അതേസമയം 204 പേർക്ക് രോഗമുക്തി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ കൊവിഡ് അവലോകന യോഗത്തിനുശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂര്‍ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 38, കാസര്‍കോട് 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
കൊവിഡ് ബാധ പുറത്തേക്ക് വ്യാപിച്ച് കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളാതെ ആ ക്ലസ്റ്ററിനുള്ളില്‍ തന്നെ പരിശോധനയും ചികിത്സയും ക്വാറന്‍റൈനും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എല്ലാ വകുപ്പുകള്‍ക്കും തുല്യ ഉത്തരവാദിത്വമാണുള്ളത്. ഈ മേഖലയിലുള്ളവര്‍ എല്ലായിപ്പോഴും മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കുകയാണ്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന് പിന്നാലെ സൂപ്പര്‍ സ്‌പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും പോകുകയാണ്. കൂടുന്ന അവസ്ഥ ഇനിയുമുണ്ടാകുമെന്നും അവർ പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സിഎഫ്എല്‍ടിസി) സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മൂന്നാംഘട്ടത്തിന്റെ തുടക്കത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത് വെറും 10 ശതമാനമായിരുന്നത് ഇപ്പോള്‍ കൂടിയിരിക്കുകയാണ്. ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ ജീവനപായമുണ്ടാകുമെന്നും ഈ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്ററില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തരം സെന്ററുകളെ സഹായിക്കാന്‍ പൊതുജനങ്ങള്‍ മുന്നോട്ട് വരേണ്ടതാണെന്നും അവർ പറഞ്ഞു. സംസ്ഥാനത്ത് ആരില്‍ നിന്നും കൊവിഡ്-19 പകരുന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി കെകെ ശൈലജ.
രോഗികള്‍ കൂടുന്ന അവസ്ഥയില്‍ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സ്ഥലമില്ലാതെ വരും. ഇത് മുന്നില്‍ കണ്ടണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നതെന്നും എല്ലാവരും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗികള്‍ കൂടുന്ന അവസ്ഥ ഇനിയുമുണ്ടാകുമെന്നും അവർ പറഞ്ഞു.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സിഎഫ്എല്‍ടിസി) സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കി.
Powered by Froala Editor
click and follow Indiaherald WhatsApp channel