തീതുപ്പും വീര്യവുമായി സുരേഷ് ഗോപി വീണ്ടും; തരംഗമായി 'കാവൽ' ട്രെയിലർ! നിഥിൻ രൺജി പണിക്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടെയ്ൽ എൻഡ് എഴുതുന്നത് രൺജി പണിക്കർ ആണ്. സുരേഷ് ഗോപി രൺജി പണിക്കർ, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. തീപാറുന്ന സംഭാഷണ ശകലങ്ങളും ദൃശ്യങ്ങളുമായി സുരേഷ് ഗോപിയുടെ പുതിയ ചിത്രം 'കാവലി'ൻറെ ട്രെയിലർ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു. ഗുഡ്‌വിൽ എൻറർടൈൻമെൻറ്സിൻറെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച് നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്നതാണ് ചിത്രം.
ഇതിന് പുറമേ രാജേഷ് ശർമ്മ, ബേബി പാർവതി, അമാൻ പണിക്കർ, കണ്ണൻ രാജൻ പി.ദേവ്, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, അരിസ്റ്റോ സുരേഷ്, ചാലി പാല, പൗളി വ്ൽസൻ, ശാന്തകുമാരി, അഞ്ജലി നായർ, അംബിക മോഹൻ, അനിത നായർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈയിടയ്ക്ക് ആണ് ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാർ അന്തരിച്ചത്. 98-ാം വയസ്സിലാണ് നടൻ അന്തരിച്ചത്. ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അതിനിടെയാണ് അന്ത്യം സംഭവിച്ചത്.
നിരവധി പേരാണ് മുതിർന്ന താരത്തിൻ്റെ വിയോഗത്തെ തുടർന്ന് ആദരാഞ്ജലികളർപ്പിച്ച് രംഗത്തെത്തിയത്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ച ദിലിപ് കുമാറിൻ്റെ ഓർമ്മയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 1989 ഡിസംബറിൽ അദ്ദേഹത്തിന്റെ ബംഗ്ലാവിന് മുന്നിലെ കടലോരത്ത് 'ഒരുക്കം' ഷൂട്ട് ചെയ്യുമ്പോൾ കാറിൽ അദ്ദേഹവും പത്‌നിയും വന്നിറങ്ങി. രണ്ടുപേരുടെയും പാദത്തിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ച ആ നിർവൃതി ഇന്നും ഓർക്കുന്നു. മഹാനായ കുടുംബസ്ഥൻ.. മഹാനായ നടൻ.. പ്രണാമം! #DilipKumar'സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.
'ഹിന്ദി സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനശ്വര പ്രതിഭ ശ്രി. ദിലീപ് കുമാറിന് ആദരാഞ്ജലികൾ! '1944 മുതൽ സിനിമാലോകത്തുള്ള ദിലിപ് കുമാറിൻ്റെ യഥാർഥ നാമം മുഹമ്മദ് യൂസഫ് ഖാൻ എന്നാണ്, സിനിമയിലെത്തിയതിന് ശേഷമാണ് അദ്ദേഹം ദിലിപ് കുമാർ എന്ന പേര് സ്വീകരിച്ചത്. ബോളിവുഡ് ഖാൻ കുടുംബത്തിൽ നിന്ന് ആദ്യമായി സിനിമയിലെത്തിയ വ്യക്തിയാണ് ഇദ്ദേഹം. ദുരന്തപര്യവസായിയായ സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയത്.
Find out more: