ബോധം കെട്ട് വീഴുന്നവർക്ക് തളിക്കാൻ വെള്ളമെടുക്കാൻ കഴിയാത്ത അവസ്ഥ; വിഷ്ണുനാഥ്! ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ വെള്ളക്കരം വർധിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ നിയമസഭയിൽ വാക്പോരുമായി മന്ത്രി റോഷി അഗസ്റ്റിനും പി സി വിഷ്ണുനാഥ് എംഎൽഎയും.ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസയാണ് കൂട്ടിയത്. ഇത് കൂട്ടേണ്ടത് അല്ലേ? സേവന രംഗത്തെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് വെള്ളക്കരം കൂട്ടിയത്. വെള്ളക്കരം വർധിപ്പിച്ചതിൽ ഒരു സാധാരണക്കാരൻ പോലും തന്നെ വിളിച്ചിട്ടില്ല. ജനങ്ങളെ സംരക്ഷിക്കാനാണ് വെള്ളക്കരം വർധിപ്പിച്ചത്. വെള്ളം ഉപയോഗിക്കുന്നതിൽ കുറവ് വരുത്തിയാൽ ബിൽ കുറയും. വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.





    ബോധം കെട്ട് വീഴുന്നവർക്ക് തളിക്കാൻ വെള്ളമെടുക്കാൻ കഴിയാത്ത അവസ്ഥയെന്ന വിഷ്ണുനാഥിൻ്റെ പരിഹാസത്തെ ഹാസ്യ രൂപേണെ തന്നെ മന്ത്രി വിമർശിക്കുകയായിരുന്നു. ബോധം കെട്ട് വീഴുന്നവർക്ക് തളിക്കാൻ വെള്ളത്തിനായി എം എൽ എ കത്ത് നൽകിയാൽ അനുവദിക്കാമെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ്റെ മറുപടി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശമായ ബജറ്റാണ് കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. മഹാമാരിയും മഹാപ്രളയവും ഉണ്ടാക്കിയ പ്രതിസന്ധിയിൽ തളർന്നിരിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് മേൽ ഇടിത്തീ പോലെ പെയ്തിറങ്ങിയിരിക്കുന്ന മറ്റൊരു മഹാദുരന്തമായി ബജറ്റ് മാറിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബോധം കെട്ട് വീഴുന്നവർക്ക് തളിക്കാൻ വെള്ളമെടുക്കാൻ കഴിയാത്ത അവസ്ഥയെന്ന വിഷ്ണുനാഥിൻ്റെ പരിഹാസത്തെ ഹാസ്യ രൂപേണെ തന്നെ മന്ത്രി വിമർശിക്കുകയായിരുന്നു.





ബോധം കെട്ട് വീഴുന്നവർക്ക് തളിക്കാൻ വെള്ളത്തിനായി എം എൽ എ കത്ത് നൽകിയാൽ അനുവദിക്കാമെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ്റെ മറുപടി. ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസയാണ് കൂട്ടിയത്. ഇത് കൂട്ടേണ്ടത് അല്ലേ? സേവന രംഗത്തെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് വെള്ളക്കരം കൂട്ടിയത്. വെള്ളക്കരം വർധിപ്പിച്ചതിൽ ഒരു സാധാരണക്കാരൻ പോലും തന്നെ വിളിച്ചിട്ടില്ല. ജനങ്ങളെ സംരക്ഷിക്കാനാണ് വെള്ളക്കരം വർധിപ്പിച്ചത്. വെള്ളം ഉപയോഗിക്കുന്നതിൽ കുറവ് വരുത്തിയാൽ ബിൽ കുറയും. വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.





 അന്യായമായ നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരായ ഷാഫി പറമ്പിൽ, ഡോ. മാത്യുകുഴൽനാടൻ, നജീബ് കാന്തപുരം, സി ആർ മഹേഷ് എന്നിവർ സഭാകവാടത്തിന് മുന്നിൽ സത്യഗ്രഹ സമരം ആരംഭിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് നിയമസഭയെ അറിയിച്ചു. 4000 കോടിയുടെ അധിക ബാധ്യതയാണ് ജനങ്ങൾക്ക് മേൽ കെട്ടിവച്ചിരിക്കുന്നത്. അശാസ്ത്രീയമായ നികുതി നിർദ്ദേശങ്ങൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ താളം തെറ്റിക്കുകയും ജനജീവിതത്തെ ഗൗരവമായി ബാധിക്കുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Find out more: