ലോക്ക് ടൗണിൽ തുടങ്ങിയ ഇഡ്ഡലി കടയ്ക്കു പ്രതിമാസം വരുമാനം; 4,500 രൂപ. 'മിസിസ് ഇഡ്ഡലി' എന്ന പേരിൽ ചെറിയ രീതിയിലായിരുന്നു കട തുടങ്ങിയത്. ആദ്യത്തെ കുറച്ച് ദിവസം കച്ടവടം വളരെ മോശമായിരുന്നെങ്കിലും ഇപ്പോൾ ദിവസം 4,500 രൂപയുടെ വരുമാനമാണ് ഈ ഇഡ്ഡലി കടയിൽനിന്ന് ഗീത ജയ്സ്വാൾ സമ്പാദിക്കുന്നത്. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം വിറ്റായിരുന്നു ഗീത ആദ്യം ബിസിനസ്സിലേക്ക് കടന്നത്. സംരംഭം വിജയിച്ചതോടെ വീടിന് പുറത്തേക്ക് ബിസിനസ് വിപുലീകരിക്കുകയായിരുന്നു.കൊറോണ വൈറസ് ലോക്ക് ഡൗണിനിടെയായിരുന്നു 43കാരി ഗീത ജയ്‌സ്വാൾ ഡൽഹിയിലെ ഷാലിമാർ ബാഗിൽ ഒരു ഇഡ്ഡലി കട ആരംഭിച്ചത്.ഡൽഹിയിലെത്തിയ ഇവർ ഉപജീവനം നയിക്കാൻ തനിക്കാറിയാവുന്ന പാചകം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനായി വീട് വാടകയ്ക്ക് എടുക്കുകയും ഫുഡ് ബിസിനസ് ആരംഭിക്കുകയും ചെയ്തു. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതു വരെ ഗീത വീട്ടിൽനിന്ന് ഭക്ഷണമുണ്ടാക്കി വിറ്റു. പിന്നീട് ഈ സംരംഭം വിജയകരമായി പൂർത്തിയാക്കുകയും ആളുകൾ മികച്ച അഭിപ്രായം അറിയിക്കുകയും ചെയ്തതോടെ ജൂലൈ 28ന് ഗീത ഷാലിമാർ ബാഗിൽ ചെറിയൊരു സ്റ്റാൾ ആരംഭിച്ചു.2016ലായിരുന്നു ഗീത ജയ്‌സ്വാൾ അലഹബാദിൽ നിന്ന് ഡൽഹിയിലേക്ക് വണ്ടി കയറിയത്.


  കുടുംബത്തിന്റെ ഉത്തരവാദിത്ത്വത്തിൽനിന്ന് ഭർത്താവ് കൈയൊഴിഞ്ഞതോടെ ജോലി തേടിയായിരുന്നു ഗീത ഇവിടെ എത്തിയത്. ഡൽഹിയിൽ എത്തിയ ആദ്യ ദിവസങ്ങളിൽ ഗീത ഒരു സ്റ്റാൾ തുടങ്ങിയിരുന്നു. ബ്രെഡ് പക്കോഡ, ലിറ്റി ചോഖ തുടങ്ങിയ ലഘുഭക്ഷണങ്ങളായിരുന്നു ഇവിടെ വിറ്റിരുന്നത്. ഇതിൽനിന്ന് മികച്ച വരുമാനം നേടാൻ തുടങ്ങിയതോടെ വീട്ടിൽ നിന്ന് ഭക്ഷണമുണ്ടാക്കി വിൽക്കാനുള്ള ആശയം ഉരുത്തിരിയുകയായിരുന്നു. ഗീത താമസിക്കുന്ന പ്രദേശത്ത് നിരവധി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപി‌എസ്‌സി) ഉദ്യോഗാർത്ഥികൾ താമസിച്ചിരുന്നു. അവരിൽനിന്നായിരുന്നു ഗീത ആദ്യം ഭക്ഷണത്തിന്റെ ഓർഡർ എടുത്തത്.സ്റ്റാൾ തുടങ്ങി ഏകദേശം മൂന്ന് മാസത്തോളം വരുമാനമേ ഉണ്ടായിരുന്നില്ല.


  എന്നാൽ കഴിഞ്ഞ മാസം ഗീതയുടെ ഫുഡ് സ്റ്റാൾ ബിസിനസ് പച്ചപിടിക്കാൻ തുടങ്ങി. ഇതോടെ പ്രതിദിനം 4,500 രൂപയുടെ വരുമാനമാണ് ഗീത സമ്പാദിക്കുന്നത്.  ഈ അവസരം മുതലെടുത്താണ് ഗീത തന്റെ ടിഫിൻ സേവനം ആരംഭിച്ചത്. കൊറോണ വൈറസ് പകർച്ചവ്യാധിക്ക് മുമ്പ് 70ഓളം വിദ്യാർത്ഥികൾക്കായി ഭക്ഷണം തയ്യാറാക്കിയിരുന്നു. എന്നാൽ മാർച്ച് മുതൽ ജോലിയും വരുമാനവും നിലച്ചു. ജൂലൈ വരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അതുകൊണ്ട് ആ സമയത്ത് മുന്നോട്ട് പോകാനുള്ള വഴികൾ കണ്ടെത്തുകയല്ലാതെ തനിക്ക് മറ്റ് മാർഗമില്ലായിരുന്നുനവെന്ന് ഗീത പറയുന്നു.വീട്ടിൽനിന്ന് മാറി താമസിക്കുന്നതിനാൽ വീട്ടിൽ നിന്നുണ്ടാക്കിയേതു പോലുള്ള ഭക്ഷണത്തിനായി ഉദ്യോഗാർത്ഥികൾ അന്വേഷിക്കുകയായിരുന്നു.  

మరింత సమాచారం తెలుసుకోండి: