ലാവലിൻ കേസ്; വാദം 13ന്! സെപ്റ്റംബർ 13നാണ് കേസ് സുപ്രീം കോടതി പരിഗണിക്കുക. തുടർച്ചയായി മാറ്റിവച്ചതിന് ശേഷം കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ നിന്നും ഈ ഹർജി നീക്കം ചെയ്യരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷ്ഷനായ ബെഞ്ച് ആണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. കേസ് നിരന്തരം മാറ്റിവയ്ക്കുന്ന കാര്യം അഭിഭാഷകയായ എം കെ അശ്വതി ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് കോടതിയുടെ നിർദ്ദേശം വന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റാരോപിതനായ എസ്എൻസി ലാവ്‍ലിൻ കേസ് അടുത്ത മാസം പരിഗണിക്കും.  പിണറായി വിജയൻ, മുൻ ഊർജ്ജവകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരേയാണ് പ്രതിപട്ടികയിൽ നിന്നും ഹൈക്കോടതി ഒഴിവാക്കിയത്.




 കെസ്ഇബി മുൻ അക്കൗണ്ട്സ് മെംബർ കെ ജി രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എൻജിനീയർ എം കസ്തൂരിരംഗ അയ്യർ എന്നിവർ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിലും അന്ന് കോടതി നോട്ടീസ് അയച്ചു. പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ അന്വേഷണ ഏജൻസിയായ സിബിഐ നൽകിയ ഹർജി അനുസരിച്ച് 2018 ജനുവരി മാസത്തിലാണ് നോട്ടീസ് അയച്ചത്. എന്നാൽ, കേസിൽ കാര്യമായ പുരോഗതികൾ ഒന്നും ഉണ്ടായിരുന്നില്ല. നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചത്. കേസ് പരിഗണിക്കുന്നതോടെ ലാവലിൻ വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ്. ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡയിൻ കമ്പനിയായ എസ്എൻസി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാകളുടെ ലംഘനങ്ങളാണ് കേസിന്റെ അടിസ്ഥാനം.




എസ്എൻസി ലാവലിൻ കമ്പനിയ്ക്ക് കരാർ നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ കേരളത്തിൽ 374 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പ്രധാന ആരോപണം. പിന്നീട്, 2001 മെയ് മാസത്തിൽ വീണ്ടും അധികാരത്തിൽ എത്തിയ യുഡിഎഫ് സർക്കാർ കാലത്താണ് കരാർ പ്രകാരമുള്ള നിർമ്മാണ ജോലികൾ പൂർത്തിയാക്കിയത്. കടവൂർ ശിവദാസനായിരുന്നു എകെ ആന്റണി സർക്കാരിലെ വൈദ്യുത മന്ത്രി. പിന്നീട്, ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കെയാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. എസ്എൻസി ലാവലിൻ കരാറുകൾ തുടങ്ങിയത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാരാണ് വൈദ്യുത വകുപ്പ് ഭരിച്ചിരുന്നത്. 




ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകേണ്ട 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്. 1995-ൽ യുഡിഎഫ് സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി കാർത്തികേയനാണ് കമ്പനിയുമായുള്ള ആദ്യ ധാരണാപത്രം ഒപ്പു വയ്ക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു. ഇതിന് പിന്നാലെ വന്ന ഇ കെ നയനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയൻ. ഇദ്ദേഹമാണ് ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പുവച്ചത്.

Find out more: