മൂന്നാം ട്വൻറി20യിലും വിജയമാവർത്തിച്ച ഇന്ത്യൻ വനിതകൾ വെസ്റ്റിൻഡീസിനെതിരായ പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ ഏഴുവിക്കറ്റ് ജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പരയിൽ 3-0ത്തിന് മുന്നിലെത്തിയിരിക്കുന്നത്.
ആദ്യം ബാറ്റുചെയ്ത ആതിഥേയരെ ഇന്ത്യ 20 ഓവറിൽ ഒമ്പതിന് 59 എന്ന നിലയിൽ പിടിച്ചുകെട്ടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ജെമീമ റോഡ്രിഗസിെൻറ (40 നോട്ടൗട്ട്) മികവിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 20 പന്തുകൾ ശേഷിക്കേ ലക്ഷ്യം കണ്ടു. ഇന്ത്യക്കായി സ്പിന്നർമാരായ രാധ യാദവും ദീപ്തി ശർമയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
click and follow Indiaherald WhatsApp channel