എന്താണ് ആകാശ ചുഴി? അറിയാം ചിലത്! 227 യാത്രക്കാരായിരുന്നു വിമാനത്തിനകത്ത് ഉണ്ടായത്. വിമാനത്തിൽ നിന്നും സുരക്ഷിതമായി ഇറങ്ങിയതിന്റെ ആശ്വാസത്തിലാണ് വിമാനത്തിനകത്തുള്ളവർ. വിമാനം ആകാശച്ചുഴിയിൽ പെടുന്നത് ഇത് ആദ്യത്തെ സംഭവമല്ല. എന്താണ് ആകാശച്ചുഴി, ആകാശച്ചുഴി ഉണ്ടാകാനുള്ള കാരണം എന്താണ്. ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പറന്ന വിമാനം ആകാശച്ചുഴിയിൽ പെട്ടന്നുള്ള വാർത്ത അതീവ ഗുരുതരമായാണ് ചർച്ച ചെയ്തത്. ഡൽഹി ശ്രീനഗർ ഇൻഡിഗോ വിമാനമാണ് അപകടത്തിൽ നിന്ന് തെന്നിമാറിയത്. 1 ശക്തമായ ഇടിമിന്നൽ. ഇടിമിന്നൽ ഉണ്ടാകുന്ന സമയത്ത് വായു വളരെ ശക്തമായി മുകളിലേക്കും താഴേക്കും നീങ്ങും. ഇത് ചുറ്റും നേർ രേഖയിൽ സഞ്ചരിക്കുന്ന വായുവിൽ ഒരു ചലനം സൃഷ്ടിക്കുന്നു. ഇങ്ങനെ വരുമ്പോഴും ആകാശത്ത് ചുഴി രൂപപ്പെടും. ഇടിമിന്നലിനു വായുവിൽ ചലനം സൃഷ്ട്ടിക്കാൻ കഴിയും. അത്തരത്തിൽ ഇടിമിന്നൽ അനുഭവപ്പെടുന്നത് പൈലറ്റുമാർക്ക് കാണാൻ കഴിയും. അതിനായി പ്രത്യേകം റഡാറുകൾ ക്രമീകരിച്ചിട്ടുണ്ട്.
ക്ലിയർ എയർ ടർബുലൻസ് വഴിയും വിമാനങ്ങൾ അപകടത്തിൽ വീഴാം. ഇത് സാധാരണയായി മേഘങ്ങൾ ഇല്ലാതെ വ്യക്തമായി കാണാൻ പറ്റുന്ന വായുവിലാണ് അനുഭവപ്പെടാറുള്ളത്. ഇത് കണ്ണ് കൊണ്ട് കാണാൻ പ്രയാസമാണ്. പർവതത്തിന്റെ സമീപത്ത് കൂടി വായുവിന് സുഗമമായി സഞ്ചരിക്കാൻ പറ്റില്ല . പകരം ഇത് ഒരു വേവ് രൂപത്തിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ പർവതങ്ങളുടെ മുകളിൽ കൂടി വിമാനം പറക്കുമ്പോൾ, വായുവിൽ കുലുക്കം അനുഭവപെടാൻ സാധ്യത കൂടുതലാണ്. ഇതും ചിലപ്പോൾ ഒരു ചുഴി രൂപപ്പെടാൻ സാധ്യത ഉണ്ട്. മൺസൂണിന് മുമ്പും വേനൽക്കാലത്തിന്റെ തുടക്കത്തിലും ഡൽഹിക്കും ശ്രീനഗറിനും ഇടയിലുള്ള പ്രദേശത്ത് ആലിപ്പഴം വീഴുന്നത് സാധാരണ കാഴ്ചയാണ്. അതുപോലെ കഴിഞ്ഞ ദിവസം പെട്ടന്നാണ് ഡൽഹിയിലെ കാലാവസ്ഥ മാറിയത്. ഇത്തരത്തിൽ പെട്ടന്നുള്ള കാലാവസ്ഥ മാറ്റങ്ങൾ ഫ്ലൈറ്റ് യാത്രകളെ പ്രതികൂലമായി ബാധിക്കും.ജെറ്റ് സ്ട്രീം എന്നാൽ ആകാശത്ത് വളരെ വേഗത്തിൽ വീശുന്ന കാറ്റാണ്. സാധാരണയായി യാത്ര വിമാനങ്ങൾ പറക്കുന്ന ഇതേ ഉയരത്തിലൂടെയാണ് ഈ കാറ്റ് വീശുന്നത്.
യാത്ര വിമാനം പറക്കുന്ന സമയത്ത് ഈ വേഗതയേറിയ ജെറ്റ് സ്ട്രീം കാറ്റ് അനുഭവപ്പെട്ടാൽ ആകാശത്തിൽ ചുഴി ഉണ്ടാകും. ജെറ്റ് സ്ട്രീമുകൾക്കുള്ളിലെ വായു എപ്പോഴും സുഗമമായണ് നീങ്ങുന്നത്. എന്നാൽ ഇതിനു മുകളിലും താഴെയും സഞ്ചരിക്കുന്ന വായുവിൽ മാറ്റം സംഭവിക്കാം. കൂടാതെ ഇത് താഴെയും മുകളിലും ഉള്ള വായുവിനേക്കാൾ വളരെ വേഗത്തിൽ സഞ്ചരിക്കുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള മാറ്റം സംഭവിക്കുന്നത്. കാറ്റിന്റെ വേഗതയിൽ ഉള്ള ഈ വ്യത്യാസത്തെ വിൻഡ് ഷിയർ എന്നാണു അറിയപ്പെടുന്നത്.പൈലറ്റിന് വിമാനത്തിനുള്ളിൽ റഡാറുകൾ ഉപയോഗിച്ച് ആലിപ്പഴം പോലെയുളളവ കണ്ടെത്താൻ പ്രയാസമാണ്. മഴയെക്കാളും നനഞ്ഞ ആലിപ്പഴത്തെക്കാളും വളരെ കുറഞ്ഞ പ്രതിഫലനശേഷിയാണ് വരണ്ട ആലിപ്പഴത്തിനുള്ളത്. ഇത് കോക്ക്പിറ്റ് റഡാർ ഡിസ്പ്ലേകളിൽ തെളിയാൻ ബുദ്ധിമുട്ടാണ്. കൂടാതെ തീവ്രമായ മഴയാണ് പെയ്യുന്നതെങ്കിലും റഡാറുകളിലുള്ള സിഗ്നലുകൾ തടസപ്പെടുത്തുന്നുണ്ട്.
അങ്ങനെ തടസം നേരിടുന്ന സമയത്ത് കൊടുങ്കാറ്റിന്റെ പൂർണ്ണ വ്യാപ്തിയോ തീവ്രതയോ കാണാനുള്ള സാധ്യത കുറവാണ്.വ്യോമയാന ചരിത്രത്തിൽ തന്നെ ആലിപ്പഴം മൂലമുണ്ടായ ദുരന്തങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. അതിൽ ഏറെ വർത്തയായതാണ് സതേൺ എയർവേയ്‌സ് ഫ്ലൈറ്റ് 242. 1977-ലാണ് സംഭവം നടന്നത്. അന്ന് ശക്തമായ ഇടിമിന്നലും ആലിപ്പഴം വീണതിനെ തുടർന്ന് വിമാനത്തിനു തകരാറു ഉണ്ടായി. ആലിപ്പഴത്തോടൊപ്പം പെയ്ത കനത്ത മഴയിൽ വിമാനത്തിന്റെ രണ്ടു എഞ്ചിനുകളും തകരാറിലാകുകയും പെട്ടന്ന് ഒരു ക്രാഷ് ലാൻഡിംഗിന് കാരണമാകുകയും ചെയ്തു. ഇത് പലരുടെയും ജീവൻ നഷ്ടമാകുകയും ചെയ്തു. അതുപോലെ 2024-ൽ ഓസ്ട്രിയൻ എയർലൈൻസ് ഒഎസ്434 ഉൾപ്പെടെയുള്ള നിരവധി വിമാനങ്ങൾക്ക് ഇതുപോലെ നിരവധി കേടുപാടുകൾ സംഭവിച്ചു. പക്ഷെ ഇതിൽ ഒന്നും ആളപായം ഇല്ല.
Find out more: