പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും ഭാഗത്ത് നിൽക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് വിധി. അമ്പലം ആയാലും പള്ളി ആയാലും സർക്കാരും രാഷ്ട്രീയക്കാരും അല്ല ഭരിക്കേണ്ടത്, വിശ്വാസികളാണ്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ള വലിയൊരു വിധിയാണ് സുപ്രീം കോടതിയിൽ നിന്ന് ഇന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രഭരണത്തിൽ രാജകുടുംബത്തിന് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം നൽകിയ അപ്പീൽ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
തിരുവനന്തപുരം ജില്ല ജഡ്ജിയുടെ അധ്യക്ഷതയിൽ പുതുതായി ഭരണസമിതി രൂപവത്കരിക്കാനും കോടതി അനുമതി നൽകി. പുതുതായി ഭരണസമിതി രൂപവത്കരിക്കുന്ന സമയം വരെ നിലവിലെ സമിതിക്ക് തുടരാം. ക്ഷേത്രകാര്യങ്ങളിലെ ഭരണപരമായ ചുമതല ഭരണസമിതിക്കാണ്. ഈ ഭരണസമിതിയുടെ ചെയർപേഴ്സൺ തിരുവനന്തപുരം ജില്ല ജഡ്ജി ആയിരിക്കും. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്ഥിരം ഭരണസമിതിക്ക് തീരുമാനിക്കാം.
ജസ്റ്റിസുമാരായ യു.യു.ലളിതും, ഇന്ദു മൽഹോത്രയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യു.യു. ലളിതാണ് വിധി പ്രസ്താവം നടത്തിയത്. നീണ്ട 13 വര്‍ഷത്തിലേറെ നീണ്ട വ്യവഹാരങ്ങള്‍ക്ക് ഒടുവിലാണ് സുപ്രീംകോടതി വിധി വന്നത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ ക്ഷേത്ര ഭരണസമിതിയ്ക്ക് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച കേസില്‍ ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമുകള്‍ മേലില്‍ ഉത്തരവുണ്ടാകുന്നതുവരെ തുറക്കരുതെന്ന് പ്രിന്‍സിപ്പല്‍ സബ്ജഡ്ജി എസ് എസ് വാസന്‍ ഉത്തരവിട്ടു.2007 ഡിസംബര്‍: ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും സ്വത്തുക്കളും രാജകുടുംബത്തിന്റെ വകയല്ലെന്ന് കോടതിയുടെ ഇടക്കാല വിധി.
പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ പ്രതികരണവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യു താനന്ദൻ കേസില്‍ സര്‍ക്കാര്‍ നിലപാട് പ്രധാനമായിരുന്നെന്നും യുഡിഎഫ് സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് രാജകുടുംബത്തിന് അനുകൂലമായ വിധിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ നിലവറകള്‍ തുറക്കുന്നതിനും ഏറെ മുമ്പ്, ക്ഷേത്രാധികാരികള്‍തന്നെ ക്ഷേത്രമുതല്‍ സ്വന്തമാക്കുന്നു എന്ന് പരസ്യമായി പറഞ്ഞു തുടങ്ങിയ ആളാണ് താനെന്നും ചില പരാമര്‍ശങ്ങള്‍ വിവാദത്തിന്‍റെ തലത്തില്‍ എത്തുകയുമുണ്ടായെന്നും വിഎസ് പറഞ്ഞു.
'2011ലെ ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടിയും ക്ഷേത്രാചാരങ്ങള്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയും ക്ഷേത്ര സമ്പത്തിന്‍റെ സംരക്ഷണത്തിനു വേണ്ടിയും മൂന്ന് മാസത്തിനകം ഒരു സമിതിയുണ്ടാക്കണമായിരുന്നു.
വിധി വന്ന ഉടനെത്തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുകയും, പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉപേക്ഷ വരുത്തുകയുമായിരുന്നു' വിഎസ് പറഞ്ഞു.
ക്ഷേത്രത്തിന്‍റെ ഭരണാധികാരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ വിധിപ്പകർപ്പ് വായിച്ചിട്ടില്ലെന്നും പുറത്തുവരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിയുടെ വിധിയില്‍നിന്നും വ്യത്യസ്തമായി, രാജകുടുംബത്തിന് ചില സവിശേഷ അധികാരങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് മനസിലാകുന്നതെന്നും പറഞ്ഞുകൊണ്ടാണ് വിഎസ് അച്യുതാനന്ദന്‍റെ പ്രതികരണം
Powered by Froala Editor
click and follow Indiaherald WhatsApp channel