അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാനായി ടെക്‌സാസിലെ  ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന പരിപാടിയായ 'ഹൗഡി മോദി'യില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. 

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോദി പരിപാടി സെപ്റ്റംബര്‍ 22നാണ് നടക്കുന്നത്. ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. ട്രംപ് പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം വൈറ്റ് ഹൗസ്  വക്തമാക്കി പരിപാടിയില്‍ ട്രംപ് പങ്കെടുക്കുന്നതോടെ, ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും 'ഹൗഡി മോദി'ക്ക് ലഭിക്കുകയും ചെയ്യും.  

Find out more: