ഷറഫുദ്ദീനും പാർവതിയും ബിജുമേനോനും ഒന്നിച്ച 'ആർക്കറിയാം' ഒടിടി റിലീസ് 19ന്! ബിജു മേനോനോടൊപ്പം പാർവതിയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന 'ആർക്കറിയാം' നീസ്ട്രീം പ്ലാറ്റ്‍ഫോമിലൂടെയാണ് ഈ മാസം 19ന് സ്ട്രീമിങ് ആരംഭിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം തീയേറ്ററുകൾ തുറന്നപ്പോൾ ഏപ്രിൽ ആദ്യവാരമാണ് ചിത്രം തീയേറ്ററുകളിലെത്തിയിരുന്നത്. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം പക്ഷേ കൊവിഡ് രണ്ടാം തരംഗത്തിൽ തീയേറ്ററുകൾ അടഞ്ഞതോടെയാണ് പ്രദർശനം നിലച്ചത്. ഒടിടിയിൽ ചിത്രമെത്തുന്നതോടെ പ്രേക്ഷകർ പ്രതീക്ഷിയിലാണ്.
ബിജു മേനോൻ ഏറെ വ്യത്യസ്തമായ മേക്കോവറിലെത്തിയ ആർക്കറിയാം എന്ന ചിത്രം തീയേറ്റർ റിലീസിന് ശേഷം ഒടിടിയിൽ എത്തുന്നു. മഹേഷ് നാരായണൻ എഡിറ്റിംഗ് ഒരുക്കിയിട്ടുള്ള ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനൻ എന്നിവരൊരുമിച്ചാണ്. ജി ശ്രീനിവാസ് റെഡ്ഢി ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരി പെരേരയും ചേർന്നാണ് ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. 72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായി ബിജു മേനോനെത്തിയ ചിത്രം റിലീസിന് മുമ്പു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഛായാഗ്രാഹകൻ സാനു ജോൺ വർഗീസാണ് ചിത്രത്തിൻറെ സംവിധാനം.
മൂൺഷോട്ട് എൻറർടെയ്‍ൻമെൻറ്സിൻറെയും ഒപിഎം ഡ്രീംമിൽ സിനിമാസിൻറെയും ബാനറുകളിൽ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 72 കാരനായ ഇട്ടിയവിര എന്ന കഥാപാത്രമായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ബിജു മേനോൻ കാഴ്ചവെച്ചിട്ടുള്ളത്, ഷറഫുദ്ദീനും പാർവതിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായുള്ളത്. അതേസമയം അലൻസിയാർ, സന്തോഷ് കീഴാറ്റൂർ, ശ്രീജയ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോ. എസ് സുനിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന"വിശുദ്ധ രാത്രികൾ " എന്ന സിനിമയുടെ ടീസർ റിലീസായി.
അനിൽ നെടുമങ്ങാട്, കെ ബി വേണു, ശരത് സഭ, കണ്ണൻ ഉണ്ണി, ദേവേന്ദ്രനാഥ്, ശങ്കരനാരായണൻ, അജിത് എം ഗോപിനാഥ്, സാന്ദ്ര, ഗുൽഷാനറ, പ്രിയങ്ക പഥക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മൂന്ന് സുഹൃത്തുക്കൾ ഹൈറേഞ്ചിലെ ഒരു റിസോർട്ടിലേക്ക് യാത്ര തിരിക്കുന്നു. മൂന്നു പേരിലൊരാളുടെ മാനസിക സംഘർഷത്തിന് അയവുണ്ടാക്കുകയാണ് യാത്രയുടെ ഉദ്ദേശ്യം. യാത്രയിൽ അവർ പറയുന്ന കഥകളിലൊന്ന് അയാളുടെ വിഷയത്തിന് കാരണമായി. സമീപകലത്ത് കേരളത്തിലെ ചില നഗരങ്ങളിലും കൊൽക്കത്തയിലും നടക്കുന്ന ചില സംഭവങ്ങളാണ് യാത്രയിൽ അവർ പറയുന്ന കഥകൾ.
Find out more: