ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ട്ടിച്ച  വിവാദങ്ങളിൽ ഒന്നായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം. ലക്ഷങ്ങൾ ചിലവാക്കി  മൂന്ന് കമ്മീഷനുകൾ അന്വേഷിച്ചിട്ടും നേതാജിക്ക് എന്താണ് സംഭവിച്ചത് എന്ന് കൃത്യമായ നിഗമനത്തിൽ എത്താനും കഴിഞ്ഞിരുന്നില്ല. 1945 ഓഗസ്റ്റ് 18-ന് തായ്വാനിലെ തായ്‌ഹോക്കുവിൽ നടന്ന വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടുവെനന്നായിരുന്നു  പൊതുവെയുള്ള  വിലയിരുത്തൽ.

 

 

 

     വാർത്ത വന്ന് 19 വർഷങ്ങൾക്കുശേഷം 1964 ഫെബ്രുവരിയിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗുംനാമി ബാബ എന്നപേരിലാണ് നേതാജി ശിഷ്ട ജീവിതം നയിച്ചത് എന്ന് നേരത്തെയും വാർത്തകൾ ഉണ്ടായിരുന്നു.

 

 

 

 

      എന്നാൽ ഈ സംശയം ശരിയാണെന്ന് തെളിവുകൾ സഹിതം സമർഥിക്കയാണ്, മിഷൻ നേതാജി എന്ന സ്വതന്ത്ര ഗവേഷണ സംഘം. മിഷൻ നേതാജിയുടെ സ്ഥാപകനായ ശ്രീജിത്ത് പണിക്കർ ഇത് സംബദ്ധമായ കൂടുതൽ വിവരങ്ങൾ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

 

 

 

    ഉത്തർപ്രദേശിലെ ഫൈസാബാദിൽ 1985ൽ മരിച്ച ഗുംനാമി ബാബ എന്ന സന്യാസി നേതാജി സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു എന്ന സത്യം എന്റെ സുഹൃത്തുക്കളും ഞാനും സ്ഥാപിച്ച മിഷൻ നേതാജി എന്ന സ്വതന്ത്ര ഗവേഷണ സംഘം ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ കണ്ടെത്തിയതാണ്.

 

 

 

   നേതാജിയുടെയും സന്യാസിയുടെയും കൈപ്പട ഒന്നുതന്നെയെന്ന് ഇന്ത്യയിലും അമേരിക്കയിലും ഉള്ള വിദഗ്ധർ തെളിയിച്ചിട്ടുണ്ട്. സന്യാസിയുടെ സ്വകാര്യ വസ്തുക്കളും, അദ്ദേഹവുമായി പ്രമുഖർ നടത്തിയ കത്തിടപാടുകളും ഒക്കെ അനിഷേധ്യ സാഹചര്യ തെളിവുകളാണ്. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പിന്റെ തുടക്കം.

 

 

 

 

ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ന്യൂസ്‌വാലെറ്റുമായി പങ്കു വെച്ചു. ഹോൾഡ് ടെലി ഇൻ. ഏതാനും മാസങ്ങൾക്ക് മുൻപാണ് ശ്രീജിത്ത് പണിക്കറുമായി   നടത്താമെന്ന് സമ്മതിച്ച പരസ്യ സംവാദത്തിൽ നിന്ന് നേതാജി കുടുംബത്തിന്റെ ഔദ്യോഗിക വക്താവും ബംഗാൾ ബിജെപി ഉപാധ്യക്ഷനുമായ ചന്ദ്ര കുമാർ ബോസ് പിന്മാറിയത്.

 

 

 

   നേതാജിയോടുള്ള  വിരോധം കാരണം  എല്ലാ ചർച്ചകളും ബഹിഷ്കരിക്കുന്നു എന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മിഷൻ സംഘത്തെ അറസ്റ്റ് ചെയ്യണമെന്നും ഞങ്ങൾക്കെതിരെ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം നടത്തണമെന്നും ഒക്കെയാണ് പാർട്ടിയിലെ സ്ഥാനം മുൻനിർത്തി ചന്ദ്രകുമാർ ബോസ് ആവശ്യപ്പെടുന്നത്. 

మరింత సమాచారం తెలుసుకోండి: