കൊച്ചി റിഫൈനറിയിൽ ഭാരത് പെട്രോളിയത്തിൻ്റെ പ്രൊപ്പിലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ കോംപ്ലക്സും കൊച്ചിൻ പോർട്ട് ട്രസ്റ്റിൻ്റെ ആധുനിക ക്രൂസ് ടെർമിനലും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.രാജ്യത്ത് ഇറക്കുമതിയിലൂടെ മാത്രം ലഭ്യമായിരുന്ന നീഷ് പെട്രോളിയം ഉത്പന്നങ്ങൾ തദ്ദേശീയമായി നിർമിക്കാനുള്ള പ്രൊപ്പിലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ പാർക്ക് ഇതാദ്യമായാണ് രാജ്യത്ത് തയ്യാറാക്കുന്നതെന്ന് പെട്രോളിയം മന്ത്രി ശനിയാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. വൈകിട്ട് 3.30നാണ് പ്രധാനമന്ത്രി കൊച്ചി റിഫൈനറിയിലെത്തുന്നത്. സംസ്ഥാനത്ത് 6000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ചെന്നൈയിൽ നിന്ന് 2.45ന് വിമാനം കയറുന്ന പ്രധാനമന്ത്രി നാവികസേനാ ആസ്ഥാനത്തുള്ള ഐഎൻഎസ് ഗരുഡയിലാണ് എത്തിച്ചേരുക. തുടർന്ന് ഹെലികോപ്റ്ററിൽ 3.10ൽ ഹെലിക്കാഡിലെത്തുന്ന പ്രധാനമന്ത്രി ഉദ്ഘാടന വേദിയായഅമ്പലമേട് കുഴിക്കാട് വിഎച്ച്എസ്‍സി സ്കൂൾ ഗ്രൗണ്ടിലെത്തും. ഒരു മണിക്കൂറോളമാണ് പൊതുപരിപാടി. രാജ്യത്ത് ഇറക്കുമതിയിലൂടെ മാത്രം ലഭ്യമായിരുന്ന നീഷ് പെട്രോളിയം ഉത്പന്നങ്ങൾ തദ്ദേശീയമായി നിർമിക്കാനുള്ള പ്രൊപ്പിലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ പാർക്ക് ഇതാദ്യമായാണ് രാജ്യത്ത് തയ്യാറാക്കുന്നതെന്ന് പെട്രോളിയം മന്ത്രി ശനിയാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
കൊച്ചിയിലെ പുതിയ ക്രൂസ് ടെർമിനൽ ടൂറിസം മേഖലയിൽ വലിയ വികസനത്തിന് വഴിവെക്കുമെന്ന് ഷിപ്പിങ് മേഖലയുടെ ചുമതലയുള്ള സഹമന്ത്രി മൻസുഖ് മണ്ഡവ്യ പറഞ്ഞു. എഫ്എസിടിയ്ക്കു വേണ്ടി രാസവസ്തുക്കളും വളവും കപ്പൽ വഴി എത്തിക്കാനാണ് സൗത്ത് കോൾ ബെർത്തിൻ്റെ പുനർനിർമാണം.
click and follow Indiaherald WhatsApp channel