ശ്രദ്ധേയമായ ദിലീപ് കുമാർ സിനിമകളിലൂടെ ഒന്ന് കടന്നു പോകാം. 1944 മുതൽ സിനിമാലോകത്തുള്ള അദ്ദേഹത്തിൻറെ യഥാർഥ നാമം മുഹമ്മദ് യൂസഫ് ഖാൻ എന്നാണ്, സിനിമയിലെത്തിയതിന് ശേഷമാണ് ദിലീപ് കുമാർ എന്ന പേര് സ്വീകരിച്ചത്. ബോളിവുഡ് ഖാൻ കുടുംബത്തിൽ നിന്ന് ആദ്യമായി സിനിമയിലെത്തിയ ആളാണ് ഇദ്ദേഹം. ദുരന്തപര്യവസായിയായ സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. 5 പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ 65ഓളം സിനിമകളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം. വിഷാദ നായക പരിവേഷമുള്ള സിനിമകളാണ് കൂടുതലും അദ്ദേഹം ചെയ്തിട്ടുള്ളത്. അദ്ദേഹത്തിൻറെ ഏതാനും ശ്രദ്ധേയ സിനിമകളിലൂടെ.ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാർ 98-ാം വയസ്സിൽ ഓർമ്മയായിരിക്കുകയാണ്.



    ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലിിക്കെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ശരത് ചന്ദ്ര ചറ്റോപാധ്യായയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമ. പ്രണയത്തിൻറെ വേദനാജനകമായ കഥ ഇന്നുവരെയുള്ള സൂപ്പർസ്റ്റാറിൻറെ ശ്രദ്ധേയ സിനിമകളിൽ ഒന്നാണ്. ബിമൽ റോയ് സംവിധാനം ചെയ്തതാണ് ചിത്രം. പ്രണയം, മദ്യപാനം ഇവ ലഹരിയായ ഒരു നായകൻ നാശത്തിൻറെ വഴിയിലേക്ക് പോകുന്നതാണ് ചിത്രം. കാമുകൻറെ വേഷത്തിലായി 1950-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ സിനിമയായിരുന്നു ചിത്രം. നർഗീസും മുനവർ സുൽത്താനയുമായിരുന്നു നായികമാർ. കാമുകൻറെ വേഷത്തിൽ ദിലീപ് കുമാർ. ദുരന്തപര്യവസായിയാ ത്രികോണ പ്രണയമായിരുന്നു പ്രമേയം.



    മേത്തേഡ് ആക്ടറായ ദിലീപ് കുമാറിൻറെ പ്രകടനത്താൽ പ്രേക്ഷകർ ഏറ്റെടുത്ത ഹൃദയസ്പർശിയായ ചിത്രം സംവിധാനം ചെയ്തത് സംവിധായകൻ എസ് യു സണ്ണിയാണ്. മുഗൾ രാജകുമാരൻ സലീമിൻറേയും രാജ നർത്തകിയായ അനാർക്കലിയുടെയും പ്രണയകഥയാണ് പ്രമേയം. 1961 ൽ ഹിന്ദിയിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഭ്രാന്തമായ പ്രണയം ഉള്ളിൽ പേറുന്നയാളായാണ് ചിത്രത്തിൽ ദിലീപ് കുമാർ എത്തിയത്. ഇതിഹാസ നടൻ ദിലീപ് കുമാറിൻറെ സിനിമകളിലെ ഏറ്റവും ട്രാജിക് സിനിമയായി അറിയപ്പെടുന്ന ചിത്രം. സമൂഹത്തിലെ അസമത്വം കാരണം പ്രണയം നഷ്ടമായ കാമുകനായാണ് ദിലീപ് കുമാർ ചിത്രത്തിൽ എത്തിയത്.



    അയാളുടെ പൂർത്തീകരിക്കാത്ത പ്രണയത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. ഇന്ത്യൻ സിനിമയിലെ സുവർണ്ണ കാലഘട്ടത്തിലെ ഏറ്റവും ജനപ്രിയ ചിത്രങ്ങളിലൊന്നായി ഉയർന്നുവന്ന ഈ സിനിമയോടെയാണ് ‘ദുരന്തങ്ങളുടെ രാജാവായി’ അദ്ദേഹം അറിയപ്പെട്ടുതുടങ്ങിയത്. നർഗീസും നിമ്മിയും ആയിരുന്നു ചിത്രത്തിൽ നായികമാർ.ആദ്യകാല ഇന്ത്യൻ സിനിമകളിലെ ദുരന്ത പര്യവസായിയായ സിനിമകളിൽ ശ്രദ്ധേയമാണ് ദീദർ. ഇവ കൂടാതെ മധുമതി, ആസാദ്, റാം ഓർ ശ്യാം, ശക്തി, അന്ദാസ്, സഗിനാ മഹതോ, മഷാൽ, നയാ ദൌർ, കോഹിനൂർ തുടങ്ങി ഒട്ടനവധി പ്രണയ ചിത്രങ്ങൾ ദിലീപ് കുമാർ അഭിനയിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. 1998ൽ പുറത്തിറങ്ങിയ ക്വില എന്ന സിനിമയിലാണ്

Find out more: