ഡോക്ടർ റോബിൻ രാധകൃഷ്ണന്റെ സിനിമ; പബ്ലിസിറ്റിയ്ക്ക് വേണ്ടി റോബിൻ ചെയ്തതെന്ന് ശാലു പേയാട്! സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട് നടത്തിയ ചില വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് വാർത്തകൾ. ഇല്ലാത്ത സിനിമയ്ക്ക് വേണ്ടി റോബിൻ പബ്ലിസിറ്റി നടത്തിയതും, ബിഎംഡബ്ല്യു കാർ വാങ്ങി ലോണിനിട്ടതും അടക്കമുള്ള കാര്യങ്ങൾ ശാലു പേയാട് തുറന്ന് പറഞ്ഞിരുന്നു. അതിന് കുറച്ച് കൂടെ വ്യക്തത നൽകി പേയാട് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് ശാലു പേയാടിന്റെ തുറന്ന് പറച്ചിൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡോ. റോബിൻ രാധാകൃഷ്ണൻ എതിരെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. നിർമാതാവ് സന്തോഷ് കുരുവിള പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റു കൂടെ കൂട്ടി വായ്ക്കുമ്പോഴാണ് ശാലു പേയാട് അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ എത്രത്തോളം വാസ്തവം ആണ് എന്ന് മനസ്സിലാകുക.





 പുതുമുഖങ്ങളെ പരമാവധി പിന്തുണയ്ക്കുന്ന താൻ റോബിന് ഒരു അവസരം കൊടുക്കാൻ തയ്യാറായിരുന്നു എന്നും, എന്നാൽ അങ്ങിനെ ഒരു സിനിമയുടെ കഥ ഒത്തുവരാത്തത് കാരണം ഒരു ചർച്ച പോലും ആ വിഷയത്തിൽ നടന്നിട്ടില്ല എന്നുമാണ് സന്തോഷ് കുരുവിള പറഞ്ഞത്. ഇല്ലാത്ത ഒരു സിനിമയുടെ പേരിലാണ് റോബിൻ തന്റെ പേര് വലിച്ചിഴച്ചത്, അതിൽ താത്പര്യമില്ല എന്നും സന്തോഷ് കുരുവിള പറഞ്ഞു. സന്തോഷ് കുരുവിളയുടെ അടുത്ത സിനിമയിൽ റോബിൻ അഭിനയിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് മോഹൻലാലിന്റെ പേജിലൂടെ പങ്കുവച്ച പോസ്റ്റർ വ്യാജമാണ് എന്ന് ശാലു പേയാട് പറഞ്ഞിരുന്നു. ആ പോസ്റ്റർ ഡിസൈൻ ചെയ്തു കൊടുത്തത് ഞാനാണ്. സന്തോഷ് കുരുവിള സാറിന്റെ സമ്മതത്തോടെ, റോബിൻ കരഞ്ഞ് പറഞ്ഞത് കാരണം പ്രൊഡകൻ നമ്പർ വാങ്ങി, പുലർച്ചെ രണ്ട് മണിക്ക് ആ പോസ്റ്റർ ഡിസൈൻ ചെയ്തു. എന്റെ സ്വാധീനം ഉപയോഗിച്ച് ഞാനാണ് അത് ലാൽ സാറിനെ വിളിച്ച് സംസാരിച്ച് ഫേസ്ബുക്കിൽ ഇടുവിപ്പിച്ചത്.





 അറിഞ്ഞുകൊണ്ട് അങ്ങനെ ഒരു തെറ്റ് ലാൽ സാറിനോട് ചെയ്തതിന് ഞാൻ മാപ്പ് ചോദിയ്ക്കുന്നു. ചെറുപ്പം മുതലേ പട്ടിണിയും ദാരിദ്രവും. പ്ലസ് ടു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. മൂന്ന് നേരം ആഹാരം കിട്ടുക എന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. ആ ഇടയ്ക്ക് ഞങ്ങളുടെ നാട്ടിൽ ഒരു സിനിമാ ഷൂട്ടിങ് നടന്നു. അന്ന് ആ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർക്കൊപ്പം അസിസ്റ്റന്റ് ആയി കൂടിയതാണ് ഞാൻ. ഇരുപത് വർഷമായി ഇപ്പോൾ ഇന്റസ്ട്രിയിൽ. സിനിമയാണ് എന്റെ ചോറ്. എന്റെ സിനിമാ ബന്ധങ്ങൾ മുതലെടുക്കുന്നതിന് വേണ്ടി മാത്രം കൂടെ കൂടിയ ആളാണ് റോബിൻ രാധാകൃഷ്ണൻ. ഞാൻ ഒരു സാധാര കുടുംബത്തിൽ ജനിച്ചുവളർന്ന ആളാണ്. കിടിലം ഫിറോസ് വിളിച്ചത് പ്രകാരം ആണ് ഞാൻ റോബിൻ രാധാകൃഷ്ണനെ കാണാനായി പോകുന്നത്. അദ്ദേഹത്തിന് ചില ഫോട്ടോസ് എടുത്ത് കൊടുക്കണം ആയിരുന്നു. എന്നെ റോബിന് പരിചയപ്പെടുത്തിയതും കിടിലം ഫിറോസ് ആണ്. അന്ന് മുതൽ എന്നെ ഇങ്ങോട്ട് വിളിച്ച് കൂടെ കൂടിയതാണ് റോബിൻ. ഞാൻ പോകുന്ന ഇടത്ത് എല്ലാം വരും. 




മിക്കപ്പോഴും എനിക്ക് വീഡിയോ കോളും ഫോണും ചെയ്യും. ഞാനാണ് റോബിന് പല സെലിബ്രിറ്റികളെയും പരിചയപ്പെടുത്തിക്കൊടുത്തത്. ടൊവിനോ തോമസ്, പ്രിയദർശൻ സർ, ഉണ്ണി മുകുന്ദൻ അങ്ങിനെ പലരെയും. പരിചയപ്പെടുത്തി കൊടുത്ത അടുത്ത നിമിഷം റോബിൻ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ കണ്ട് എന്റെ കിളി പോയിട്ടുണ്ട്. ടൊവിനോയെ പരിചയപ്പെടുത്തിയാൽ അടുത്ത നിമിഷം ന്യൂസ് വരുന്നത് ടൊവിനോയുടെ അടുത്ത ചിത്രത്തിൽ റോബിൻ വില്ലൻ എന്ന തരത്തിലാണ്. പ്രിയദർശൻ സാറിനൊപ്പം ഉള്ള ഫോട്ടോ എടുത്ത് അടുത്ത പ്രിയദർശൻ ചിത്രത്തിൽ നായകൻ എന്ന് പറയും. ഉണ്ണി മുകുന്ദനും റോബിനും പങ്കെടുത്ത ചടങ്ങിൽ, ഉണ്ണി മുകുന്ദൻ എഴുന്നേൽക്കുമ്പോൾ കൂവാനും റോബിൻ എഴുന്നേൽക്കുമ്പോൾ കൈയ്യടിക്കാനും കാശ് കൊടുത്ത് ആളെ നിർത്തിയിരുന്നു. റോബിനെ സംബന്ധിച്ച് എല്ലാം യൂട്യൂബ്- സോഷ്യൽ മീഡിയ കണ്ടന്റ് ആണ്.





 അത് കാരണം ഒരുപാട് പണി എനിക്ക് കിട്ടിയിട്ടുണ്ട്. ദിലീപേട്ടന്റെ പുതിയ സിനിമയായ വോയിസ് ഓഫ് സത്യനാഥന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ബോംബെയിലായിരുന്നു ഞാൻ. ആ സമയത്ത് ആണ് റോബിന്റെ വീഡിയോ കോൾ വരുന്നത്. ചേട്ടാ എനിക്കൊന്ന് ദിലീപേട്ടനെ പരിചയപ്പെടുത്തി തരുമോ എന്ന് റോബിൻ ചോദിച്ചപ്പോൾ, മനസ്സില്ലാ മനസ്സോടെ ഞാൻ വീഡിയോ കോളിൽ കാണിച്ചു. അത് അവൻ സ്‌ക്രീൻ റെക്കോർഡ് ചെയ്യും എന്ന് സത്യമായും ഞാൻ കരുതിയില്ല. ആ സമയത്ത് വോയിസ് ഓഫ് സത്യനാഥൻ സിനിമയിലെ ദിലീപേട്ടന്റെ ലുക്ക് പുറത്ത് പോലും വിട്ടിരുന്നില്ല. അവൻ ആ സ്‌ക്രീൻ റെക്കോർഡ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ട് പറഞ്ഞു, അടുത്ത ജനപ്രിയ നായകൻ റോബിൻ എന്ന് ദിലീപ് പറഞ്ഞു എന്ന്. ലുക്ക് പുറത്ത് വിട്ടതിന് എനിക്ക് അന്ന് ദിലീപേട്ടന്റെ കാല് പിടിച്ച് കരയേണ്ടി വന്നു.





 റോബിനുമായുള്ള ബന്ധം എന്റെ കരിയറിനെ മോശമായി ബാധിയ്ക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ മെല്ലെ വിട്ടു നിൽക്കാൻ തുടങ്ങിയത്. അതിന് ഇടയിൽ എന്റെ സുഹൃത്തിന്റെ കെയർ ഓഫിൽ റോബിന് ഒരു ബി എം ഡബ്ല്യു കാർ വാങ്ങി കൊടുത്തിരുന്നു. ഷോറൂം ഓണർ എന്റെ സുഹൃത്താണ്, അയാളുടെ ബന്ധുവിന്റെ പേരിലാണ് വണ്ടി എടുത്തത്. റോബിന്റെ പേരിൽ ഒരുപാട് സിവിൽ ഉള്ളതിനാൽ എടുക്കാൻ പറ്റില്ല. ഏതോ അഭിമുഖത്തിൽ റോബിൻ പറയുന്നത് കേട്ടു മുപ്പത് കോടി ബാങ്കിൽ ഫിക്‌സഡ് ഡെപ്പോസിറ്റ് ആണ് എന്നും, മൂന്ന് ലക്ഷം മാസം വരുമാനം വരും എന്നും. അത്രയും കാശുള്ള ആൾ എന്തിനാണ് പതിനഞ്ച് ലക്ഷം രൂപ ലോണിലിട്ട് വണ്ടി എടുക്കുന്നത്. ഡയരക്ട് ആയി വാങ്ങിക്കൂടെ എന്നാണ് ശാലു പേയാട് ചോദിയ്ക്കുന്നത്.  





  ദിൽഷയെ റോബിൻ തേച്ചതാണ് എന്നും ശാലു പേയാട് പറയുന്നു. സ്ഥിരം ദിൽഷയുടെ റീൽ വീഡിയോസും സോഷ്യൽ മീഡിയ പോസ്റ്റും കണ്ട്, അറ്റാക്ക് എന്ന് പറഞ്ഞ് പലരെ കൊണ്ടും സൈബർ അറ്റാക്ക് നടത്തിക്കുകയാണ് റോബിൻ ചെയ്തിരുന്നത്. അത് കണ്ട് മടുത്ത്, അതിനെ അൺബ്ലോക്ക് ചെയ്ത് ഒഴിവാക്കാൻ ഞാൻ പറഞ്ഞിരുന്നു. എങ്കിൽ പിന്നെ അതിന്റെ റീലും വീഡിയോയും എല്ലാം കണ്ട് സൈബർ അറ്റാക്ക് നടത്തില്ലല്ലോ എന്ന് കരുതി പറഞ്ഞതാണ്. എന്നാൽ ദിൽഷയെ അൺബ്ലോക്ക് ചെയ്യൂ എന്ന് ഞാൻ പറയുന്നത് മാത്രം വീഡിയോ എടുത്ത് റോബിൻ സോഷ്യൽ മീഡിയയിൽ ഇട്ടു. അതിന്റെ പേരിൽ ഒരുപാട് സൈബർ അറ്റാക്ക് ഞാൻ നേരിട്ടിട്ടുണ്ട്. ആശുപത്രിയിൽ പോയി വെറുതേ അസുഖമാണ് എന്ന് പറഞ്ഞ് കിടന്ന് അത് വീഡിയോ എടുത്ത് എന്നെകൊണ്ട് സ്റ്റോറി ഇടീപ്പിച്ചിട്ടുണ്ട് എന്നും ശാലു പേയാട് പറയുന്നു.

Find out more: