മഹാരാഷ്ട്രയിൽ ഇന്ന് 5,092 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിന് പുറമെ 110 മരണവും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ 2247 പേർക്കാണ് ഞായറാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചത്. 26 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1858 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ രോഗമുക്തരുടെ ആകെ എണ്ണം 4,67,108 ആയി. നിലവിൽ 23,249 ആക്ടീവ് കേസുകളാണ് ഉള്ളത്. 7,206 പേർക്കാണ് കൊവിഡിനെത്തുടർന്ന് ഉത്തർപ്രദേശിൽ ജീവൻ നഷ്ടപ്പെട്ടതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്ത് പ്രതിദിന രോഗബാധയിൽ നിലവിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ ഇന്ന് 5440 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6853 പേർക്ക് രോഗമുക്തി ലഭിക്കുകയും ചെയ്തു.
ആന്ധ്രാപ്രദേശിൽ 2,237 പേർക്കാണ് ഞായറാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 8,42,967 ആയി ഉയർന്നു. നിലവിൽ 21,403 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 8,14,773 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി ലഭിച്ചത്. 6,791 പേർക്കാണ് കൊവിഡിനെത്തുടർന്ന് സംസ്ഥാനത്ത് ജീവൻ നഷ്ടമായതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.ഴിഞ്ഞ 24 മണിക്കൂറിനിടെ 48,798 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. വിവിധ ജില്ലകളിലായി കൊവിഡ്-19 സ്ഥിരീകരിച്ച് 81,823 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
click and follow Indiaherald WhatsApp channel