ജീവിതത്തിൽ എന്ത് കഷ്ടം വന്നാലും ഞാനുണ്ടെന്ന് മകളോട് ബാല! മുൻ ഭാര്യയുമായുള്ള വിവാഹബന്ധം പിരിഞ്ഞ ശേഷമാണു ബാല ഡോക്ടർ കൂടിയായ എലിസബത്തിനെ വിവാഹം കഴിക്കുന്നത്. എന്നാൽ രണ്ടാം വിവാഹത്തിലും എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായുള്ള സൂചന നടൻ നടത്തുകയും ചെയ്തു. കഴിഞ്ഞദിവസം നടൻ മകളെക്കുറിച്ചു പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. മകളെക്കുറിച്ച് വികാരനിർഭരനായിട്ടാണ്ബാ ലയുടെ സംസാരം. നടൻ ബാലയുടെയും കുടുംബത്തിന്റെയും വാർത്തകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. ദേഷ്യപ്പെടാം തെറിവിളിക്കരുത്. അത് കുടുംബ ജീവിതം ആയാൽ പോലും മോശം വാക്കുകൾ ഉപയോഗിക്കാൻ പാടില്ല. വേണമെങ്കിൽ രണ്ടടിക്കാം ബാല പറയുന്നു.
വ്യക്തി ജീവിതം കൂടുതൽ പറയാൻ താത്പര്യമില്ല. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം എന്ന് പറയുന്നത് മകൾ ജനിച്ചതാണ്. കൈയ്യിൽ ഉണ്ടായിരുന്ന പെട്ടിയൊക്കെ അങ്ങനയേ ഇട്ടിട്ടാണ് ഓടിപോകുന്നത്. - മകളെ കുറിച്ച് ബാല പറയുന്നുഅടുത്തുണ്ടായിരുന്ന ഡ്രൈവറോട് പറഞ്ഞു ഞാൻ വേണം ആദ്യം എന്റെ മകളെ കാണാൻ. മറ്റാരും കാണാൻ പാടില്ല എന്നും ബാല പറയുന്നു. ഞാൻ ഓടിച്ചെന്നപ്പോൾ അവൾ ഇൻകുബേറ്ററിൽ ആയിരുന്നു. ഞാൻ ആദ്യം തൊട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം. എന്റെ മരണം വരെ ഞാൻ അത് മറക്കില്ല. എന്റെ മകളാണ് പാപ്പു ബേബി- ബാല പറയുന്നു. ഷെഫീഖിന്റെ സന്തോഷം പോയി കാണണം എന്നും ബാല മകളോടായി പറയുന്നുണ്ട്. ജീവിതത്തിൽ എന്ത് കഷ്ടം വന്നാലും ഡാഡി ഉണ്ട് എന്നും കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞു. എന്നാൽ താരത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്.
രണ്ടാം വിവാഹത്തിന് മുൻപേ ഓർക്കണമായിരുന്നു മകളെ എന്നുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു. അമൃതയ്ക്ക് എതിരെയും ചിലർ കമന്റുകൾ പങ്കിടുന്നുണ്ട്. 2010ൽ വിവാഹിതരായ ബാലയുടെയും ഗായിക അമൃത സുരേഷിൻറേയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. 2012 ലാണ് അവന്തികയുടെ ജനനം. 2019ൽ ബാലയും അമൃതയും വിവാഹമോചിതരായിരുന്നു. വിവാഹ മോചനത്തിന് മുമ്പ് തന്നെ നാലുവർഷത്തോളമായി ഇവർ പിരിഞ്ഞു കഴിയുകയായിരുന്നു. അഞ്ചു വർഷം നീണ്ട വിവാഹമോചന കാലഘട്ടത്തിൽ തന്നെ വില്ലനാക്കി മാറ്റാൻ ചിലർ ശ്രമിച്ചുവെന്ന് മുമ്പ് അഭിമുഖങ്ങളിൽ ബാല തുറന്നു പറഞ്ഞിട്ടുള്ളതാണ്.
Find out more: