പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ 1200 വിമാനങ്ങള്‍ റദ്ദാക്കി. നഗരത്തില്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 31 പുതിയ കോവിഡ് കേസുകളാണ്.
ഇതോടെ ആകെ കേസുകളുടെ എണ്ണം ഏതാണ്ട് 137 ആയി ഉയർന്നു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടയ്ക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ബെയ്ജിങ്ങില്‍ ഭക്ഷണ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് വീണ്ടും വൈറസ് വ്യാപനം നടന്നിട്ടുള്ളതെന്നാണ് സൂചന.
ഇത് കോവിഡിന്റെ രണ്ടാം തരംഗമാണെന്ന ആശങ്ക ഉയരുന്നുണ്ട് ആളുകളോട് വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ വൈറസ് ബാധിതരുമായി ഇടപെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്ന ആയിരക്കണക്കിനു പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 30 ജനവാസ കേന്ദ്രങ്ങള്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലാണ്. ആദ്യ ഘട്ടത്തിലെ രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് തുറന്ന സ്‌കൂളുകള്‍ വീണ്ടും അടച്ചു.
ബെയ്ജിങ്ങിലെ പ്രധാന വിമാനത്താവളത്തില്‍നിന്നുള്ള 1200 വിമാനസര്‍വീസുകളാണ് ബുധനാഴ്ച റദ്ദാക്കിയത്. ബെയ്ജിങ്ങില്‍നിന്നുള്ള വിമാന സര്‍വീസുകളുടെ 70 ശതമാനത്തോളം വരും ഇത് .
ബെയ്ജിങ്ങില്‍നിന്നുള്ള യാത്രക്കാരെ ചൈനയുടെ മറ്റു പ്രവിശ്യകളില്‍ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്. അങ്ങനെയുള്ളവരെ ക്വാറന്റീനില്‍ പാര്‍പ്പിക്കുകയാണ് അധികൃതര്‍. നഗരത്തിലെ 11 മാര്‍ക്കറ്റുകള്‍ അടച്ചു. ഭക്ഷണ വില്‍പനശാലകള്‍ അണുവിമുക്തമാക്കി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് ദിവസങ്ങള്‍ക്കുള്ളിലാണ് 137 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
നഗരത്തില്‍ ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തിൽ ചൈനയിൽ നിന്നു തന്നെയാണ് ലോകത്തിലെ എല്ലാ ഫോണിലേക്കും കൊറോണാവൈറസ് വ്യാപിച്ചത്. നിരവധി പേരാണ് ചൈന എന്ന രാജ്യത്ത് മരണമടഞ്ഞു.
ചൈനയിലെ കൊറോണ വൈറസിനെ രണ്ടാം വ്യാപനമാണ് ഇത് എങ്കിൽ ഇതിലും ഭീതിജനകമായ അവസ്ഥയിലേക്ക് ആയിരിക്കും ഇനി പോവുക.
click and follow Indiaherald WhatsApp channel