കാസർകോടുള്ള ആശുപത്രികളിൽ ഓക്സിജൻ ലഭ്യമാക്കണം: നിവേദനവുമായി നിയുക്ത എംഎൽഎ! ജില്ലയിലേക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കിയിരുന്നത് കർണാടക സംസ്ഥാനത്തിൽ നിന്നുമാണ്. കൊവിഡിൻറെ രണ്ടാംഘട്ട വ്യാപനത്തെ തുടർന്ന് മംഗലാപുരത്തുനിന്ന് ഓക്സിജൻ ലഭ്യമാക്കുന്നത് തടസ്സപ്പെട്ടിരിക്കുകയാണെന്ന് എം രാജഗോപാലൻ പറയുന്നു. ഇതുമൂലം സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ചികിത്സകൾ പ്രതിസന്ധിയിൽ ആവാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിവേദനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ആവശ്യമായ ഓക്സിജൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനവുമായി തൃക്കരിപ്പൂരിലെ നിയുക്ത എംഎൽഎ എം രാജഗോപാലൻ. മംഗലാപുരത്ത് നിന്ന് ഓക്സിജൻ വരുന്നത് തടസപ്പെട്ട സാഹചര്യത്തിലാണ് സിപിഎം നേതാവ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.പ്രതിദിനം 500 സിലിണ്ടറുകളെങ്കിലും ജില്ലയ്ക്ക് അനുവദിക്കാനും ബഫർ സ്റ്റോക്ക് ആയി 1000 സിലിണ്ടറുകൾ എങ്കിലും അലോട്ട് ചെയ്യുവാനും വേണ്ട അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയോടും ആരോഗ്യ മന്ത്രിയോടും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജഗോപാലൻ പറഞ്ഞു. വിഷയം പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും രാജഗോപാലൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 370 ഓളം സിലിണ്ടർ ഓക്സിജൻ സർക്കാർ മേഖലയിൽ മാത്രം ആവശ്യമുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ദൈനംദിന ചികിത്സക്ക് 120 ലധികം ഓക്സിജൻ സിലിണ്ടറും ആവശ്യമുണ്ട്. ഇപ്പോൾ കണ്ണൂർ ജില്ലയിൽ നിന്നുമാണ് സിലിണ്ടർ എത്തിക്കുന്നത്. അതേസമയം കേരളത്തിന്റെ വടക്കൻ ജില്ലയായ കാസർകോട്ടെ സുപ്രധാനമായ ഒരു നിയോജക മണ്ഡലമാണ് തൃക്കരിപ്പൂർ. പണ്ട് കർണാടകത്തിന്റെ ഭാഗമായിരുന്ന പല പ്രദേശങ്ങളും 1956 നവംബർ ഒന്നിന് കേരളപ്പിറവിയോടെയാണ് കേരളത്തിന്റെ ഭാഗമായി മാറിയത്. പിന്നീട്, 1977ലാണ് തൃക്കരിപ്പൂർ നിയോജക മണ്ഡലം രൂപീകൃതമാകുകയും ചെയ്തു. 2016 ലെ കണക്കുകൾ പ്രകാരം 1,90,119 വോട്ടർമാരാണ് തൃക്കരിപ്പൂർ മണ്ഡലത്തിലുള്ളത്. നിലവിൽ സിപിഎം എംഎൽ ആയ എം രാജഗോപാലനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ് താലൂക്കിലെ നീലേശ്വരം നഗരസഭ,ചെറുവത്തൂർ, തൃക്കരിപ്പൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, പീലിക്കോട്, പടന്ന, വലിയപറമ്പ് എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് തൃക്കരിപ്പൂർ നിയമസഭാമണ്ഡലം. തൃക്കരിപ്പൂരിന് പുറമെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് നിയമസഭാ മണ്ഡലങ്ങൾ. കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് തൃക്കരിപ്പൂർ നിയമസഭാമണ്ഡലം. എൽഡിഎഫിന്റെ കുത്തക സീറ്റായ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് 2016 നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത്. എൽഡിഎഫിന്റെ സിപിഎം സ്ഥാനാർത്ഥിയായ എം. രാജഗോപാലനാണ് വിജയിച്ച് നിയമസഭയിലേക്ക് എത്തിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ. പി. കുഞ്ഞിക്കണ്ണനേയും ബിജെപി സ്ഥാനാർത്ഥിയായ എം. ഭാസ്കരനെയുമാണ് തോൽപ്പിച്ചത്. എം. രാജഗോപാലൻ 16,959 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി 79,286 വോട്ടുകളുമായി ജയിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 62,327 വോട്ടുകളാണ്.
Find out more: