ലോക്സഭാ തെരഞ്ഞെടുപ്പ്: പോളിങ് 57.51 ശതമാനം; മുന്നിൽ ബംഗാൾ!  57.51 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് പശ്ചിമ ബംഗാളിൽ രേഖപ്പെടുത്തിയപ്പോൾ മഹാരാഷ്ട്രയിലാണ് കുറവ് പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാംഘട്ടത്തിൽ ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും (ജമ്മു കശ്മീ‍ർ, ലഡാക്ക്) 49 മണ്ഡലങ്ങൾ വിധിയെഴുതി. പശ്ചിമ ബംഗാളിലെ അരംബാഗിലാണ് ഏറ്റവും കൂടുതൽ പോളിങ് (76.80%) രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ മുംബൈ സൗത്തിലാണ് ഏറ്റവും കുറവ് (45%) പോളിങ് നടന്നത്. പോളിങ് ബൂത്തിലെ സൗകര്യക്കുറവ് ചൂണ്ടിക്കാട്ടി വോട്ട‍ർമാർ രംഗത്തെത്തിയെന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറെ പരാതിപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലമായ ലഡാക്കിൽ 67 ശതമാനമാണ് പോളിങ്. 





ജമ്മു കശ്മീരിലെ ബാരാമുള്ള ലോക്സഭാ മണ്ഡലത്തിൽ 39 വ‍ർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 54.58 ശതമാനം പേർ ഇവിടെ വോട്ട് ചെയ്തു. ഒഡീഷയിൽ 21 ലോക്സഭാ സീറ്റിനൊപ്പം 35 അംഗ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നു. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ പശ്ചിമ ബംഗാളിൽ 73 ശതമാനം വോട്ടർമാരാണ് സമ്മതിദാനം വിനിയോഗിച്ചത്. തൊട്ടുപിന്നിലുള്ള ലഡാക്കിൽ 67.15 ശതമാനം വോട്ട് രേഖപ്പെടുത്തി. ജാർഖണ്ഡിൽ 63 ശതമാനവും ഒഡീഷയിൽ 60.72 ശതമാനവുമാണ് പോളിങ്. ഉത്തർ പ്രദേശിൽ 57.70 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ജമ്മു കശ്മീരിൽ 54.67 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ബിഹാറിൽ 52.60 ആണ് പോളിങ്. ഏറ്റവും കുറവ് പോളിങ് നടന്ന മഹാരാഷ്ട്രയിൽ 49.01 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം അന്തിമ പോളിങ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിട്ടില്ല. 





ഇക്കുറി പശ്ചിമ ബംഗാളിലെ ഏഴ് സീറ്റുകളിലും മഹാരാഷ്ട്രയിലെ 13 സീറ്റുകളിലും കടുത്ത മത്സരമാണ് നടന്നത്. മഹാരാഷ്ട്രയിലെ 10 സീറ്റുകളിൽ രണ്ട് ശിവസേനകൾ തമ്മിലാണ് മത്സരം.2019ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 49 സീറ്റുകളിൽ 32 ഇടത്തും ബിജെപിയായിരുന്നു വിജയിച്ചിരുന്നത്.  കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, പീയൂഷ് ഗോയൽ, സ്മൃതി ഇറാനി, ഭാരതി പവാർ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പസ്വാൻ, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ തുടങ്ങിയവരാണ് അഞ്ചാംഘട്ടത്തിൽ ജനവിധി തേടിയ പ്രമുഖർ. അതേസമയം ആറാംഘട്ടം മേയ് 25ന് നടക്കും. ജൂൺ ഒന്നിനാണ് ഏഴാംഘട്ടം. ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും. 





പോളിങ് ബൂത്തിലെ സൗകര്യക്കുറവ് ചൂണ്ടിക്കാട്ടി വോട്ട‍ർമാർ രംഗത്തെത്തിയെന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറെ പരാതിപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലമായ ലഡാക്കിൽ 67 ശതമാനമാണ് പോളിങ്. ജമ്മു കശ്മീരിലെ ബാരാമുള്ള ലോക്സഭാ മണ്ഡലത്തിൽ 39 വ‍ർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 54.58 ശതമാനം പേർ ഇവിടെ വോട്ട് ചെയ്തു. ഒഡീഷയിൽ 21 ലോക്സഭാ സീറ്റിനൊപ്പം 35 അംഗ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നു. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ പശ്ചിമ ബംഗാളിൽ 73 ശതമാനം വോട്ടർമാരാണ് സമ്മതിദാനം വിനിയോഗിച്ചത്. തൊട്ടുപിന്നിലുള്ള ലഡാക്കിൽ 67.15 ശതമാനം വോട്ട് രേഖപ്പെടുത്തി. ജാർഖണ്ഡിൽ 63 ശതമാനവും ഒഡീഷയിൽ 60.72 ശതമാനവുമാണ് പോളിങ്. ഉത്തർ പ്രദേശിൽ 57.70 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ജമ്മു കശ്മീരിൽ 54.67 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.

Find out more: