സോഷ്യൽ മീഡിയയെ കീഴടക്കി വാലിബൻ! വലിയ പാദമുദ്രകൾ പതിപ്പിച്ച്, തൻ്റെ കരുത്തും ദൗദ്രവും പ്രകടമാക്കി മലൈക്കോട്ടൈ വാലിബൻ എത്തുകയാണ്. ഇതുവരെ സോഷ്യൽ മീഡിയയിൽ പ്രകടമായ അഭ്യൂഹങ്ങൾക്കെല്ലാം വിരാമം കൽപിച്ച് അയാൾ വാലിബൻ എത്തുകയായി. മലയാളി പ്രേക്ഷകർ കാത്തിരുന്ന മോഹൻ ലാൽ - ലിജോ ജോസ് പെല്ലിശേരി ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ആളിപ്പടർന്നത്. ഏതൊരു കുരിശ് മരണത്തിനു ശേഷവും ഉയർത്തെഴുന്നേൽപ്പുണ്ട്, പ്രതീക്ഷയുടെ ഉയർത്തെഴുനേൽപ്പ്! മോളിവുഡിന് ഉയർത്തെഴുന്നേൽപ്പ് നൽകാൻ അവൻ വരികയാണ്! തിയറ്ററുകളിൽ പ്രകമ്പനം സൃഷ്ടിക്കുമെന്നുറപ്പുള്ള തീപ്പൊരി ലുക്കിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകരുടെ ആവേശം കൂട്ടിയിട്ടുണ്ട്. സിനിമ പ്രഖ്യാപനത്തിനും മുമ്പ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും മോഹൻലാലും ഒന്നിക്കുന്ന വാർത്ത പുറത്തു വന്നതു മുതൽ വലിയ പ്രതീക്ഷയായിരുന്നു ചിത്രം സൃഷ്ടിച്ചത്. പിന്നീട് ചിത്രത്തിൻ്റെ പ്രഖ്യാപനവും ടൈറ്റിൽ പോസ്റ്ററും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയെ കത്തിച്ച് ആളിപ്പടരുകയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൻ്റെ കടന്നു വരവ്.
ഏതൊരു കുരിശ് മരണത്തിനു ശേഷവും ഉയർത്തെഴുന്നേൽപ്പുണ്ട്, പ്രതീക്ഷയുടെ ഉയർത്തെഴുനേൽപ്പ്! മോളിവുഡിന് ഉയർത്തെഴുന്നേൽപ്പ് നൽകാൻ അവൻ വരികയാണ്! വലിയ പാദമുദ്രകൾ പതിപ്പിച്ച്, തൻ്റെ കരുത്തും ദൗദ്രവും പ്രകടമാക്കി മലൈക്കോട്ടൈ വാലിബൻ എത്തുകയാണ്. ഇതുവരെ സോഷ്യൽ മീഡിയയിൽ പ്രകടമായ അഭ്യൂഹങ്ങൾക്കെല്ലാം വിരാമം കൽപിച്ച് അയാൾ വാലിബൻ എത്തുകയായി. മലയാളി പ്രേക്ഷകർ കാത്തിരുന്ന മോഹൻ ലാൽ - ലിജോ ജോസ് പെല്ലിശേരി ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ആളിപ്പടർന്നത്.നീട്ടി വളർത്തിയ താടിയും പുതിയ ഹെയർ സ്റ്റൈലും വേറിട്ട വേഷവിധാനങ്ങളുമൊക്കെയായി മോഹൻലാൽ അവതരിപ്പിക്കുന്നത് ഗുസ്തിക്കാരൻ്റെ റോൾ എന്നു തന്നെയാണ് വിലയിരുത്തുന്നത്.
പഴയ കാലഘട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ആക്ഷൻ ഡ്രാമയായിരിക്കുമെന്നുള്ള സൂചനയും ലഭിക്കുന്നുണ്ട്. മലയാളത്തിൽ നിന്നും പാൻ ഇന്ത്യൻ ചിത്രമെന്ന നിലയിൽ ലക്ഷണമൊത്ത ചിത്രമായിട്ടാണ് വാലിബൻ വരവ് അറിയിച്ചിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തിൽ പുത്തൻ സംഭവമായി പാൻ ഇന്ത്യൻ ലെവലിൽ ഹെവി ഐറ്റമാണ് ലോഡാകുന്നത്.മോഹൻലാലിൻ്റെ ഇതുവരെ കാണാത്ത രീതിയിലുള്ള ഭാവവും മറ്റേതോ ദേശക്കാരനെന്നുള്ള മേക്കോവറും ശരീര ഭാഷകൊണ്ട് ശക്തനായും മാറുന്ന കഥാപാത്രമായാണ് വാലിബൻ അവതരിച്ചിരിക്കുന്നത്.
കംപ്ലീറ്റ് ആക്ടർ മോഹൻലാലും ബ്രില്ലിയൻ്റ് ക്രാഫ്റ്റ്സ്മാൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്ന ആദ്യ ചിത്രത്തിൻ്റെ ഒന്നാം ഘട്ട ഷൂട്ടിംഗ് രാജസ്ഥാനിൽ പൂർത്തീകരിച്ചിരുന്നു. വലിയ താരനിരയിൽ അണിനിരക്കുന്ന ചിത്രത്തിലെ മോഹൻലാലിൻ്റെ ലുക്കും മറ്റു വിവരങ്ങളും പുറത്താവാതിരിക്കാൻ വളരെ രഹസ്യ സ്വഭാവത്തിലായിരുന്നു ഷൂട്ടിംഗ് പൂർത്തിയാക്കിയത്.മോഹൻലാൽ അടയാളപ്പെടുത്തി വെച്ചിരിക്കുന്ന മികച്ച കഥാപാത്രങ്ങളുടെ ലിസ്റ്റിലേക്ക് ചേർക്കപ്പെടുന്ന അടുത്ത കഥാപാത്രമായിരിക്കും വാലിബനെന്ന് ഫാൻസ് പറയുന്നു.
Find out more: