വർക്കല: എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാതെ തെരുവിൽ വലിച്ചെറിയപ്പെട്ടവരും വാർദ്ധക്യത്തിൽ ബാധ്യതയായി ഒറ്റക്കായവരും ജീവിതത്തിന്റെ അവസാന നാളുകളിൽ സ്നേഹത്തിനും കരുണയ്ക്കും വേണ്ടി കൊതിക്കുന്ന ഒരു പറ്റം മനുഷ്യ ജീവനുകളെ കരുതലോടെ നോക്കി സംരക്ഷിക്കുന്ന വർക്കല മുണ്ടയിൽ, വാത്സല്യം കൾച്ചറൽ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റിയിലെ അന്തേവാസികൾക്ക് വെട്ടൂർ ചലഞ്ചേഴ്സ് ഭിന്നശേഷി കൂട്ടായ്മയുടെ നേത്യത്വത്തിൽ പൊതിച്ചോറും വസ്ത്രവും വിതരണം ചെയ്തു.
ചടങ്ങിൽ ചലഞ്ചേഴ്സ്, ഭിന്നശേഷി കൂട്ടായ്മയിലെ സെക്രട്ടറി അയൂബ്, വൈസ് പ്രസിഡന്റുമാരായ നജിമ, സത്യദാസ്, ജോയ്ന്റ് സെക്രട്ടറി ബിജു കാപ്പിൽ, ട്രഷറർ ഗിരീഷ് അഗംങ്ങളായ നസീർ, ഷാജർ, രജനികാന്ത്, റാഫി, സന്തോഷ്, രാജേഷ്, ബിനു എന്നിവർ പങ്കെടുത്തു.
click and follow Indiaherald WhatsApp channel