
കേരളത്തിന്റെ ആരോഗ്യമേഖലയും സർക്കാരും ചേർന്ന് കൊവിഡ് പ്രതിരോധത്തിന് കൈകോർത്തതോടെ കേരളം ശക്തമായി തന്നെ ഈ മഹാമാരിയെ നേരിടുകയാണ്.
വൈകുന്നേരങ്ങളിൽ അതാത് ദിവസത്തെ വിലയിരുത്തലുകളുമായെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനങ്ങളും ആളുകളിൽ വൻ ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
ജനങ്ങളിലുള്ള ഭീതി കുറക്കാൻ വൈകുന്നേരങ്ങളിലെ വാർത്താ സമ്മേളനങ്ങൾക്ക് കഴിയുന്നുണ്ട് എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. സ്കൂളുകളും നഴ്സറികളും ഒക്കെ അടച്ചിരിക്കുന്നത് കൊണ്ട് തന്നെ പല വീടുകളിലും ടിവിയും മൊബൈൽ ഫോണുകളുമൊക്കെ കുട്ടികൾ കൈയേറിയിട്ടുണ്ടാകും. അത് കൊണ്ട് തന്നെ ഇവരിൽ നിന്ന് മൊബൈലുകളും ടിവി റിമോട്ടുകളും വാങ്ങിക്കാൻ വളരെ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ടാകും മാതാപിതാക്കൾ.
എന്നാൽ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് എഴുത്തുകാരനും സിനിമാ സംവിധായകനുമായ ജിയോ ബേബി. പലപ്പോഴും പലരും വളരെ അധികം ഉത്സാഹത്തോടെ നോക്കിക്കാണുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയിൽ തന്നെയാണ് വീഡിയോയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത്. എന്നാൽ ഇതി പറയുന്നതാകട്ടെ കുട്ടികളുടെ കരുതലുകളെക്കുറിച്ചും.
വീഡിയോ കണ്ടെങ്കിലും കുട്ടികൾ അനുസരിക്കും എന്നാണ് ബേബി പറയുന്നത്. വീട്ടിൽ കുസൃതി കാണിക്കുന്ന മകനെ അനുസരിപ്പിക്കാൻ വേണ്ടി ചെയ്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിലും തരംഗമാകുകയാണ്.
നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. പലരും രസകരമായ കമന്റുകളും രേഖപ്പെടുത്തുന്നുണ്ട്. അതുപോലെ മറ്റൊരു പ്രശ്നം ശ്രദ്ധയിൽപ്പട്ടത് കുട്ടികളുടെ അമിതമായ മൊബൈൽഫോണിന്റെ ഉപയോഗമാണ്, ഇത് അനുവദിച്ചു തരാൻ പറ്റുന്നതല്ല.
അമിതമായി മൊബൈൽ ഉപയോഗിക്കുന്ന കുട്ടികൾക്കതിരെ പൊലീസ് നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ്. മറ്റൊരു പ്രവണത ശ്രദ്ധയിൽപ്പട്ടത് ആറ് മണി സമയത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം മനപൂർവം തടസപ്പെടുത്താന്‍ റിമോട്ട് കൈക്കലാക്കി ചാനൽ മാറ്റുന്ന പ്രവണത ചില കുട്ടികൾ ചെയ്യുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കുട്ടികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്....' എന്നിങ്ങനെയാണ് വാർത്താ സമ്മേളനം നീങ്ങുന്നത്.
മകനെ അനുസരിപ്പിക്കാൻ വേണ്ടിയാണ് ബേബി ഇത്തരത്തിൽ ഒരു വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.വീട്ടിൽ കസൃതി കാണിക്കുന്ന കുട്ടികളെ നിലക്ക് നിർത്താൻ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളന രൂപത്തിൽ ഒരു വീഡിയോ തന്നെ ഇറക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വീഡിയോയിലേക്ക് ശബ്ദം കൊടുത്താണ് ഇത്തരത്തിൽ രസകരമായൊരു വീഡിയോ ജിയോ ജോബി.
ഇപ്പോൾ ദിവസങ്ങൾ പോകുന്തോറും ആളുകൾ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് വേണ്ടി കാത്തിരിക്കുകയാണ്. വെകുന്നേരം കൃത്യം 6 മണിക്ക് തന്നെ ടിവിയ്ക്ക് മുമ്പിലെത്തും. എന്നാൽ പ്രധാന പ്രശ്നം അതൊന്നുമല്ല. പല വീടുകളിലും കുട്ടികളുണ്ടാകും.കൊവിഡ് - 19 പ്രതിസന്ധി ലോകത്ത് നാൾക്കുനാൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
ഒരു ലക്ഷത്തിലധികം പേരാണ് കൊറോണവൈറസ് ബാധിച്ച് മരിച്ചത്. എന്നാൽ ഈ സമയത്തും കേരളത്തിന് തല ഉയർത്തി നിൽക്കാനുള്ള സാഹചര്യമാണുള്ളത്. കേരളത്തിന്റെ ആരോഗ്യമേഖലയും സർക്കാരും ചേർന്ന് കൊവിഡ് പ്രതിരോധത്തിന് കൈകോർത്തതോടെ കേരളം ശക്തമായി തന്നെ ഈ മഹാമാരിയെ നേരിടുകയാണ്.