
ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. മുംബൈയിലെ ദിനഡോഷി സെഷൻസ് കോടതി ഉച്ചയ്ക്ക് ശേഷമായിരിക്കും കേസ് പരിശോധിക്കുക. യുവതിയുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്, യാത്രാരേഖകൾ തുടങ്ങി ബിനോയിക്ക് എതിരായിട്ടുള്ള ശക്തമായ തെളിവുകൾ യുവതിയുടെ അഭിഭാഷകൻ സമർപ്പിച്ചിരുന്നു. മുമ്പും ക്രിമിനൽ കേസിൽ പ്രതിയായ ബിനോയ്ക്ക് ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാനിടയാക്കുമെന്നും DNA പരിശോധന നടത്തിയാൽ കുറ്റം തെളിയും എന്നും അതിനാലാണ് പ്രതി അന്ന്വേഷണത്തോട് സഹകരിക്കാത്തത് എന്നും വതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കേസിൽ ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. പണം തട്ടാനായി യുവതിയും കൂട്ടാളികളും ചേർന്നുണ്ടാക്കിയ കള്ളകേസാണെന്നും യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും പ്രതിഭാഗം വാദിച്ചു. ജൂണ് 13നാണ് ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി ഓഷിവാര സ്റ്റേഷനിൽ പരാതി നൽകിയത്. കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ മുംബൈ പൊലീസ് ഉടൻ തന്നെ നോയിയുടെ അറസ്റ്റിലേക്ക് നീങ്ങും.