ചബഹാർ തുറമുഖം ഇന്ത്യയുടെ നിയന്ത്രണത്തിലായാൽ നേട്ടങ്ങൾ എന്തൊക്കെ? ഇന്ത്യൻ പോർട്സ് ഗ്ലോബൽ ലിമിറ്റഡും ചബഹാർ തുറമുഖവും മാരിടൈം ഓർഗനൈസേഷൻ ഓഫ് ഇറാനും ചേർന്നാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടത്. തിങ്കളാഴ്ച്ചയാണ് (മെയ് 13) ഇറാനിലെ ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് ഇന്ത്യയും ഇറാനും തമ്മിൽ കരാറിൽ ഒപ്പിട്ടതായി വാർത്തകൾ പുറത്തുവന്നത്.നേരത്തെ ചബഹാറിലെ ഷാഹിദ് ബെഹെഷ്തി ടെർമിനലിൻ്റെ പ്രവർത്തനം ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു. 2016-ലാണ് ഇതുമായി ബന്ധപ്പെട്ട കരാർ ആരംഭിച്ചത്. പുതിയ കരാർ രംഗത്തുവന്നതോടെ ഈ കരാർ റദ്ദായി.ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, അർമേനിയ, അസർബൈജാൻ, റഷ്യ, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് ചരക്ക് കൊണ്ട് പോകുന്നതിനുള്ള അന്താരാഷ്ട്ര വടക്ക്-തെക്ക് ട്രാൻസ്പോർട്ട് കോറിഡോർ പ്രൊജക്ടിൻ്റെ പ്രധാന ഹബ് ആയി ചബഹാർ പോർട്ട് മാറും.





ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, അർമേനിയ, അസർബൈജാൻ, റഷ്യ, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് ചരക്ക് കൊണ്ട് പോകുന്നതിനുള്ള അന്താരാഷ്ട്ര വടക്ക്-തെക്ക് ട്രാൻസ്പോർട്ട് കോറിഡോർ പ്രൊജക്ടിൻ്റെ പ്രധാന ഹബ് ആയി ചബഹാർ പോർട്ട് മാറും.മാത്രമല്ല, അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും യൂറേഷ്യൻ മേഖലയിലേക്കുമുള്ള ഇന്ത്യയുടെ പ്രധാന കണക്ടിവിറ്റി ചബഹാർ പോർട്ടായി മാറും. ഇതുവഴി പാകിസ്ഥാൻ്റെ ഗ്വാഡർ പോർട്ടിനെയും ചെെനയുടെ ബെൽറ്റ് ആൻ്റ് റോഡ് പദ്ധതിയെയും മറികടക്കാൻ ഇന്ത്യക്ക് സാധിക്കും. ചൈനയിലുടെയുള്ള പരമ്പരാഗത സിൽക്ക് റൂട്ടിന് പകരം മറ്റൊരു റൂട്ട് നൽകുന്നതിനും പുതിയ കരാർ സഹായിക്കും. ഇന്ത്യയിലെ ഓയിൽ, ഗ്യാസ് മേഖലകൾക്ക് ഈ കരാർ വലിയ നേട്ടമാകുമെന്ന് വിദഗ്ദരുടെ അഭിപ്രായം.





പ്രധാന ഇറക്കുമതി റൂട്ടുകളുടെ വൈവിധ്യവൽക്കരണം, മധ്യേഷ്യയിലുള്ള പുതിയ മാർക്കറ്റുകളിലേക്കുള്ള പ്രവേശനം, അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങൾ, മേഖലയിൽ വർധിച്ച ജിയോ-പൊളിറ്റിക്കൽ സ്വാധീനം എന്നിവയെല്ലാം നേട്ടങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് ഇവൈ ഇന്ത്യ ടാക്സ് പാർട്ട്ണറായ രാജുകുമാർ പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.2003-ൽ ഇറാനിയൻ പ്രസിഡൻ്റായിരുന്ന മുഹമ്മദ് ഖതമിയുടെ ഇന്ത്യൻ സന്ദർശനവേളയിലാണ് ചബഹാർ തുറമുഖത്തിൻ്റെ വികസനവുമായുള്ള ചർച്ചകൾ ആരംഭിച്ചത്.




 2013-ൽ തുറമുഖത്തിൻ്റെ വികസനത്തിനായി 100 മില്യൺ ഡോളർ നിക്ഷേപിക്കാമെന്ന് ഇന്ത്യ അറിയിക്കുകയും 2015 മെയ് മാസത്തിൽ മെമ്മോറാണ്ടത്തിൽ ഒപ്പുവെക്കുകയും ചെയ്തു. 2016-ൽ നരേന്ദ്ര മോഡി ഇറാൻ സന്ദർശിച്ചപ്പോഴാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയിൽ ഗുജറാത്തിലുള്ള കാണ്ഡ്ല തുറമുഖമാണ് ചബഹാർ തുറമുഖത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. 550 നോട്ടിക്കൽ മൈൽ അകലമാണ് കാണ്ഡ്ലയും ചബഹാറും തമ്മിലുള്ളത്. അതേ സമയം മുംബെെ തുറമുഖവും ചബഹാറും തമ്മിലുള്ള ദൂരം 786 നോട്ടിക്കൽ മൈലാണ്.

Find out more: