നാവുകൾ പിഴച്ചു ഒടുവിൽ സജിനയും ഫിറോസുമ പുറത്തേയ്ക്ക്! വിഷു ദിനത്തിൽ സർപ്രൈസായി വരാനിരുന്ന അവതാരകൻ ഒരുദിവസം മുൻപേ വന്നത് കഴിഞ്ഞ ആഴ്ച നടന്ന ശക്തമായ വഴക്കുകളിൽ ഒരു തീരുമാനമുണ്ടാക്കാൻ വേണ്ടിയായിരുന്നു, വന്നയുടനെ സൂര്യയോടും രമ്യയോടും സന്ധ്യയോടും ഋതുവിനോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഫിറോസിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന സ്ത്രീവിരുദ്ധപരമായ സംഭാഷണങ്ങളും ബഹുമാനമില്ലായ്മയുമൊക്കെ ഇവർ ചൂണ്ടിക്കാട്ടിയതു പോലെ പുറത്ത് നിന്ന് പ്രേക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. ഇത് കുടുംബവും കുട്ടികളുമൊക്കെയടങ്ങുന്ന കോടിക്കണക്കിന് പ്രേക്ഷകർ കാണുന്ന പരിപാടിയാണെന്നും മോശം പരാമൾശമോ മറ്റുള്ളവരെ മോശമായി ചിത്രീകരിക്കുന്ന പരാമർശങ്ങളോ ഉണ്ടാകാൻ പാടില്ലെന്ന് പല തവണ വാണിങ് നൽകിയിട്ടും അതിലൊന്നും നിയന്ത്രണം വരുത്താത്ത ഫിറോസ് സജിന മത്സരാർത്ഥിയെ പുറത്തേക്ക് വിളിക്കുകയായിരുന്നു മോഹൻലാൽ.



 എല്ലാവർക്കും നന്ദി പറഞ്ഞ ഇരുവരും സോറിയും പറഞ്ഞാണ് പടിയിറങ്ങിയത്. മത്സരാർത്ഥികൾക്കെല്ലാം മധുരം നൽകിയാണ് സജിന വീടിൻ്റെ പടിയിറങ്ങിയത്. അതേസമയം മത്സരാർത്ഥികൾക്കൊപ്പം ചേർന്ന് നിന്ന് ഫോട്ടോ പകർത്താൻ ഫിറോസ് കൂട്ടാക്കിയില്ല. മറ്റു മത്സരാർത്ഥികൾ ഒരുപാട് നിർബന്ധിച്ചെങ്കിലും അത് പുറത്ത് ചെന്ന ശേഷമാകാമെന്നായിരുന്നു ഫിറോസിൻ്റെ വാദം.മികച്ച മത്സരാർത്ഥിയായി കളിച്ചു മുന്നേറവേ എവിടെയോ ഉണ്ടായ താളപ്പിഴയാണ് ഇവരെ പുറത്തേക്കെത്തിച്ചതെന്ന് മോഹൻലാലും വ്യക്തമാക്കി. എല്ലാവരും റിയലായി നിൽക്കൂ എന്ന നിർദ്ദേശം മോഹൻലാലിൻ്റെ പക്കലെത്തിയ ശേഷം ഫിറോസ് മറ്റു മത്സരാർത്ഥികളോടായി പറഞ്ഞപ്പോൾ സജിന എല്ലാവർക്കും വിജയാശംസ നേരുകയായിരുന്നു.




അവതാരകൻ ഇരുവരും നന്നായി കളിച്ചതായി പറഞ്ഞു, ഒരു ഘട്ടത്തിലാണ് ഇവരുടെ താളം പിഴച്ചതെന്നും ഇവർ ഉപയോഗിക്കുന്ന വാക്കുകൾ മോശമായി മാറുന്നതായി പലരും അറിയിച്ചുവെന്നും അതിനാലാണ് പുറത്താകേണ്ടി വരുന്നതെന്നും പലപ്പോഴായി വാണിങ് നൽകിയിട്ടും നിങ്ങളുടെ ഗെയിം കളി മൂലം ഗെയിമിൻ്റെ റൂട്ട് പോലും മാറിപ്പോയതായി മോഹൻലാൽ ചൂണ്ടിക്കാട്ടി. നന്നായി കളിച്ചു വന്ന മത്സരാർത്ഥിയാണെന്നും ഒരു ഘട്ടത്തിൽ വഴിമാറിപ്പോയതിനാലാണ് പുറത്താക്കുന്നതെന്നും അവതാരകൻ വ്യക്തമാക്കി. 



പലപ്പോഴായി നൽകിയ വാണിങ് വകവെക്കാതിരുന്നതിനെ പറ്റിയും അവതാരകൻ ചൂണ്ടിക്കാട്ടി. ഇരുവരുടെയും വീട്ടിനുള്ളിലെ ജീവിതം വീഡിയോ രൂപത്തിൽ കാട്ടിയ ശേഷമാണ് ഇരുവരെയും പറഞ്ഞയച്ചത്. ഇത് ഒത്തൊരുമിച്ചെടുത്ത തീരുമാനമാണെന്നും അത് കുടുംബ പ്രേക്ഷകരെ പരിഗണിച്ചുള്ളതാണെന്നും അവതാരകൻ വ്യക്തമാക്കി. എല്ലാ മത്സരാർത്ഥികൾക്കും ആശംസകളും നേർന്ന് എല്ലാവരും റിയലായി നിൽക്കൂ എന്ന അപേക്ഷയും കൊടുത്ത ശേഷമാണ് ഫിറോസും സജിനയും വേദി വിട്ടത്.

మరింత సమాచారం తెలుసుకోండి: