ഇറാനിൽ വെടിക്കെട്ട്, ഇബ്രാഹിം റൈസിയുടെ വിയോഗത്തിൽ സന്തോഷിക്കുന്നതാര്? പ്രാർഥനകൾ വിഫലമാക്കി ഇബ്രാഹിം റൈസിയുടെ മരണം സ്ഥിരീകരിച്ചപ്പോൾ രാജ്യം കണ്ണീരിലാഴ്ന്നു. എന്നാൽ അതിനിടെ, ആഹ്ലാദവുമായി തെരുവുകളിലേക്ക് ഇറങ്ങിയവരും സോഷ്യൽ മീഡിയകളിൽ സന്തോഷം പങ്കുവെച്ചവരും ഉണ്ട്. ഇബ്രാഹിം റൈസിയുടെ വിയോഗത്തിൽ സന്തോഷിക്കുന്നതാര്? ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസിയുടെ മരണം രാജ്യത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഹെലികോപ്റ്റർ അപകടത്തിന് പിന്നാലെ പ്രസിഡൻ്റിൻ്റെ ജീവനായി പ്രാർഥിച്ച് നൂറുകണക്കിന് പേരാണ് ടെഹ്രാനിലെയും മാഷാദിലെയും ചത്വരങ്ങളിലേക്ക് ഇറങ്ങിയത്. 2019 മാർച്ചിൽ റൈസി ജുഡീഷ്യറിയുടെ മേധാവിയായി നിയമിതനായി. 2021ലാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.




 2022ൽ ഹിജാബ് നിയമം പാലിക്കാത്തതിൽ മതപോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22കാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ഇബ്രാഹിം റൈസിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അടിച്ചമർത്തുകയായിരുന്നു. പ്രതിഷേധം ലോക രാജ്യങ്ങളിലേക്ക് വ്യാപിച്ചത് റൈസിയുടെ പ്രതിച്ഛായയ്ക്ക് തെല്ലൊന്നുമല്ല മങ്ങലേൽപ്പിച്ചത്. പ്രതിഷേധം അടിച്ചമർത്താൻ പോലീസ് ശ്രമിച്ചപ്പോൾ ജീവൻ നഷ്ടപ്പെട്ടത് 500ലധികം പേർക്കായിരുന്നു. ടെഹ്രാനിലെ കശാപ്പുകാരൻ' എന്നാണ് വിമർശകർ റൈസിയെ വിശേഷിപ്പിക്കുന്നത്. ഇറാൻ്റെ പരമോന്നത നേതാവായ ആയത്തുള്ള ഖമേനിയുടെ പ്രിയപ്പെട്ടവനാണ് ഇബ്രാഹിം റൈസി. ഖമേനിയുടെ പിൻഗാമിയായി പോലും റൈസിയെ കണക്കാക്കുന്നവരുണ്ട്. 




തീവ്രനിലപാടുകളുടെ പേരിൽ രാജ്യത്തിനകത്തും പുറത്തും ഒരുപോലെ വിമർശനം നേരിട്ടിട്ടുണ്ട് റൈസി. തൻ്റെ 25-ാം വയസ്സിൽ ഇറാൻ ജുഡീഷ്യറിയുടെ ഭാഗമായ റൈസി അധികം വൈകാതെ തന്നെ ഡെപ്യൂട്ടി പ്രോസിക്യൂട്ടർ സ്ഥാനത്തേക്ക് എത്തി. 1988ൽ ഇറാനിലെ 5000ത്തിലധികം രാഷ്ട്രീയ തടവുകാർക്ക് കൂട്ട വധശിക്ഷ വിധിച്ചതിൽ റൈസിക്ക് നിർണായ പങ്കുണ്ട്. ഇതിനു പിന്നെലായായിരുന്നു 'ടെഹ്രാനിലെ കശാപ്പുകാരൻ' എന്ന വിശേഷണം വിമർശകരിൽനിന്ന് ലഭിച്ചത്. പ്രസിഡൻ്റ് ഇബ്രാഹിം റൈസിയുടെ മരണം ആഘോഷമാക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. 




മരണത്തെ പരിഹസിച്ച് മീമുകൾ ഷെയർ ചെയ്ത് രസിക്കുന്നവരും ഏറെ. "ആരെങ്കിലും രക്ഷപ്പെടുമോ എന്ന് ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടമാണിത്"- ഇറാൻ - അമേരിക്കൻ മാധ്യമപ്രവർത്തകയായ മാസിഹ് അലിൻജാദ് എക്സിൽ കുറിച്ചു. "ഹാപ്പി ഹെലികോപ്റ്റർ ഡേ" എന്നായിരുന്നു ഇറാനിലെ സാമൂഹ്യപ്രവർത്തകയുടെ പോസ്റ്റ്. പ്രസിഡൻ്റിൻ്റെ മരണം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. എന്താണ് അതിന് കാരണം? ഹെലികോപ്റ്റർ അപകടത്തിന് പിന്നാലെ പ്രസിഡൻ്റിൻ്റെ ജീവനായി പ്രാർഥിച്ച് നൂറുകണക്കിന് പേരാണ് ടെഹ്രാനിലെയും മാഷാദിലെയും ചത്വരങ്ങളിലേക്ക് ഇറങ്ങിയത്. 2019 മാർച്ചിൽ റൈസി ജുഡീഷ്യറിയുടെ മേധാവിയായി നിയമിതനായി. 2021ലാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.




  2022ൽ ഹിജാബ് നിയമം പാലിക്കാത്തതിൽ മതപോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22കാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ഇബ്രാഹിം റൈസിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അടിച്ചമർത്തുകയായിരുന്നു. പ്രതിഷേധം ലോക രാജ്യങ്ങളിലേക്ക് വ്യാപിച്ചത് റൈസിയുടെ പ്രതിച്ഛായയ്ക്ക് തെല്ലൊന്നുമല്ല മങ്ങലേൽപ്പിച്ചത്. പ്രതിഷേധം അടിച്ചമർത്താൻ പോലീസ് ശ്രമിച്ചപ്പോൾ ജീവൻ നഷ്ടപ്പെട്ടത് 500ലധികം പേർക്കായിരുന്നു. ടെഹ്രാനിലെ കശാപ്പുകാരൻ' എന്നാണ് വിമർശകർ റൈസിയെ വിശേഷിപ്പിക്കുന്നത്. ഇറാൻ്റെ പരമോന്നത നേതാവായ ആയത്തുള്ള ഖമേനിയുടെ പ്രിയപ്പെട്ടവനാണ് ഇബ്രാഹിം റൈസി.

Find out more: