തെരഞ്ഞെടുപ്പിന് മുന്നോടിയായി പൈലറ്റ്-ഗെലോട്ട് പ്രശ്നങ്ങൾ ഒത്തുതീർപ്പിൽ! വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. രാജസ്ഥാൻ കോൺഗ്രസിൽ മഞ്ഞുരുകലെന്ന് റിപ്പോർട്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഉപദേശപ്രകാരമാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക് എത്തിയതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ശനിയാഴ്ച വ്യക്തമാക്കി. കൂട്ടായ നേതൃത്വമാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഏക പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ബിജെപി സർക്കാരുകളുടെ അഴിമതി വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുമെന്നും സച്ചിൻ പൈലറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇത്തവണ അഴിമതി തന്നെയാണ് തെരഞ്ഞെടുപ്പിൽ പ്രധാന പ്രചരണ വിഷയമാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന് ഏറെ നിർണായകമായ രാജസ്ഥാൻ തെരഞ്ഞെടുപ്പ് തന്ത്ര യോഗത്തിന് ശേഷമാണ് പൈലറ്റിന്റെ പ്രസ്താവന വന്നിരിക്കുന്നത്. ഐക്യമുണ്ടെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കുമെന്നും വ്യാഴാഴ്ച തറപ്പിച്ച് പറഞ്ഞിരുന്നു. അതിന് പുറമെ അച്ചടക്കം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കില്ലെന്നും പാർട്ടി സൂചിപ്പിച്ചു. ക്ഷമിക്കുകയും മറക്കുകയും ചെയ്ത് മുന്നോട്ട് പോകാനാണ് ഖാർഗെ തന്നോട് ഉപദേശിച്ചതെന്ന് പൈലറ്റ് പറഞ്ഞു. അശോക് ഗലോട്ട് തന്നേക്കാൾ മുതിർന്ന നേതാവാണ്, അദ്ദേഹത്തിന് കൂടുതൽ പ്രവൃത്തി പരിജയസമ്പത്തുമുണ്ട്.
അദ്ദേഹത്തിന്റെ ചുമലുകളിൽ വലിയ ഉത്തരവാദിത്തങ്ങളുമുണ്ട്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന സമയത്ത് എല്ലാവരെയും കൂടെ കൂട്ടാൻ ഞാൻ ശ്രമിച്ചു. അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയാണ്. അതിനാൽ തന്നെ അദ്ദേഹത്തിന് എല്ലാവരേയും ഒന്നിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഒരൽപം മുന്നോട്ടോ പിന്നോട്ടോ മാറുന്നത് വലിയ പ്രശ്നമില്ല. കാരണം ഏതൊരു വ്യക്തിയേക്കാളും പാർട്ടിയും പൊതുസമൂഹവുമാണ് പ്രധാനമായിട്ടുള്ളതെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി. എനിക്കും അദ്ദേഹത്തിനും ഇക്കാര്യങ്ങൾ മനസ്സിലായിട്ടുണ്ടെന്നും മുൻ രാജസ്ഥാൻ മുഖ്യമന്ത്രി കൂടിയായിരുന്ന പൈലറ്റ് വ്യക്തമാക്കി.
രാജസ്ഥാൻ കോൺഗ്രസിൽ മഞ്ഞുരുകലെന്ന് റിപ്പോർട്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഉപദേശപ്രകാരമാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക് എത്തിയതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ശനിയാഴ്ച വ്യക്തമാക്കി. കൂട്ടായ നേതൃത്വമാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഏക പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ബിജെപി സർക്കാരുകളുടെ അഴിമതി വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുമെന്നും സച്ചിൻ പൈലറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തവണ അഴിമതി തന്നെയാണ് തെരഞ്ഞെടുപ്പിൽ പ്രധാന പ്രചരണ വിഷയമാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന് ഏറെ നിർണായകമായ രാജസ്ഥാൻ തെരഞ്ഞെടുപ്പ് തന്ത്ര യോഗത്തിന് ശേഷമാണ് പൈലറ്റിന്റെ പ്രസ്താവന വന്നിരിക്കുന്നത്. ഐക്യമുണ്ടെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കുമെന്നും വ്യാഴാഴ്ച തറപ്പിച്ച് പറഞ്ഞിരുന്നു. അതിന് പുറമെ അച്ചടക്കം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
Find out more: