വില്ലനാണ്, കൊമേഡിയനാണ്, നായകനുമാണ്; ജയസൂര്യയുടെ അഞ്ച് മികച്ച സിനിമകൾ! ചിലപ്പോഴൊക്കെ അഭിനേതാക്കളുടെയും കാഴ്ചക്കാരുടെയും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സമരസപ്പെടാതിരിയ്ക്കുമ്പോൾ സിനിമ പരാജയപ്പെട്ടേക്കാം. മറ്റ് ഇന്റസ്ട്രിയിലുള്ള താരങ്ങളെ അപേക്ഷിച്ച് മലയാള സിനിമയിലെ അഭിനേതാക്കൾക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. അവർക്ക് ആർക്കും തങ്ങൾ സൂപ്പർ സ്റ്റാർ പരിവേഷമുള്ള നായക നടന്റെ വേഷം മാത്രമേ ചെയ്യൂ എന്ന നിർബന്ധവും വാശിയും ഇല്ല. കഥയും കഥാപാത്രവും മികച്ചതായിരിയ്ക്കണം എന്ന കാര്യത്തിൽ വിട്ടുവീഴ്ചയുമില്ല. അപ്പോൾ മലയാളത്തിൽ സിനിമകൾ പരാജയപ്പെടാറില്ലേ എന്ന് ചോദിച്ചാൽ, ഉണ്ട്! സെലക്ടീവായ നടന്മാരെ കുറിച്ച് പറയുമ്പോൾ തീർച്ചയായും ജയസൂര്യയുടെ പേരും ഉൾപ്പെടുത്തണം. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ എത്തിയ ജയസൂര്യ കഠിന പ്രയത്‌നം കൊണ്ട് തന്നെയാണ് ദേശീയ തലത്തിലുള്ള വിജയം നേടിയത്.
നായകൻ ആയാലും പ്രതിനായകൻ ആയാലും കോമഡി ആയാലും പ്രേക്ഷക പ്രതീക്ഷയ്ക്ക് അപ്പുറം നൽകുന്ന നടൻ തന്നെയാണ് ജയസൂര്യ. അതിന് ഉദാഹരണമായി അഞ്ച് സിനിമകൾ പറയാം. സു സു സുധി വാത്മീകം എന്ന ചിത്രം പ്രചോദനപരമാണ്. വളരെ അധികം പോസിറ്റീവായി മാത്രമേ ഈ സിനിമ കണ്ട് തീർക്കാൻ സാധിയ്ക്കൂ. ജയസൂര്യയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത് സുസു സുധി വാത്മീകത്തിലൂടെയാണ്. മലയാളത്തിൽ ആദ്യമായിട്ടായിരിയ്ക്കും തിയേറ്ററിൽ പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നത്. ഷാജി പാപ്പൻ എന്ന കഥാപാത്രം കുട്ടികൾ അങ്ങ് ഏറ്റെടുക്കുകയായിരുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം ടെലിവിഷൻ ഹിറ്റ് ആയതോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും എടുത്തത്.
അതും മികച്ച വിജയം നേടി. ഇമോഷണൽ കഥാപാത്രങ്ങൾ ജയസൂര്യയ്ക്ക് വഴങ്ങില്ല എന്ന് ഈ സിനിമ കണ്ട ആരും പറയില്ല. നടന്റെ ഡെഡിക്കേഷൻ എത്രമാത്രമാണെന്ന് പറയുമ്പോഴും അപ്പോത്തിക്കരി എന്ന ചിത്രത്തെ മാറ്റി നിർത്താൻ കഴിയില്ല. രോഗാവസ്ഥ ഒരു മനുഷ്യനെ സംബന്ധിച്ച് എത്രമാത്രം ഭീകരമാണെന്ന് സുബിൻ ജോസഫ് (ജയസൂര്യ) ജീവിച്ചു കാണിച്ചു തന്നു. അതുപോലെ തന്നെ പ്രചോദനപരമായ ഒരു കഥാപാത്രമാണ് വികെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ സ്റ്റീഫൻ ലൂയിസും. കഥാപാത്രത്തോട് ജയസൂര്യയ്ക്കുള്ള ഡെഡിക്കേഷനെ കുറിച്ച് പറയുമ്പോൾ ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തെ മാറ്റി നിർത്താൻ കഴിയില്ല. രഞ്ജിത്ത് ശങ്കർ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തത്. ട്രാൻസെക്ച്വൽ കഥാപാത്രത്തിന്റെ അതിജീവനത്തെ കുറിച്ച് പറയുന്ന സിനിമയിലും ജയസൂര്യ എന്ന നടനെ കാണാൻ സാധിയ്ക്കുന്നില്ല എന്നത് തന്നെയാണ് സിനിമയുടെ വിജയം. മേരിക്കുട്ടി എന്ന കഥാപാത്രമായി ജീവിയ്ക്കുകയായിരുന്നു നടൻ.
പുതിയ തലമുറയിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുള്ള നായകൻ - സംവിധായകൻ കൂട്ടുകെട്ടാണ് രഞ്ജിത്ത് ശങ്കറും - ജയസൂര്യയും. ഇരുവരും ഒന്നിച്ച സിനിമകൾ എല്ലാം മലയാളത്തിന് മികച്ച നേട്ടങ്ങളാണ്. സു സു സുധി വാത്മീകം എന്ന ചിത്രം പ്രചോദനപരമാണ്. വളരെ അധികം പോസിറ്റീവായി മാത്രമേ ഈ സിനിമ കണ്ട് തീർക്കാൻ സാധിയ്ക്കൂ. ജയസൂര്യയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത് സുസു സുധി വാത്മീകത്തിലൂടെയാണ്. ഏറ്റവും മികച്ച വില്ലൻ കഥാപാത്രം ഏതൊക്കെയാണെന്ന് എടുത്ത് നോക്കിയാൽ തീർച്ചയായും അതിൽ ജയസൂര്യ അവതരിപ്പിച്ച അങ്കൂർ റാവുത്തർ എന്ന കഥാപാത്രവും ഉണ്ടാവും. 'അപ്പാവെ നാൻ കൊന്നു' എന്ന് ചിരിച്ച് കൊണ്ട് പറയുമ്പോഴുള്ള ആ നോട്ടം വാക്കുകൾക്ക് അപ്പുറമാണ്.
Find out more: