കേരളത്തിന്റെ ഓണ സമ്മാനം; വന്ദേ ഭാരത് ഉടൻ എത്തിയേക്കും, ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റംവരുത്തി റെയിൽവേ! കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേ ഭാരത് എത്തുന്നതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. തിരക്കുള്ള തിരുവനന്തപുരം - മംഗളൂരു റൂട്ടിലെ ചില ട്രെയിനുകളുടെ സമയക്രമം റെയിൽവേ മാറ്റിയിരുന്നു. പുതിയ വന്ദേ ഭാരത് എത്തുന്നതിൻ്റെ ഭാഗമാണ് ഈ സമയമാറ്റം. കേരളത്തിന് ഓണം സമ്മാനമായി രണ്ടാം വന്ദേ ഭാരത് ട്രെയിൻ എത്തുമെന്ന് സൂചന.  എന്നുമുതലാകും രണ്ടാം വന്ദേ ഭാരത് സംസ്ഥാനത്ത് എത്തുകയെന്ന് വ്യക്തമല്ല. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ചെന്നൈയിൽ പരിശീലനം നൽകിത്തുടങ്ങി. മംഗളൂരുവിൽ പിറ്റ്‌ലൈനും സജ്ജമാക്കി. 




   കേരളത്തിന് രണ്ടാം വന്ദേ ഭാരത് ട്രെയിൻ ലഭിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ ശക്തമാക്കി കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കേരളത്തിന് രണ്ടാം വന്ദേഭാരത് ട്രെയിൻ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുൻപ് വ്യക്തമാക്കിയിരുന്നു. ട്വീറ്ററിലൂടെയായിരുന്നു സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. കാസർകോടിനും തിരുവനന്തപുരത്തിനും ഇടയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുകയെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞി.




 രണ്ടാം വന്ദേ ഭാരത് ട്രെയിൻ എത്തുന്നതിൻ്റെ മുന്നോടിയായി തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി (12082), ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് (16307) ട്രെയിനുകളുടെ സമയക്രമമാണ് പുനഃക്രമീകരിച്ചത്. നിലവിൽ വന്ദേ ഭാരത് (20634) തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.20നാണ് പുറപ്പെടുവുന്നത്. ഉച്ചയ്ക്ക് 1.20ന് ട്രെയിൻ കാസർകോട്ട് എത്തും. രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് ഈ സമയം നൽകാനാണ് ആലോചന. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തുന്ന ട്രെയിൻ രണ്ടുമണിയോടെ പുറപ്പെട്ട് രാത്രി 11 മണിയോടെ മംഗളൂരുവിലെത്തും. കേരളത്തിന് ഓണം സമ്മാനമായി രണ്ടാം വന്ദേ ഭാരത് ട്രെയിൻ എത്തുമെന്ന് സൂചന. കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേ ഭാരത് എത്തുന്നതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. തിരക്കുള്ള തിരുവനന്തപുരം - മംഗളൂരു റൂട്ടിലെ ചില ട്രെയിനുകളുടെ സമയക്രമം റെയിൽവേ മാറ്റിയിരുന്നു. പുതിയ വന്ദേ ഭാരത് എത്തുന്നതിൻ്റെ ഭാഗമാണ് ഈ സമയമാറ്റം.



കാസർകോടിനും തിരുവനന്തപുരത്തിനും ഇടയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുകയെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞി രണ്ടാം വന്ദേ ഭാരത് ട്രെയിൻ എത്തുന്നതിൻ്റെ മുന്നോടിയായി തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി (12082), ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് (16307) ട്രെയിനുകളുടെ സമയക്രമമാണ് പുനഃക്രമീകരിച്ചത്. നിലവിൽ വന്ദേ ഭാരത് (20634) തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.20നാണ് പുറപ്പെടുവുന്നത്. 

Find out more: