ഇനി ഒന്നിച്ച് കാണാനായിരിക്കും വിധി; ദിയ അശ്വിൻ! വ്‌ളോഗിലൂടെയായി എല്ലാ വിശേഷങ്ങളും ഇവർ പങ്കിടുന്നുണ്ട്. അതിനിടയിലായിരുന്നു കുഞ്ഞിനൊപ്പമുള്ള യാത്രകളെക്കുറിച്ചും, ഒന്നിച്ച് മഞ്ഞുമഴ കാണുന്നതിനെക്കുറിച്ചും പറഞ്ഞത്. ജനിച്ച് വീഴുമ്പോൾ തന്നെ തന്റെ കുഞ്ഞ് സെലിബ്രിറ്റിയായിരിക്കും എന്ന് ദിയ കൃഷ്ണ പറയുന്നു. എല്ലാവരുടെയും വ്‌ളോഗിൽ നിറഞ്ഞുനിൽക്കുമായിരിക്കും. ആദ്യം തന്നെ തണുപ്പുള്ള സ്ഥലത്ത് കുഞ്ഞിനെ കൊണ്ടുപോവണമെന്നായിരുന്നു അശ്വിൻ പറഞ്ഞത്. അശ്വിൻ ഇതുവരെ സ്‌നോ കണ്ടിട്ടില്ല. ബേബി വന്ന് കഴിഞ്ഞ് ഇവരെ രണ്ടുപേരെയും ഒന്നിച്ച് സ്‌നോ കാണിക്കാനാണ് ആഗ്രഹം. ഞാൻ രണ്ടുപ്രാവശ്യം കണ്ടിട്ടുണ്ട്.വരാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള പ്രതീക്ഷകളും ദിയ കൃഷ്ണയും അശ്വിൻ ഗണേഷും പങ്കുവെക്കുന്നുണ്ട്. അന്ന് ടെസ്റ്റ് ചെയ്യാൻ മേടിച്ച കിറ്റ് ബാക്കിയുണ്ടായിരുന്നു. അങ്ങനെയാണ് നവംബറിൽ അമ്മയുടെ ബർത്ത് ഡേയുടെ അന്ന് വീണ്ടും ടെസ്റ്റ് ചെയ്തത്.
ബോറടിച്ചിരിക്കുകയായിരുന്നു ഞാൻ. അങ്ങനെ ചെയ്തതാണ്. റിസൽട്ട് പോലും നോക്കാതെ അത് വാഷ് ബേസന്റെ അവിടെ വെച്ചിട്ട് പോവുകയായിരുന്നു. കുറേ കഴിഞ്ഞ് വീണ്ടും ബാത്ത്‌റൂമിൽ പോവുന്നതിനിടയിലാണ് അത് നോക്കുന്നത്. അന്നേരം രണ്ട് വരകൾ കണ്ടിരുന്നു.കല്യാണം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോൾ പ്രഗ്നന്റാണോ എന്ന് ഡൗട്ടുണ്ടായിരുന്നു എനിക്ക്. ടെസ്റ്റ് ചെയ്ത് നോക്കിയപ്പോൾ നെഗറ്റീവായിരുന്നു റിസൽട്ട്. ഇനി എന്റെ വല്ല പ്രശ്‌നവുമാണോ എന്നായിരുന്നു അശ്വിന്റെ ആശങ്ക. കല്യാണം കഴിഞ്ഞിട്ട് ഒരുമാസമായിട്ടല്ലേയുള്ളൂ, അടങ്ങ് എന്ന് പറഞ്ഞ് ഞാൻ ഇവനെ ആശ്വസിപ്പിച്ചിരുന്നു.തോന്നിയതായിരിക്കുമെന്ന് കരുതിയാണ് അശ്വിനോട് വന്ന് നോക്കാൻ പറഞ്ഞത്. ഇവൻ വന്ന് നോക്കിയപ്പോഴും അത് നിന്റെ തോന്നലായിരിക്കും എന്നാണ് പറഞ്ഞത്.
ആരോടും പറയണ്ടല്ല അല്ലേ എന്നും പറഞ്ഞിരുന്നു. അതാലോചിച്ച് ടെൻഷൻ വന്ന് തുടങ്ങിയപ്പോഴാണ് വ്യത്യസ്ത കമ്പനികളുടെ പ്രഗ്നൻസി കിറ്റ് മേടിച്ച് ടെസ്റ്റ് ചെയ്ത് തുടങ്ങിയത്. ഇതൊന്നും പോരാഞ്ഞ് അശ്വിന്റെ യൂറിൻ വെച്ചും ടെസ്റ്റ് ചെയ്തിരുന്നു. അപ്പോൾ ഒരു വരയേ വന്നുള്ളൂ. അപ്പോഴാണ് ഇത് കിറ്റിന്റെ പ്രശ്‌നമല്ലെന്ന് മനസിലാക്കിയത്.അപ്പോഴെല്ലാം അശ്വിനെ വീഡിയോ കോൾ ചെയ്തിരുന്നു. സ്‌നോഫോളുണ്ട്, അതേക്കുറിച്ച് ഞാൻ അന്ന് പറഞ്ഞിരുന്നു. അശ്വിന് അത് ഞാൻ തന്നെ കാണിച്ച് തരും, വേറെ ആരുടേയും കൂടെ പോയി കാണരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അത് ബേബിയുടെ കൂടെ കാണണമെന്നായിരിക്കും വിധി. ഞങ്ങൾ അവസാനമായി കാശ്മീരിൽ പോയ സമയത്ത് അവിടത്തെ കാലാവസ്ഥ അനുകൂലമല്ലായിരുന്നു. സ്‌നോ ഇല്ലായിരുന്നു. ആ കൊച്ച് വന്നാലേ കാണാൻ കഴിയൂ എന്ന് അശ്വിൻ തന്നെ വിശ്വസിച്ച് തുടങ്ങിയെന്നും ദിയ പറഞ്ഞിരുന്നു.
Find out more: