
ലോക്ക് ഡൗൺ ഇല്ലാത്ത രാജ്യമാണ് സ്വീഡൻ. ഇത് ലോകാ രാജ്യങ്ങളെയെല്ലാം തന്നെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മറ്റെല്ലാം മാറ്റിവെച്ച് വൈറസ് പ്രതിരോധം മാത്രം ലക്ഷ്യമിട്ടാണ് ഇന്ന് മിക്ക രാജ്യങ്ങളുടെയും ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതിനൊപ്പം ജനങ്ങളും നില്‍ക്കുന്നു. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് രാജ്യങ്ങള്‍ നല്‍കുന്ന നിര്‍ദേശം.
എന്നാല്‍ ലോകം മുഴുവന്‍ ഇത്രയും ജാഗ്രതയോടെ പ്രവര്‍ത്തിക്കുമ്പോള്‍ യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍ ഒരു നിയന്ത്രണവും നടപ്പാക്കുന്നില്ല. ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളെല്ലാം കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത് യൂറോപ്പിലാണ്.
കൂടുതല്‍ രാജ്യങ്ങളില്‍ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഓരോ ദിവസവും കൂടിവരികയാണ്. എന്നാല്‍ സ്വീഡന്‍ മാത്രം ഇതുവരെ ഒരു നിയന്ത്രണവും പ്രഖ്യാപിച്ചിട്ടില്ല.കൊറോണ വൈറസ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നിരിക്കുന്നു. 18 ലക്ഷത്തോളം ആളുകള്‍ രോഗബാധിതരായി.
മഹാമാരിയെ പ്രതിരോധിക്കാനായി ലോകരാജ്യങ്ങള്‍ കടുത്ത നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച രാജ്യങ്ങള്‍ നിരവധിയാണ്. സാമൂഹിക അകലം പാലിക്കുകയാണ് വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന് ശാസ്ത്രലോകം ആവര്‍ത്തിക്കുന്നുണ്ട്.
ലോകം മുഴുവന്‍ ഇത് അംഗീകരിക്കുകയും ചെയ്‍തിട്ടുണ്ട്.ചൈനയ്ക്ക് ശേഷം വൈറസിന്‍റെ കേന്ദ്രമായി മാറിയ യൂറോപ്പില്‍ മിക്ക രാജ്യങ്ങളും സമ്പൂര്‍ണമായോ ഭാഗികമായോ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറ്റലിയിലാണ് ആദ്യം രോഗവ്യാപനം രൂക്ഷമായത്. ഇറ്റലിക്ക് പിന്നാലെ സ്‍പെയിനും യുകെയും ലോക്ക് ഡൗണിലായി.
പ്രാചീന പ്രതിരോധരീതിയാണ് സ്വീഡന്‍ പിന്തുടരുതെന്ന ട്രംപിന്‍റെ വിമര്‍ശം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രി ആന്‍ ലിന്‍ഡെ പറയുന്നു. പകര്‍ച്ചവ്യാധിയെ ആദ്യം ട്രംപും നിസാരവത്കരിച്ചിരുന്നു. ഇപ്പോള്‍ അമേരിക്കയില്‍ മരണസംഖ്യ 20000-ന് മുകളിലാണ്. രോഗബാധിതര്‍ അഞ്ച് ലക്ഷത്തിലേറെയും.
നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ തയ്യാറാകാത്ത സ്വീഡന്‍ വലിയ ദുരന്തമാണ് ക്ഷണിച്ചുവരുത്തുന്നതെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. എന്നാല്‍ ട്രംപിന്‍റെ വിമര്‍ശനം സ്വീഡന്‍ സര്‍ക്കാര്‍ തള്ളിക്കളയുകയാണ് ചെയ്‍തത്.
സ്വീഡനിലെ ആരോഗ്യ സംവിധാനം മികച്ച രീതിയിലാണ് പകര്‍ച്ചവ്യാധിയെ കൈകാര്യം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. ജോണ്‍സ് ഹോപ്‍കിന്‍സ് യൂണിവേഴ്‍സിറ്റിയുടെ കണക്കനുസരിച്ച് സ്വീഡനില്‍ 10151 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 887 മരണമാണ് റിപ്പോര്‍ട്ട് ചെയ്‍തത്.