ജീവിതം മാറ്റിമറിച്ച ഉപ്പും മുളകും; അനീനയുടെ പുതിയ വിശേഷങ്ങൾ! കേശുവായി എത്തുന്നത് അൽസാബിത്തും. മെർലിൻ ആയി എത്തുന്നത് അനീനയും ആയിരുന്നു. ഇവരുടെ ബ്രേക്കപ്പ് സീനുകളും വെഡിങ് പ്രമോയും ഒക്കെ ഏറെ ആരാധകരെ നേടിക്കൊടുത്തു. ഉപ്പും മുളകും പരമ്പര വർഷങ്ങൾ ആയി മലയാളികൾക്ക് ഒരു ശീലമാണ്. പരമ്പരയിലൂടെ വന്ന് ബിഗ് സ്‌ക്രീനിൽ സ്ഥാനം ഉറപ്പിച്ച നിരവധി താരങ്ങളെ നമുക്ക് അറിയാം. പുത്തൻ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരെ നേടിയ ജോഡി കേശുവും മെർലിനും ആണ്. കേശുവായി എത്തുന്നത് അൽസാബിത്തും. എന്റെ പുതിയ വിശേഷം സിനിമ തന്നെയാണ്. ടൈറ്റിൽ വന്നിട്ടില്ല. സുധികോപ്പയും ഉണ്ണി ലാലുവും ആണ് ഹീറോസ് ആയിഎത്തുന്നത്. സുധിച്ചേട്ടന്റെ സിസ്റ്റർ ആയിട്ടാണ് ഞാൻ എത്തുന്നത്. ഉണ്ണി ചേട്ടൻ ആണ് പെയർ. തലവര പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്.
വാഹിദ് ഇക്കയും ഷംസിക്കയും ആണ് സംവിധായകർ ആയി എത്തുന്നത്. ആദ്യത്തെ സിനിമ എന്ന സ്വപ്നത്തിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാനും അനീന പറഞ്ഞു തുടങ്ങുന്നു.ആളുകൾ എന്റെ കഥാപാത്രത്തെ സ്വീകരിക്കുന്നുണ്ട് എന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷം. ഒരുപാട് കമന്റ്സുകൾ കാണാറുണ്ട്. തീർത്തും അപ്രതീക്ഷിതമായാണ് ഉപ്പും മുളകിലേക്കും എത്തുന്നത്. പാറമട വീട്ടിൽ ഒരു ഷൂട്ടിന് പോയ സമയത്താണ് ഇത് കാണുന്നത്. ആദരാജ്ഞലികൾ ടീമിന്റെ ഷൂട്ടാണ്. ആ സമയത്താണ് ഉപ്പും മുളകും കാണുന്നത്. ദിവ്യ പിള്ളയുടെ കോസ്റ്റ്യൂമിനെ കുറിച്ച് സംസാരിക്കാൻ വേണ്ടി പോയതാണ് അപ്പോഴാണ് കേശുവിന്റെ ഫ്രണ്ടിന്റെ ഒരു കഥാപാത്രം ഉണ്ടെന്ന് സ്ക്രിപ്റ്റ് റൈറ്റർ കണ്ണൻ ചേട്ടൻ പറയുന്നത്.
എനിക്ക് ആണെങ്കിൽ വലിയ ഒരു പ്രൊഫൈൽ ഒന്നും കാണിക്കാനും ഇല്ല. പക്ഷേ അവർ ഓക്കേ ആയി. കേശു മെർലിൻ ബ്രേക്കപ്പ് ആണ് സോഷ്യൽ മീഡിയയിലെ സംസാരം. ഞാനും കാണാറുണ്ട്. ഇതിനുമുമ്പേയും ഒരു ബ്രേക്ക് അപ്പ് ഉണ്ടായി രണ്ടാം വട്ടത്തെ ബ്രേക്കപ്പ് ആണ് കൂടുതൽ റീച്ചായത് .വീട്ടിൽ ഒരു വിധത്തിൽ കൺവിൻസ് ചെയ്താണ് നീറ്റ് എഴുതുന്നത്. കിട്ടുകയും ചെയ്തു. ആ സമയത്ത് ഗുജറാത്തിൽ ആയിരുന്നു. അവിടെ നിന്നാണ് ചെയ്യുന്നതും. എന്നാൽ നാട്ടിൽ വന്നപ്പോൾ എന്റെ മൈൻഡ് ചേഞ്ച് ആയി. പുറത്ത് ഇറങ്ങാനുള്ള മടി പോലും വന്നു. ആക്ടിങ് ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നു എങ്കിലും പ്രേമലു കണ്ടശേഷം ആണ് ഇനി ഡോക്ടർ ആകേണ്ട അഭിനേത്രി ആയാൽ മതി എന്ന തീരുമാനം എടുക്കുന്നത്.
ആദ്യം വീട്ടിൽ ഇത് അവതരിപ്പിച്ചപ്പോൾ കുറച്ചു വിഷമം ഉണ്ടെങ്കിലും പിന്നെ അവർക്ക് കാര്യങ്ങൾ മനസിലാകാൻ തുടങ്ങി. ഇപ്പോൾ അഭിനയത്തിന് ഒപ്പം ബിബിഎ കൂടി ചെയ്യുന്നുണ്ട്.കേശുവും ആയി സംസാരിക്കുന്ന സീൻ ആയിരുന്നു, ആകെ മൂന്നുമിനിറ്റ് സീൻ. ടിവിയിൽ വന്ന ശേഷം ആണ് ആളുകളോട് പറയുന്നതും. ആദ്യസമയം ഒക്കെ നല്ല ടെൻഷൻ ഉണ്ടായിരുന്നു, കാരണം സിങ്ക് സൗണ്ട് ആയിരുന്നു. അഭിനയത്തിലേക്ക് എത്തും മുൻപേ മെഡിസിന് പോകാൻ ആയിരുന്നു എന്റെ ഇഷ്ടം.
Find out more: