സിനിമാസ്വാദകരെ സ്തബ്ധരാക്കി 'വിക്രം' പോസ്റ്റർ!  സിനിമാ പ്രേമികളെ അക്ഷരാർത്ഥത്തിൽ സ്തബ്ധരാക്കുന്ന വിധത്തിലാണ് ചിത്രത്തിൻ്റെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. പോസ്റ്ററിനെ കുറിച്ച് വർണ്ണിക്കാൻ വാക്കുകളില്ലെന്നാണ് സോഷ്യൽ മീഡിയയുടെ ഭാഷ്യം. ആരാധകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ് ഈ ചിത്രം. വിക്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം നടന്നത് ഉലകനായകന്റെ പിറന്നാൾ ദിനമായ നവംബർ ഏഴിനായിരുന്നു. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടുകൊണ്ടായിരുന്നു ചിത്രത്തിൻ്റെ പ്രഖ്യാപനം.



   കൈതി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന 'വിക്രം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.ചിത്രത്തിൽ ഫഹദ് രാഷ്ട്രീയപ്രവർത്തകൻ്റെ ഗെറ്റപ്പിലാകും എത്തുക എന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളിൽ അണിയറപ്രവർത്തകരുടെ ഭാഗത്തു നിന്നൊരു സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിജയ് സേതുപതിയാണ് സിനിമയിലെ മറ്റൊരു താരം. വിജയ് സേതുപതിയും ഫഹദും കമൽ ഹാസനുമാണ് ചിത്രത്തിൻ്റെ പോസ്റ്ററിലുള്ളത്. കമൽ ഹാസനാണ് പോസ്റ്റർ പുറത്ത് വിട്ടത്.




   പിന്നാലെ ഫഹദും വിജയ് സേതുപതിയും പോസ്റ്ററുകൾ പങ്കുവെച്ചിട്ടുണ്ട്.കമൽ ഹാസൻ നായകനാകുന്ന 232–ാം ചിത്രമെന്ന പ്രത്യേകതയും വിക്രത്തിനുണ്ട്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുക എന്നും റിപ്പോർട്ടിൽ പറയുന്നു.രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ലോകേഷ് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മറിച്ച് അതല്ല കാർത്തി നായകനായ കൈതി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൻ്റെ പണിപ്പുരയിലാണ് ലോകേഷ് എന്നും നേരത്തേ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.




വിജയ് സേതുപതിയാണ് സിനിമയിലെ മറ്റൊരു താരം. വിജയ് സേതുപതിയും ഫഹദും കമൽ ഹാസനുമാണ് ചിത്രത്തിൻ്റെ പോസ്റ്ററിലുള്ളത്. കമൽ ഹാസനാണ് പോസ്റ്റർ പുറത്ത് വിട്ടത്. പിന്നാലെ ഫഹദും വിജയ് സേതുപതിയും പോസ്റ്ററുകൾ പങ്കുവെച്ചിട്ടുണ്ട്.കമൽ ഹാസൻ നായകനാകുന്ന 232–ാം ചിത്രമെന്ന പ്രത്യേകതയും വിക്രത്തിനുണ്ട്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുക എന്നും റിപ്പോർട്ടിൽ പറയുന്നു.രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ലോകേഷ് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മറിച്ച് അതല്ല കാർത്തി നായകനായ കൈതി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൻ്റെ പണിപ്പുരയിലാണ് ലോകേഷ് എന്നും നേരത്തേ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. വിജയ് യെ നായകനാക്കി മാസ്റ്റർ എന്ന പേരിൽ ലോകേഷ് ഒരുക്കിയ ചിത്രം വലിയ പ്രശംസയാണ് കരസ്ഥമാക്കിയിരുന്നത്.


 



  വിജയ് യെ നായകനാക്കി മാസ്റ്റർ എന്ന പേരിൽ ലോകേഷ് ഒരുക്കിയ ചിത്രം വലിയ പ്രശംസയാണ് കരസ്ഥമാക്കിയിരുന്നത്.കമൽഹാസന്റെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിംസാണ് വിക്രം നിർമ്മിക്കുന്നത്. സിനിമ അടുത്ത വർഷത്തേക്ക് റിലീസ് ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന സൂചന. 'വിക്രം' സിനിമയ്ക്കായി കാത്തിരിക്കാൻ പുതിയൊരു കാരണം കൂടിയായിരിക്കുകയാണെന്നാണ് ഫഹദും ചിത്രത്തിലുണ്ടെന്ന് കേട്ട ആരാധകരുടെ പ്രതികരണം.

Find out more: