ഉമയുടെ വിജയം; അഭിനന്ദനവുമായി ശശി തരൂർ! തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ അന്തിമഫലം പുറത്തുവരുമ്പോൾ ഉമ തോമസ് തകർപ്പൻ വിജയം നേടുമെന്ന കാര്യത്തിൽ സംശയമില്ല. ലീഡ് ഇതിനകം 15,000 കവിഞ്ഞുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനെ അഭിനന്ദിച്ച് ശശി തരൂർ എംപി.മണ്ഡലത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉമ നേടിയത്. ഇതോടെ 100 സീറ്റെന്ന എൽഡിഎഫിൻ്റെ മോഹത്തിന് മങ്ങലേറ്റു. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിൻ്റെ ഭൂരിപക്ഷം ഉമ മറികടന്നു.
2021ൽ പി ടി തോമസിൻ്റെ 14.329 വോട്ടിൻ്റെ ലീഡ് ഉമ ആറാം റൗണ്ടിൽ മറികടന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലേക്കാണ് യുഡിഎഫ് നീങ്ങുന്നത്. വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിൽ പോലും ലീഡ് നേടാൻ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന് സാധിച്ചില്ല. ഇടതുമുന്നണിയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് കൊണ്ടാണ് മണ്ഡലത്തിൽ യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനും കേരളത്തിനും അഭിനന്ദനങ്ങളെന്നും ശശി തരൂർ എംപി പറഞ്ഞു.
തൃക്കാക്കരയിൽ തോൽക്കുന്നത് ക്യാപ്റ്റനല്ല, ജില്ലാ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. സ്ഥാനാർത്ഥി നിർണയം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ല. ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. അതേസമയം, തൃക്കാക്കരയിൽ സിപിഎം തോൽവി സമ്മതിച്ചു. തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലേക്കാണ് യുഡിഎഫ് നീങ്ങുന്നത്. വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിൽ പോലും ലീഡ് നേടാൻ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന് സാധിച്ചില്ല. ഇടതുമുന്നണിയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് കൊണ്ടാണ് മണ്ഡലത്തിൽ യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തിയത്.
Find out more: