മനോഹരമായ പല്ലുകൾ ഏതൊരാളുടെയും ആത്മവിശ്വാസം വർധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത്തരം നല്ല മാറ്റങ്ങൾ നിങ്ങളുടെ ജീവിതശൈലിയിൽ കൂട്ടിക്കൊണ്ടുവന്നുകൊണ്ട് പല്ലിലെ മഞ്ഞ കറകളെ അകറ്റിനിർത്താം. അതോടൊപ്പം ഇനി മുതൽ ആരെയെങ്കിലും നോക്കി നന്നായൊന്ന് ചിരിക്കാനും മടി കാണിക്കേണ്ട. നിങ്ങളുടെ ദന്ത പരിപാലനം വളരെ ശ്രദ്ധയോടെ പൂർത്തീകരിക്കേണ്ട ഒരു കാര്യമാണ്.
നിങ്ങൾ കഴിക്കുന്നതും കുടിക്കുന്നതുമായ ഭക്ഷണപദാർത്ഥങ്ങളെല്ലാം തന്നെ നിങ്ങളുടെ പല്ലിന് നിറവ്യത്യാസങ്ങൾ ഉണ്ടാവുന്നതിന് കാരണമായി മാറുന്നുണ്ട്. ഈ വസ്തുക്കൾ നിങ്ങളുടെ പല്ലിന്റെ ഇനാമലിൽ പ്രവേശിക്കുകയും ദീർഘകാലത്തിൽ ഇത് പല്ലുകൾ നിറത്തിൽ മാറ്റമുണ്ടാക്കുകയും ചെയ്തേക്കാം.നിങ്ങളുടെ പല്ലുകൾക്കുള്ളിലെ ഇനാമലിനെ ആവരണം ചെയ്യുന്ന മഞ്ഞയും തവിട്ടും കലർന്ന നിറമുള്ള ഭാഗമാണ് ഡെന്റിൻ. ഇത് പലപ്പോഴും നിങ്ങൾ കണ്ണാടിയിൽ കാണുന്ന മഞ്ഞ പല്ലുകളുടെ രൂപീകരണത്തിന് ഉത്തരവാദിയാണ്. കട്ടിയുള്ള ഇനാമലുകളാണ് ഡെന്റിനുകളെ മറയ്ക്കുന്നത്.
എന്നാൽ നമുക്ക് തീരെ നേർത്ത ഇനാമൽ പാളികളാണ് ഉള്ളതെങ്കിൽ ഇത് പല്ലുകളെ മഞ്ഞ നിറമുള്ളതാക്കി കാണിക്കുന്നതിന് കാരണമാകാറുണ്ട്.നിങ്ങളുടെ പല്ലിന്റെ നിറം ജനിതകമായി ലഭിക്കാൻ സാധ്യതയുള്ള ഒന്നാണ്. നിങ്ങളുടെ മാതാപിതാക്കളുടെ പല്ലുകൾ മഞ്ഞ നിറത്തിൽ ഉള്ളതാണെങ്കിൽ നിങ്ങൾക്കും സമാനമായ നിറമുള്ള പല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്ന് പറയപ്പെടുന്നു.മാത്രമല്ല കാലക്രമേണ നിങ്ങൾ പല്ലുകൾ ഉപയോഗിച്ചുകൊണ്ട് ചവയ്ക്കുന്നത് വഴി ഭക്ഷണത്തിൽ നിന്നും പാനീയങ്ങളിൽ നിന്നുമുള്ള ആസിഡുകൾ പല്ലുകളിലേക്ക് എത്തിച്ചേരുന്നതിനും കാലക്രമേണ ഇനാമലുകൾക്ക് നാശം സംഭവിക്കുന്നതിനും ഇടയാക്കുന്നു.
പല്ലിലെ ഇനാമൽ നഷ്ടപ്പെടുന്നതുവഴി പല്ലിൻറെ മേന്മയും തിളക്കവും നഷ്ടപ്പെടുകയും ദീർഘകാലത്തിൽ ഇത് മഞ്ഞനിറമായി മാറുകയും ചെയ്തേക്കാം. ഒപ്പം ആൻറിബയോട്ടിക്കുകൾ, ഡോക്സിസൈക്ലിൻ, ടെട്രാസൈക്ലിൻ തുടങ്ങിയ മരുന്നുകളുടെ ഉപയോഗം 8 വയസ്സിന് താഴെ പ്രായമുള്ള ചെറിയ കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൂടാതെ ആന്റി ഹിസ്റ്റാമൈൻസ്, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ, ആന്റി സൈക്കോട്ടിക് മരുന്നുകൾ എന്നിവ മുതിർന്നവരുടെ പല്ലുകളിലും കറകളും മഞ്ഞ നിറവും ഉണ്ടാവുന്നതിന് കാരണമാകുന്നു.
പുകയിലയിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിൻ എന്ന സംയുക്തം നിങ്ങളുടെ പല്ലിൽ മഞ്ഞ അല്ലെങ്കിൽ തവിട്ട് നിറമുള്ള കറ അവശേഷിപ്പിക്കുന്നതിന് സാധ്യതയുണ്ട്.കൂടാതെ കാപ്പിയും ചായയും അമിതമായി കഴിക്കുന്ന ശീലം ഉള്ളവരാണ് നിങ്ങളെങ്കിൽ മഞ്ഞ നിറമുള്ള പല്ലുകളുടെ സാധ്യത നിങ്ങളെയും കാത്തിരിപ്പുണ്ട്. ടാന്നിസും, അസിഡിറ്റി സ്വഭാവവും കൂടുതലുള്ളതിനാൽ സോഡ, ജ്യൂസുകൾ, സ്‌പോർട്‌സ് ഡ്രിങ്കുകൾ, വൈൻ എന്നിവപോലുള്ളവയൊക്കെ പല്ലുകളിലെ ഇനാമലിനെ ഇല്ലാതാക്കുന്നു. പല്ലിലെ മഞ്ഞ നിറവും കറയും ഒഴിവാക്കാനായി ദിവസത്തിൽ രണ്ടുതവണ വീതം പല്ല് തേയ്ക്കുന്നത് ശീലമാക്കണംപുകവലി ഉപേക്ഷിക്കുക.
പല്ലിലെ മഞ്ഞ നിറത്തിന് കാരണമാകുന്ന ഭക്ഷണപാനീയങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.അതോടൊപ്പം ഫ്ലൂറിനുകൾ അടങ്ങിയ പദാർത്ഥങ്ങൾ അധിക അളവിൽ നിങ്ങളുടെ പല്ലുകളിൽ എത്തിച്ചേരുന്നത് വഴി മഞ്ഞ അല്ലെങ്കിൽ തവിട്ട് നിറമുള്ള പാടുകൾ ഉണ്ടാവുന്നതിന് കാരണമാകുന്നു. വെള്ളം, ടൂത്ത് പേസ്റ്റ്, ഗുളികകളുടെ ഉപയോഗം എന്നിവയെല്ലാം ഫ്ലൂറൈഡിന്റെ ഉറവിടമാണ്.
click and follow Indiaherald WhatsApp channel