അവരുടെ സങ്കടം അവരുടെ മാത്രം ആണ്.. വളരെ അടുത്തുള്ള ആളുകൾ കണ്ടാൽ മതി മനസിലാക്കിയാൽ മതി.. ഓരോ ആളുകളുടെ പ്രതീക്ഷക്കു ഒത്തു ഉയരാൻ ഇത് മത്സരപരീക്ഷ അല്ലാലോ.. പിന്നെ ആ സ്റ്റുഡിയോയിൽ ഉള്ള ആളുകൾ പറയും എന്താരുന്നു ചേച്ചിയുടെ അപ്പോഴത്തെ മാനസികാവസ്ഥ എന്നത്..ലക്ഷ്മി നന്നായി സംസാരിക്കുന്നുണ്ടല്ലോ…
ഉണ്ടല്ലോ , ലക്ഷ്മി നന്നായി സംസാരിക്കാൻ വേണ്ടി ആണ് ഇത്രയും നാൾ എടുത്തത്.. കുറച്ചു നാളെ മുൻപ് വരെ ആ ദിവസത്തെ കുറിച്ച് സംസാരിക്കാൻ നല്ല പാടായിരുന്നു ചേച്ചിക്ക്..അറിയാം.. അവർക്കു അറിയാവുന്ന കാര്യങ്ങൾ ആണ് പറഞ്ഞത്.. അവർക്കു അറിയാത്ത എന്തേലും സംഭവിച്ചു എങ്കിൽ അത് കണ്ടു പിടിക്കണം എന്ന് തന്നെയാ അവർ അന്ന് മുതലേ പറയുന്നത്.. കാറിനുള്ളിൽ നടന്നതേ അവർക്കു അറിയൂ.
സത്യം അറിയേണ്ടവർക്കു സത്യം അറിയാൻ പറ്റി.. കള്ളം കണ്ടുപിടിക്കാൻ ഇരുന്നവർക്കു അതെ കാണാൻ പറ്റൂ..
* ഇവൾക്ക് എല്ലാം അറിയാംചേച്ചിയുടെ മൗനം ചിലർ എന്തും പറയാൻ ഉള്ള അവസരം ആക്കി.. ചേച്ചിയോട് അടുപ്പം ഉണ്ടെന്നു പറയുന്ന ചിലർ ചേച്ചി പറഞ്ഞു എന്ന് പറഞ്ഞു വെറും അനാവശ്യം പറഞ്ഞു തുടങ്ങിയപ്പോൾ.. ലക്ഷ്മിയെ എന്തോ കുഴിയിൽ ചാടിച്ചു
ഈ ഉള്ളത് പറയുന്നേ എങ്ങനെയാ കുഴിയിൽ ചാടിക്കുന്നെ ആകുന്നെ?? അപ്പൊ ശരിക്കും എന്താണു ചേച്ചി പറയെണ്ടത് ??
അപ്പോൾ നിങ്ങൾ ഒക്കെ പറഞ്ഞു നടക്കുന്നത് ലക്ഷ്മിയെ മലമുകളിൽ കൊണ്ടാക്കുന്നതാണോ??ബാലുവിന്റെ പേര് പറയുമ്പോൾ തന്നെ ലക്ഷ്മി പുഞ്ചിരിക്കുന്നു.
അതെ… ചേച്ചിക്ക് പുഞ്ചിരിയോടെ അല്ലാതെ ബാലുഅണ്ണനെ ഓർക്കാൻ പറ്റില്ല.. അവരുടെ ജീവിതം ഓർക്കാൻ പറ്റില്ല.. പലപ്പോഴും ചേച്ചി അണ്ണനെ സംസാരിക്കുമ്പോൾ ബാലുഅണ്ണൻ അപ്പുറത്തെ റൂമിൽ ഉണ്ടെന്നു തോന്നീട്ടുണ്ട് എനിക്ക് ഇപ്പോഴും.. ‘ ഈ ബാലു ഉണ്ടല്ലോ’ എന്ന് പറഞ്ഞു തുടങ്ങുമ്പോൾ- ജീന എഴുതുന്നു.ലക്ഷ്മി വളരെ ജെനുവിൻ ആയാണ് സംസാരിക്കുന്നത്
അതെ.. ലക്ഷ്മിചേച്ചി വളരെ ജെനുവിന് ആണ്.. കഴിഞ്ഞ ആറ് വര്ഷം ആയി ഇത് തന്നെ ആണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്, അതിൽ ഒരു മാറ്റോം ഇല്ല.. ഇപ്പോൾ അല്ല കണ്ട നാൾ മുതലേ ചേച്ചി ഇങ്ങനെയാ.. പക്ഷെ ബാലുഅണ്ണൻ കൂടെ ഉണ്ടായിരുന്നപ്പോൾ ഉള്ള ലക്ഷ്മിയുടെ ഒരു നിഴൽ മാത്രം ആണ് ഇപ്പോൾ പല കാര്യങ്ങളിലും..
click and follow Indiaherald WhatsApp channel