വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോൺഗ്രസിന് ഇല്ല; രാഹുൽ മാങ്കൂട്ടത്തിൽ! കേസെടുത്ത് യൂത്ത് കോൺഗ്രസിനെ വരുതിയിലാക്കാം എന്ന് കരുതേണ്ട. കസ്റ്റഡിയിലുള്ള പ്രവർത്തകർ എല്ലാം നിരപരാധികളാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷൻറേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച കേസിൽ 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടൂർ സ്വദേശികളായ അഭി വിക്രം, ഫെനി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്ണ എന്നിവരാണ് പിടിയിലായത്. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. അടൂർ കേന്ദ്രീകരിച്ചുള്ള കൂടുതൽ യൂത്തുകോൺഗ്രസ് പ്രവർത്തകരും കേസിൽ സംശയനിഴലിലാണ്. ഇവരെ ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് 24 വ്യാജ കാർഡുകൾ പോലീസ് കണ്ടെടുത്തിരുന്നു. പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്നാണ് കാർഡുകൾ കണ്ടെടുത്തത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഭി വിക്രമിൻറെ ഫോൺ, ബിനിലിന്റെ ലാപ്ടോപ് എന്നിവയിൽ നിന്നാണ് കാർഡിൻറെ കോപ്പികൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്. വ്യാജ കാർഡുകൾ പരസ്പരം കൈമാറിയെന്നതിനും തെളിവുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. വ്യാജ കാർഡുകൾ തെരഞ്ഞെടുപ്പ് കമ്മിഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ചശേഷാണ് കേസിൽ തുടർനടപടി സ്വീകരിക്കുക. അതേസമയം കേസിൽ കസ്റ്റഡിയിലായ നാല് പേരും യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹൂൽ മാങ്കൂട്ടവുമായി അടുപ്പമുള്ളവരാണ്. പിടിയിലായവരുമായി വ്യക്തിപരമായി ബന്ധമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും രാഹൂൽ മാങ്കുട്ടത്തിൽ പറഞ്ഞു. ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെന്നും ഹാക്കർമാർ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്ന് ആരോപിച്ച റഹീം തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ തയ്യാറാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിലിനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടിസ് നൽകിയേക്കും. എന്നാൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോൺഗ്രസിന് ഇല്ലെന്നാണ് രാഹുൽ പറയുന്നത്. കേസന്വേഷണം സിപിഎമ്മിൻറെ രാഷ്ട്രീയ അജണ്ടയുടെ പുറത്താണ്. അന്വേഷണ സംഘത്തിന് മുന്നിൽ സംഘടന പ്രതിരോധം തീർക്കില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല, വിളിച്ചാൽ നെഞ്ചുവേദന വരില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കേസെടുത്ത് യൂത്ത് കോൺഗ്രസിനെ വരുതിയിലാക്കാം എന്ന് കരുതേണ്ട. കസ്റ്റഡിയിലുള്ള പ്രവർത്തകർ എല്ലാം നിരപരാധികളാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷൻറേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച കേസിൽ 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടൂർ സ്വദേശികളായ അഭി വിക്രം, ഫെനി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്ണ എന്നിവരാണ് പിടിയിലായത്. പിടിയിലായവരുമായി വ്യക്തിപരമായി ബന്ധമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും രാഹൂൽ മാങ്കുട്ടത്തിൽ പറഞ്ഞു. ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെന്നും ഹാക്കർമാർ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്ന് ആരോപിച്ച റഹീം തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ തയ്യാറാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടിസ് നൽകിയേക്കും. എന്നാൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോൺഗ്രസിന് ഇല്ലെന്നാണ് രാഹുൽ പറയുന്നത്. കേസന്വേഷണം സിപിഎമ്മിൻറെ രാഷ്ട്രീയ അജണ്ടയുടെ പുറത്താണ്.
Find out more: