മുഖത്തെ പാടുകൾ നീക്കം ചെയ്യാൻ ഈ ഒരൊറ്റ ഫ്രൂട്ട് മതി. അത് മറ്റൊന്നുമല്ല,അവോക്കാഡോ ആണത്. ആരോഗ്യകരമായ ഗുണങ്ങൾ നൽകുന്നതിൽ മാത്രമല്ല, സൗന്ദര്യപരമായ ഗുണങ്ങൾ നൽകുന്നതിലും ഇവ മികച്ചതാണെന്നർത്ഥം. ഇത്തരത്തിലെ ഒന്നാണ് അവോക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട്. നമുക്കിടയിൽ ഓറഞ്ച്, ആപ്പിൾ പോലൊന്നും പ്രാധാന്യമില്ലെങ്കിലും ഈ പ്രത്യേക പഴം ഏറെ ആരോഗ്യപരമായ ഗുണങ്ങൾ ചേർന്ന ഒന്നാണ്. കടുത്ത പച്ച നിറത്തിലെ കട്ടിയുള്ള തോടും ഉള്ളിലെ വലിയ കുരുവുമായുള്ള ഈ പഴത്തിന്റെ പൾപ്പാണ് ഉപയോഗിയ്ക്കുന്നത്. ഇതിന്റെ പൾപ്പ് മുഖത്ത് പുരട്ടുന്നത് പല സൗന്ദര്യ പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ്.സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിയ്ക്കുന്ന നാച്വറൽ വഴികളിൽ പ്രധാനപ്പെട്ടവയാണ് ഫ്രൂട്‌സ് ഉപയോഗിച്ചുള്ള ഫേസ് മാസ്‌കുകൾ. മുഖത്തിന് ഏറെ ഗുണം നൽകാൻ പഴങ്ങൾ മുഖത്തു പുരട്ടുന്നതു കൊണ്ടു കഴിയും. പല സൗന്ദര്യ പ്രശ്‌നങ്ങൾക്കുമുള്ള മരുന്നാണ് ഇത്തരം പഴങ്ങൾ.



  ഏതുതരത്തിലുള്ള കാലാവസ്ഥയിലും ഇത് ചർമത്തിൽ പുരട്ടാം. ചുണ്ടുകൾക്ക് നല്ല നിറം വരാനും അവക്കാഡോ സഹായിക്കും. വരണ്ട ചർമമുള്ളവർക്ക് എല്ലായ്പ്പോഴും ഒരു അനുഗ്രഹമാണ് അവക്കാഡോ.നിങ്ങളുടെ ഭക്ഷണശീലത്തിൽ അവോക്കാഡോ ഉൾപ്പെടുത്തുന്നതും ഫെയ്സ് മാസ്കായി ഉപയോഗിക്കുന്നതുമെല്ലാം സ്വാഭാവികമായി ചർമ്മത്തിന് കൂടുതൽ മൃദുത്വം നിലനിർത്താൻ സഹായിക്കുന്നു.അവോക്കാഡോയിലെ ബി-കരോട്ടിൻ, ലെസിത്തിൻ, ലിനോലെയിക് ആസിഡ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ മോയ്‌സ്ചറൈസ് ചെയ്തുകൊണ്ട് എല്ലായിപ്പോഴും ആരോഗ്യകരമായി സംരക്ഷിക്കാൻ വഴിയൊരുക്കുന്ന ഒന്നാണ്. ആരോഗ്യകരമായ മുഖചർമ്മം സ്വന്തമാക്കാനായി ഇടയ്ക്കിടെ എക്സ്ഫോളിയേഷൻ ചെയ്യേണ്ടത് അത്യാവശ്യമാണ്.



 മൃതകോശങ്ങൾ നീക്കുന്നതിലൂടെ ചെറുപ്പമുള്ള ചർമം നില നിർത്താൻ ഈ ഫ്രൂട് പായ്ക്ക് സഹായിക്കുന്നു. ഏത് തരത്തിലുള്ള കാലാവസ്ഥയിലും ചർമ്മത്തിന് ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത ചർമ്മ മോയ്‌സ്ചുറൈസറാണ് അവക്കാഡോ. അവോക്കാഡോയ്ക്ക് ഒരു പ്രകൃതിദത്ത എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാനുള്ള ശേഷിയിണ്ട്. അവയിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ നിങ്ങളുടെ നിർജീവ ചർമ്മ കോശങ്ങളെ എളുപ്പത്തിൽ നീക്കം ചെയ്യുകയും സുഷിരങ്ങൾ അടയ്ക്കുകയും ചെയ്യുന്നു.ഏത് തരത്തിലുള്ള കാലാവസ്ഥയിലും ചർമ്മത്തിന് ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത ചർമ്മ മോയ്‌സ്ചുറൈസറാണ് അവോക്കാഡോ എണ്ണ. വരണ്ട ചർമ്മമുള്ളവർക്ക് ഇത് ഒരു അനുഗ്രഹമാണ്. രണ്ട് അവോക്കാഡോ ഉടച്ചെടുത്ത് അതിൽ നിങ്ങളുടെ പ്രിയപ്പെട്ട അവശ്യ എണ്ണയുടെ ഏതാനും തുള്ളികൾ ചേർക്കുക.


  ഇത് മുഖത്ത് പുരട്ടി 20 മിനിറ്റു നേരം വച്ചതിനു ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകി വൃത്തിയാക്കുക.അവോക്കാഡോയിൽ അവശ്യ വൈററമിനുകളുംആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അവ ചർമ്മത്തെ ഉള്ളിൽ നിന്ന് പരിപോഷിപ്പിക്കുകയും ആവശ്യമായ ജലാംശം നൽകുകയും ചെയ്യുന്നു. ഇത് ചർമത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചർമത്തിൽ വരൾച്ചയും ഇതു സംബന്ധമായ അലർജികളും ഉണ്ടാകുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു. ഈ പഴത്തിലെ ആന്റിഓക്‌സിഡന്റുകൾ സൂര്യപ്രകാശവും മലിനീകരണവും മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.



ഇത് ഫ്രീ റാഡിക്കൽ രൂപവത്കരണത്തിനെതിരെ പോരാടുകയും ചർമത്തെ കൂടുതൽ ചെറുപ്പമായി നിലനിർത്തുകയും ചെയ്യുന്നു. പ്രായാധിക്യ ലക്ഷണങ്ങളെ കുറയ്ക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകളുടെ ഉറവിടം കൂടിയാണ് അവോക്കാഡോ. ചർമത്തിന് ഉറപ്പു നൽകുന്ന കൊളാജൻ ഉൽപാദനത്തിനും ചർമത്തിലെ ചുളിവുകൾ നീക്കാനുമെല്ലാം ഏറെ ഗുണകരമാണിത്.അവോക്കാഡോകളിൽ വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്, ചർമത്തെ ഫ്രീ റാഡിക്കലുകളുടെ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിയ്ക്കാൻ ഇത് സഹായിക്കും. 

మరింత సమాచారం తెలుసుకోండి: