കൂലിപ്പണിക്കും, കിണറ് പണിക്കും ഒക്കെ ഞാൻ പോയിട്ടുണ്ട്; കഷ്ട്ടപാടിനെ കുറിച്ച് ഡാൻസർ കുക്കു! ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് കുക്കു അഥവാ സുഹൈദ് കുക്കു. അതേ റിയാലിറ്റി ഷോയുടെ മെന്റർ ആയും, മറ്റ് റിയാലിറ്റി ഷോകളിൽ മത്സരാർത്ഥികൾക്ക് പ്രചോദനം നൽകുന്നതിനും ഒക്കെ കുക്കു എത്തിയിട്ടുണ്ട്. ഉടൻ പണം ഷോയിൽ ആങ്കറായും വന്നിരുന്നു. അടുത്തെടെയാണ് കുക്കു തന്റെ സ്വപ്‌നമായ ഡാൻസ് സ്റ്റുഡിയോ ആരംഭിച്ചത്. ചെറിയ ഡാൻസ് സ്‌കൂൾ ഒന്നുമല്ല, അത്യാധുനിക സൗകര്യങ്ങളുള്ള എല്ലാം തികഞ്ഞ ഒരു ഡാൻസ് സ്‌കൂൾ.ഭാര്യ ദീപ പോളിനൊപ്പം യൂട്യൂബ് ചാനലിലും സ്ഥിരം എത്തുന്ന കുക്കു തന്റെ വിശേഷങ്ങളെല്ലാം അതിലൂടെയും പങ്കുവയ്ക്കാറുണ്ട്.
പണ്ട് ഡി ഫോറിൽ ഉണ്ടായിരുന്നപ്പോഴും, അല്ലാതെ ചില അഭിമുഖങ്ങളിലും എല്ലാം കുക്കു തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് പറഞ്ഞിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് കുക്കു ഇന്ന് ഈ നിലയിൽ എത്തിയത്.മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ ആ കഥ വീണ്ടും കുക്കു പറഞ്ഞു. അവതാരികയായ പാർവ്വതി അതേ കുറിച്ച് ചോദിച്ചപ്പോൾ തന്നെ കുക്കു പറഞ്ഞത്, ഓർക്കുമ്പോൾ എനിക്ക് സങ്കടം വരും എന്നാണ്. അത്രയും കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ആ കാലം. താൻ സംമ്പാദിച്ച് കുടുംബം നോക്കേണ്ട അവസ്ഥ ഒന്നും കുക്കുവിന് ഉണ്ടായിരുന്നില്ല. എന്നാൽ ഡാൻസ് റിയാലിറ്റി ഷോയിൽ ഉപയോഗിയ്ക്കുന്ന കോസ് മിനു കാശ് തരാനും, നല്ല അധ്യാപകന്റെ അടുത്ത് ചേർത്ത് പഠിപ്പിക്കാനും ഒന്നും സാമ്പത്തികമായി പറ്റാത്ത കുടുംബം ആയിരുന്നു കുക്കുവിന്റേത്. ഉപ്പയും ഉമ്മയും എന്തിനും സമ്മതം നൽകുന്നവരാണ്. കുക്കു എന്ത് തീരുമാനം എടുത്താലും അതിന് എതിര് അഭിപ്രായം പറയാറില്ല.
എല്ലാത്തിനും സമ്മതം. പറ്റുന്ന ഇടത്തൊക്കെ, ഏറ്റവും പുറകിൽ കുക്കുവിന്റെ ഷോ കാണാനായി എത്തും. പക്ഷെ ക്യാമറയെ ഫേസ് ചെയ്യാൻ ഒന്നും ഇഷ്ടമല്ല. വീട്ടിന്റെ അപ്പുറത്തെ ചേട്ടനൊപ്പം മേസ്തിരി പണിയ്ക്ക് പോയിരുന്നു. അത് കഴിഞ്ഞ് കിണറിന്റെ പണിക്ക് പോയി. രാവിലെ പത്രം ഇടുന്ന പണിക്ക് പോയിരുന്നു. എന്നാൽ അത് എനിക്ക് പിന്നീട് പറ്റാതെ വന്നു. രാത്രി വൈകിയും ഡാൻസ് ഷോ ചെയ്ത്, പുലർച്ചെ എഴുന്നേറ്റ് പത്രം ഇടാൻ പോകുന്നത് പറ്റുന്നുണ്ടായിരുന്നില്ല. എന്നെ ഒരുപാട് സഹായിച്ചത് എന്റെ ഡാൻസ് സ്‌കൂളിലുള്ള എന്റെ ട്രെയിനേഴ്‌സ് ഒക്കെയാണ്. അവിടെ ഷോ ചെയ്താണ് ഞാൻ ജീവിച്ചിരുന്നത്. ഷോ ചെയ്താൽ എണ്ണൂറ് രൂപയോളം ബോണസ് ആയി കിട്ടും. അത് അല്ലാതെ കിട്ടുന്ന സമയത്ത് എല്ലാം മറ്റ് പല ജോലികളും ചെയ്യാനായി പോയിട്ടുണ്ട്. നാട്ടിൽ അറിയപ്പെടുന്ന ഒരു വീടുണ്ട്, അവിടെ പോയാൽ എന്തായാലും ജോലി കിട്ടും എന്ന് പറഞ്ഞത് കേട്ട് ഞാനും പോയിരുന്നു.
അപ്പോൾ അവരുടെ അച്ചപ്പവും കുഴലപ്പവും എല്ലാം പാക്ക് ചെയ്യുന്ന ഗോഡൗണിൽ അത് ചെയ്യാനായി ഇരുന്നോളാൻ പറഞ്ഞു. അത് ദിവസക്കൂലിക്കായിരുന്നു. എനിക്ക് ഭയങ്കര സന്തോഷമായി. അടുത്ത ദിവസം മുതൽ പോയി തുടങ്ങി. പക്ഷെ എത്രശ്രമിച്ചിട്ടും എനിക്ക് പാക്ക് ചെയ്യാനായി പറ്റുന്നില്ല. ഞാൻ ചെയ്യുന്ന പാക്കുകൾ എല്ലാം ഉരുകി പോകുന്നു. അത് കണ്ട് അവർ എനിക്ക്, ഇത് ചെയ്യണ്ട നീ അവരുടെ തന്നെ പടക്ക കമ്പനിയിൽ സെയിൽസിൽ നിന്നോളൂ എന്ന് പറഞ്ഞു. പക്ഷെ അത് സീസണലാണ്. അവിടെ ജോലിയ്ക്ക് കയറി. അത് നല്ല രീതിയ്ക്ക് ചെയ്തപ്പോൾ അവർക്ക് എന്നെ ഇഷ്ടമായി. അവരുമായി ബന്ധപ്പെട്ട പണികൾ പിന്നീട് വന്നുകൊണ്ടേയിരുന്നു. തുടക്കത്തിൽ ഞാൻ ഒരു ഡാൻസ് സ്‌കൂളിൽ ഡാൻസ് പഠിപ്പിക്കാനായി പോയപ്പോൾ എനിക്ക് അവിടെ നിന്നും കിട്ടിയത് അഞ്ച് രൂപയാണ്. അഞ്ച് കുട്ടികൾ ഒരു രൂപയും വെറ്റിലയും വീതം ദക്ഷിണ വച്ചു. ടീച്ചർ പറഞ്ഞു അത് മോനുള്ളതാണ് എന്ന്. അന്ന് ആ കാശും കൊണ്ട് വീട്ടിലേക്ക് വരുന്നവഴി മൂന്ന് രൂപയുടെ പപ്പടവും നൂറ് പരിപ്പും വാങ്ങി.
അൻപത് പൈസ അവിടെ കടം ആയിരുന്നു. അന്ന് അത്രയേ പൈസ ഉണ്ടായിരുന്നുള്ളൂ.അങ്ങിനെയൊക്കെ സ്വരുക്കൂട്ടിവച്ച കാശുമായിട്ടാണ് ഡി ഫോർ ഡാൻസ് ഷോയിൽ എത്തിയത്. ഷോയിൽ എന്റെ കോസ്റ്റിയൂസ് ശ്രദ്ധിച്ചാൽ അറിയാൻ പറ്റും, കോസ്റ്റിയൂമിന് വേണ്ടി ഞാൻ കാശ് ചെലവാക്കാറില്ല. ഒന്നുകിൽ ചാക്ക്, അല്ലെങ്കിൽ വാപ്പയുടെ മീൻ പിടിയ്ക്കുന്ന വല, അതുമല്ലെങ്കിൽ ഷർട്ട് ഇടാതെ ഒക്കെയാണ് പെർഫോം ചെയ്തത്. എന്നാൽ തന്നെ ഇതുവരെ കഷ്ടപ്പെടുത്തിയിട്ടില്ല എന്നാണ് ഭാര്യ ദീപ പോൾ പറയുന്നത്. വീട്ടുകാരെ എതിർത്ത് പ്രണയിച്ച് വിവാഹം ചെയ്തവരാണ് കുക്കുവും ദീപയും. അത്യാവശ്യം നല്ല സാമ്പത്തിക ചുറ്റുപാടിൽ വളർന്ന ആളാണ് ദീപ. തനിയ്‌ക്കൊപ്പം ജീവിയ്ക്കുമ്പോൾ അവൾക്കൊരു കുറവും വരരുത് എന്ന് കുക്കുവിന് നിർബന്ധം ഉണ്ടായിരുന്നു. എന്തും കണ്ടറിഞ്ഞ് തനിയ്ക്ക് ചെയ്തു തരുന്ന ആളാണ് എന്ന് ദീപ പറഞ്ഞു.
Find out more: