സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കി താരസംഘടനയായ അമ്മ ഭരണഘടന ഭേദഗതി ചെയ്തേക്കും ഇതുസംബന്ധിച്ച നിർദേശം എക്സിക്യൂട്ടീവ് കമ്മിറ്റി വാർഷിക ജനറൽബോഡി യോഗത്തിൽ സമർപിക്കും.
സംഘടനയിൽ സ്ത്രീസ്വാതന്ത്ര്യമില്ലെന്നും സിനിമാ രംഗത്ത് സ്ത്രീകൾ ചൂഷണംചെയ്യപ്പെടുന്നുണ്ടെന്നുമുള്ള ആരോപണം നിലനിൽക്കെയാണ് കാതലായ ഭരണഘടനാഭേദഗതിക്ക് അമ്മ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് സ്ത്രീകൾക്കായി ആഭ്യന്തര പരാതിപരിഹാര സെൽ രൂപീകരിക്കാൻ ധാരണയായത്. പതിനേഴംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ കുറഞ്ഞത് നാല് സ്ത്രീകളെ എങ്കിലുംഉൾപ്പെടുത്തും. അതേസമയം രാജിവെച്ചു പോയവർക്ക് തിരിച്ചുവരാനുള്ള അപേക്ഷയും പരിഗണിക്കും. വൈസ്‌പ്രസിഡന്റ് സ്ഥാനവും സ്ത്രീകൾക്ക് നൽകും. ഭേദഗതി നിർദേശം കൊച്ചിയിൽ ചേരുന്ന വാർഷിക ജനറൽ ബോഡിയിൽ അവതരിപ്പിക്കും. നേരത്തെ സ്ത്രീകൾ ചൂഷണം നേരിടുന്നുവെന്ന ആരോപണം ഉന്നയിച്ച് സംഘടനയിൽനിന്ന് രാജിവച്ചവർ തൽക്കാലം പുറത്തുതന്നെയെന്നാണ് അമ്മയുടെ നിലപാട്. തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ച് കത്ത് നൽകിയാൽ പരിഗണിക്കാമെന്ന നിലപാട് ആവർത്തിക്കുകയാണ് അമ്മ സംഘടന.
click and follow Indiaherald WhatsApp channel