ദാദസാഹേബ് ഫാൽക്കെ അവാർഡ് നടൻ ദുൽഖർ സൽമാന്! മലയാളത്തിൻ്റെ താര പുത്രൻ ഇന്നു മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലുംവരെ താരമൂല്യം നേടിയെടുത്തുകഴിഞ്ഞു. 2022 ൽ തെലുങ്കിൽ നിന്നും സൂപ്പർ ഹിറ്റ് വിജയം നേടിയ സീതാരാമവും ബോളിവുഡിൽ പ്രശംസ ഏറ്റുവാങ്ങിയ ചുപ്പ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റും ദുൽഖറിൻ്റെ സിനിമ തെരഞ്ഞെടുപ്പിലും കരിയറിൽ വളരെ നിർണായകമായിരിക്കുകയാണ്. ചുപ്പിലെ അഭിനയം ഹിന്ദി സിനിമാ ലോകത്ത് വളരെ പ്രശംസയും ദുൽഖറിനു നേടിക്കൊടുത്തിരുന്നു.ആരേയും അതിശയിപ്പിക്കുന്ന സിനിമ സഞ്ചാരമാണ് യുവനടൻ ദുൽഖർ സൽമാൻ്റെത്.നെഗറ്റിവ് ക്യാരക്ടറായ നായക പരിവേഷം ഗംഭീരമായി കൈകാര്യം ചെയ്തതിനാണ് ദുൽഖറിനെ തേടി പുരസ്കാരം എത്തിയത്. മലയാളത്തിലെ അഭിനേതാക്കളുടെ ഇടയിൽ ആദ്യമായി ഈ അവാർഡ് ലഭിക്കുന്നത് ദുൽഖർ സൽമാനാണ്. പാൻ ഇന്ത്യൻ സൂപ്പർ താരമായി വളർന്ന ദുൽഖർ സൽമാൻ്റെ പുരസ്കാര നേട്ടം മലയാള സിനിമയ്ക്കും അഭിമാന മുഹൂർത്തമാണ്.
ഇപ്പോൾ ചുപ്പിലെ നെഗറ്റീവ് റോളിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായകനെ തേടി ദാദ സാഹിബ് ഫാൽക്കേ ഇൻർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും പുരസ്കാര നേട്ടവും. പ്രേക്ഷകരുടെ കണ്ണിൽ പ്രതിച്ഛായാ ഭാരമില്ലാത്ത ഒരാളായിരിക്കണം ഡാനിയെ അവതരിപ്പിക്കേണ്ടതെന്നാണ് താൻ തീരുമാനിച്ചിരുന്നതെന്നാണ് സംവിധായകനായ ആർ. ബൽകി നേരത്തെ പറഞ്ഞിരുന്നത്. അങ്ങനെയായിരുന്നു ദുൽഖറിനെ തെരഞ്ഞെടുത്തത്. വേറിട്ട പ്രൊമോഷൻ രീതികൾ അവലംബിച്ച ചുപ്പിൻ്റെ ആദ്യ ഷോകൾ സാധാരണ പ്രേക്ഷകർക്ക് കണ്ടു വിലയിരുത്താനുള്ള അവസരം അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. ദുൽഖറിൻ്റെ വേഫേറെർ ഫിലിംസാണ് കേരളത്തിൽ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ ഫൈവ് ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രത്തിൻ്റെ സ്ട്രീമിങുണ്ട്.
പിആർഓ: പ്രതീഷ് ശേഖർ. ആർ. ബൽകി രചനയും സംവിധാനവും നിർവഹിച്ച ചുപ്പ് സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഒരുക്കിയ സിനിമയാണ്. ദുൾഖറിനൊപ്പം സണ്ണി ഡിയോളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബോക്സോഫീസ് വിജയത്തിനൊപ്പം മികച്ച നിരൂപക പ്രശംസയാണ് ചിത്രം നേടിയത്. ദുൽഖറിൻ്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു അത്. പൂ കൃഷി ഉപജീവനമാക്കിയ ഡാനി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ചത്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന മാസ് ഗ്യാങ്സ്റ്റർ മൂവിയിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്.
വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായികയാകുന്നത്. പൊറിഞ്ചു മറിയം ജോസിൻ്റെ തിരക്കഥാകൃത്ത് അഭിലാഷ് എസ്. ചന്ദ്രനാണ് രചന നിർവഹിക്കുന്നത്. തമിഴ് നടൻ പ്രസന്ന, ഗോകുൽ സുരേഷ്, ഷബീർ കല്ലറയ്ക്കൽ, ശാന്തി കൃഷ്‍ണ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.മലയാളത്തിൽ ഒരുങ്ങുന്ന കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിൻ്റെ അടുത്ത റിലീസ്. ദുൽഖർ സൽമാൻ്റെ കരിയറിലെ തന്നെ ഏറ്റവും മുതൽ മുടക്കുള്ള സിനിമയായിരിക്കും കിംഗ് ഓഫ് കൊത്ത.
Find out more: