മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപി 15ന് ഹാജരാകും! കോഴിക്കോട് നടക്കാവ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരാവുക. നവംബർ 18നുള്ളിൽ ഹാജരാകണമെന്നാണ് പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപി നവംബർ 15ന് ചോദ്യം ചെയ്യലിന് ഹാജരാകും. പോലീസും മജിസ്ട്രേറ്റും പരാതിക്കാരിയുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്ന ഹോട്ടലിലെ ജീവനക്കാർ, അന്ന് ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകർ എന്നിവരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസമാണ് പൊലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയത്. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ച് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഒക്ടോബർ 27നായിരുന്നു ഈ സംഭവം.
മാധ്യമപ്രവർത്തക പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകി. ഐപിസി 354 എ പ്രകാരമാണ് കേസ്. ലൈംഗികാതിക്രമമാണ് ഈ വകുപ്പിന്റെ പരിധിയിൽ വരുന്നത്. കേസിൽ സ്റ്റേഷൻ ജാമ്യം ലഭിക്കില്ല. രണ്ടുവർഷം വരെ തടവോ പിഴയോ ഇല്ലെങ്കിൽ രണ്ടുംചേർത്തോ ശിക്ഷ ലഭിക്കാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപി നേതാവ് മാപ്പ് ചോദിച്ചത്. എന്നാൽ ഫേസ്ബുക്ക് പോസ്റ്റ് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്ന് വ്യക്തമാക്കിയ മാധ്യമപ്രവർത്തക നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു. താൻ വാൽസല്യത്തോടെയാണ് മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ചതെന്നാണ് സുരേഷ് ഗോപി വിശദീകരണം നല്കിയത്.
അതിൽ ഏതെങ്കിലും രീതിയിൽ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. പോലീസും മജിസ്ട്രേറ്റും പരാതിക്കാരിയുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്ന ഹോട്ടലിലെ ജീവനക്കാർ, അന്ന് ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകർ എന്നിവരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസമാണ് പൊലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയത്. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ച് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഒക്ടോബർ 27നായിരുന്നു ഈ സംഭവം. മാധ്യമപ്രവർത്തക പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകി. ഐപിസി 354 എ പ്രകാരമാണ് കേസ്. ലൈംഗികാതിക്രമമാണ് ഈ വകുപ്പിന്റെ പരിധിയിൽ വരുന്നത്. കേസിൽ സ്റ്റേഷൻ ജാമ്യം ലഭിക്കില്ല. രണ്ടുവർഷം വരെ തടവോ പിഴയോ ഇല്ലെങ്കിൽ രണ്ടുംചേർത്തോ ശിക്ഷ ലഭിക്കാം.
Find out more: