ് സൂപ്പർ താരം ഷാരുഖ് ഖാൻ്റെ മകൻ ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോടതി അനുവദിച്ച ഒരു ദിവസത്തെ കസ്റ്റഡിയിൽ കൂടുതൽ എൻസിബി ആവശ്യപ്പെടില്ല. ലഹരിവസ്തുക്കളുടെ വാങ്ങൽ, വിൽപ്പന, ഉപയോഗം എന്നീ കുറ്റങ്ങളാണ് ആര്യനെതിരെ എൻസിബി ചുമത്തിയിരിക്കുന്നത്. 




  ആര്യൻ, ആര്യൻ്റെ അടുത്ത സുഹൃത്ത് അർബാസ് മർച്ചൻ്റ്, നടിയും മോഡലുമായ മുൻ മുൻ ധമേച്ച എന്നീ മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വേണമെന്ന ആവശ്യമാണ് എൻസിബിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. പ്രാഥമിക അന്വേഷണത്തിൽ പ്രതികൾക്കെതിരെ തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും മയക്കുമരുന്ന് ഇടപാടുകാരുമായി പ്രതികൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇവരുടെ വാട്ട്സാപ്പ് സന്ദേശങ്ങൾ തെളിവാണെന്നും എൻസിബി അഭിഭാഷകൻ ഞായറാഴ്ച കോടതിയെ അറിയിച്ചു.

Find out more: